മേപ്പാടിയിൽ കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
തലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ സ്കൂട്ടറിന് പിന്നിലിരുന്ന് പോകവെ ഇടിക്കര ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മകൾ: നിജേഷ്, നിമിഷ. മരുമക്കൾ: അഞ്ജു, സുനിൽ.
മൂപൈനാട് : പാടിവയൽ മക്കാം പരിസരത്തായിരുന്നു സംഭവം പന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം നെടുമ്പാല സ്വദേശി മനാഫ് മേനോത്തിനാണ് പരിക്കേറ്റത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സിന് താഴെ പ്രായം കണക്കാക്കുന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ, പനമരം പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.ഫോണ്‍ : 04935222200,9497980836.
വരദൂർ വലിയ പാലത്തിന് സമീപം വാഹനാപകടം: പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചൽ ഗുരുതരാവസ്ഥയിൽ. അഞ്ചലിനെ മേപ്പാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മാനന്തവാടി വള്ളിയ്യൂർകാവ് കണ്ണിവയലിൽ ടെമ്പോ ട്രാവല്ലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി ആറാട്ടുതരാ സ്വദേശി കരിമ്പിലൊട്ടിൽ സിന്ധു. 45 വയസ്സ് എന്ന സ്ത്രീക്ക് ആണ് പരിക്കേറ്റത്
ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയാ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തില്‍ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കില്‍ ബോണ്ട് കെട്ടിവയ്‌ക്കേണ്ടി വരും. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസില്‍ കയറ്റി വിടേണ്ടി വന്നു. ദേശീയപാത 766ല്‍ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയില്‍ എടത്തറയില്‍ ഇന്നലെ രാവിലെ…
കണിയാമ്പറ്റ: മില്ല്മുക്ക് പള്ളിത്താഴയില്‍ തെരുവ്‌നായ ആക്രമണം. മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കട്ടയാട് സ്വദേശികളായ രത്‌ഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24).
*സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കട്ടയാട് സ്വദേശികളായ രത്നഗിരി രാജൻ്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ടിപ്പറിന് പുറകിൽ ബൈക്കി ടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.