സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു

  മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് സ്റ്റേഷന് മുൻവശത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ സ്വദേശി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ ഇസ്‌മായിലിനെ (20) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും സുഹൃത്തുക്കളോടൊപ്പം വയനാട് സന്ദർശിക്കാൻ എത്തിയതായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന്…

Read More

മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

  മാനന്തവാടി: കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ (47) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്ന തിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്‌സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ

Read More

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി : വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈൽ വാഴയിൽ നസിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ എൻജിനീയറിങ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. വാഴയിൽ സലീമിൻ്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങൾ: ആയിഷ, റാബിയ, തസ്വിനി. കബറടക്കം ഇന്ന്

Read More

കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്.

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്. നെയ്ക്കുറപ്പ മണൽവയൽ ഉന്നതിയിലെ രവി (39) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. നേരം പുലർന്നതോടെ പ്രദേശവാസികളാണ് ഇദ്ദേഹത്തെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു

കാട്ടികുളം: ആലത്തൂരില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. മൃതദേഹം മനാന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Read More

കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ വയനാട് സ്വദേശി കളായ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രാത്രി ചെളിയിൽ കുടുങ്ങി കാർ കേടായി: രക്ഷപ്പെടുത്തി ഫയർഫോഴ്സ്

*നിലമ്പൂർ* : കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകർ. ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ…

Read More

വീട്ടുമുറ്റത്തേക്ക് പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ…

Read More

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

  ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ…

Read More

കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പെട്ടു

പനമരം: പനമരം കൈതക്കലിനടുത്ത് വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തേക്ക് ഇടിച്ചു കയറി. കാറിന് മുന്‍വശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…

Read More

കാരയ്ക്കമലയിൽ വീടിന് തീപിടിച്ചു

കാരയ്ക്കമല: വേലു കരക്കുന്ന് കാത്താച്ചിറ കുഞ്ഞുമോന്റെ വീടിന് വൈകുന്നേരം 5 മണിയോട് കൂടി തീപിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടുകൂടി തീ പൂർണമായും അണച്ചു. വീടിന്റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റും വീടിനെ ഉള്ളിലെ സോഫ സെറ്റും കത്തി നശിച്ചു അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ, ഇ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,ജയൻ സി എ, ബിനു എംപി,…

Read More