മജ്‌ലിസ് സ്ഥാപനങ്ങള്‍ നിർമിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോല്‍ കൈമാറി
കൽപറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ ദാനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട സിദ്‌റത്തുല്‍ മുന്‍തഹ എന്ന ആറു വയസുകാരിക്കാണ് ആദ്യത്തെ ഭവനം നിര്‍മിച്ചു നല്‍കിയത്. ആഘോഷങ്ങളില്‍ മാത്രം അഭിരമിച്ച് സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്നുപോവുന്ന പുതിയ കാലഘട്ടത്തില്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും നാട്ടുകാരുമെല്ലാം മഹത്തായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും മുനവറലി…
