തിരുനെല്ലിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുനെല്ലി: പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

Read More

ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും അഞ്ചു വിദ്യാർത്ഥികൾക്കും പരിക്ക്

മേപ്പാടി: റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് സാരമായ പരിക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് സാരമായി പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി എസ് ബി ഐ ശാഖക്ക് മുൻവശത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം.

Read More

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട സംഭവം ; ഗുരുതര പരിക്കേറ്റ കച്ചവടക്കാരൻ മരിച്ചു

മാനന്തവാടി ; വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റകച്ചവടക്കാരൻ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കൾ: മനോജ്, പ്രമോദ്, വിനോദ്, ഷീബ, ശ്രീന.

Read More

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫുഡ് പാത്തിലേക്ക് പാഞ്ഞ് കയറി 3 പേർക്ക് പരിക്ക്

പനമരം:  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫുഡ് പാത്തിലേക്ക് പാഞ്ഞ് കയറി 3 പേർക്ക് പരിക്ക്, ഇന്ന് വൈകുന്നേരം 5.30 തോടെയാണ് സംഭവം പനമരത്ത് നിന്നും ഇരട്ടിയിലെക്ക് പോകുന്ന വഴിയെപനമരം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത് റോഡരികിലൂടെ നടന്ന് വന്ന ഒരാളെ ഇടിച് തെറിപ്പിച്ച ശേഷമാണ് ഫുഡ് പാത്തിലെക്ക് പാഞ്ഞ് കയറിയത്. മതോത്ത് പൊയിൽ വിഷ്ണു, എടുത്ത് കുന്ന് സ്വദേശി എന്നിവരെ മാനന്തവാടി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി സനൽ എന്നയാളെ കല്പറ്റയിലെക്കും കൊണ്ട് പോയി പനമരം…

Read More

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയി ലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കാണാതായ രാജീവനെ മാനന്തവാടി അഗി സുരക്ഷാസേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

കൽപ്പറ്റ: ചെന്നലോട് വൈപ്പടിയിൽ മദീന പള്ളിക്ക് സമീപം ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാർ കത്തി നശിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പടിഞ്ഞാറെത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തി നശിച്ചത്. വീട്ടിൽ കാർ വെക്കാൻ സൗകര്യമില്ലാത്തതിനാൽ പള്ളിയോട് ചേർന്ന ഷെഡ്ഡിലാണ് സിറാജ് കാർ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തിൽ കാറിനോടൊപ്പം പരിസരത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും കത്തി നശിച്ചു. പള്ളിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫൈബർ…

Read More

താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച്‌ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.

കൽപ്പറ്റ :താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച്‌ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോകുമ്ബോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമല്‍ അടക്കം 13 പേരാണ്…

Read More

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

വാളാട്: വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ വാളാട് കപ്പുമ്മല്‍ ജഗന്‍ (21) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20) , കാര്‍ യാത്രികന്‍ വാളാട് നിരപ്പേല്‍ സണ്ണി (56) എന്നിവര്‍ക്ക് പരിക്ക് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു…..

Read More