ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി…

Read More

പഴശ്ശിരാജ സ്കൂളിന് സ്കൂളിന് ഫർണിച്ചർ കൈമാറി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ.പി.സ്കൂളിലെ എൽ.എസ്.എസ്. വിജയി മുഹമ്മദ് ഹനാന് സ്വീകരണവും പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന ഫർണിച്ചർ കൈമാറലും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപിക ആയിഷ ,പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ അഷറഫ് മച്ചഞ്ചേരി, പി.ടി.എ. പ്രസിഡൻ്റ് അബ്ദുൾ സലാം, കെ.എം ഷിനോജ്, കെ.ആർ.സദാനന്ദൻ, പ്രോഗ്രാം…

Read More

അവധിക്കാല കളരി പരിശീലന ക്യാമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി

മാനന്തവാടി : പുതിയിടംകുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ അവധിക്കാല പരിശീലന ക്യാമ്പിൻ്റെ സമാപന ചടങ്ങിൽ വയനാട് ജില്ല വിമുക്തി കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ചടങ്ങിൽ വാർഡ് മെമ്പർ സുമിത്ര ബാബു ഉത്ഘാടനം ചെയ്തു. കെ.ടി. സത്യൻ ഗുരുക്കൾ, ഗുരുക്കൾ ജയിൻ മാത്യു മുതലായവർ ക്ലാസ്സ് നയിച്ചു. കെ.വി. സെബാസ്റ്റ്യൻ, ബിജു മലയിൽ മുതലായവർ ആശംസകളർപ്പിച്ചു.

Read More

ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

Read More

സമൂഹം ലഹരി മുക്തമാവണം എം എസ് എസ്

ബത്തേരി : എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി മമ്മത് കോയ ആവശ്യപ്പെട്ടു. MSS മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി സുൽത്താൻ ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം, സുൽത്താൻ ബത്തേരി ഡി വൈ എസ് പി ശ്രീ അബ്ദുൽ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.,യുവ തലമുറയെ ചേർത്ത് പിടിച്ച്…

Read More

‘കെയർനെസ്റ്റ് ‘ ലോഗോപ്രകാശനം ചെയ്തു

മാനന്തവാടി:സിദ്ര ലിബറൽ ആർട്സ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ജീവകാരുണ്യ-കരുതൽ കൂട്ടായ്മയായ കെയർനെസ്റ്റിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽഫുർഖാൻ ഡയറക്ടർ ജസീൽ അഹ്സനിക്ക് നൽകി പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശിപാർക്കിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ ഹൈദർ സഖാഫി അധ്യക്ഷത വഹിച്ചു.സ്വാലിഹ് സഖാഫി,എം.സി മജീദ് മുസ്‌ലിയാർ, ഹാരിസ് സഖാഫി, മുസ്തഫ നിസാമി, ഷറഫുദീൻ സുൽത്താനി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വിഎച്ച്എസ്ഇ: വയനാട് മൂന്നാം വർഷവും ഒന്നാമത്

*വിഎച്ച്എസ്ഇ: വയനാട് മൂന്നാം വർഷവും ഒന്നാമത്* *-ഇത്തവണ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 84.46% പേർ* രണ്ടാം വർഷ വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചപ്പോൾ 84.46 വിജയ ശതമാനത്തോടെ വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്തെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് ജില്ല ഒന്നാമതെത്തുന്നത്. 727 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 614 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയിൽ ആകെ 10 വിഎച്ച്എസ്ഇ സ്കൂളുകൾ ആണുള്ളത്.

Read More

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ…

Read More

എസ്.ബി.എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നി മദ്രസയിൽ സംഘടിപ്പിച്ച എസ്. ബി. എസ് സഹവാസ ക്യാമ്പ് ‘ചങ്ങാത്തം2025’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ…

Read More

ചരിത്രശേഷിപ്പുകൾ തേടി വടകര മുണ്ടക്കുറ്റി ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പഴശ്ശിഗ്രന്ഥാലയം സന്ദർശിച്ചു.

മാനന്തവാടി :_ വടകര മുണ്ടക്കുറ്റി ദേശപോഷണി ലൈബ്രറി ബാലകൈരളി പ്രവർത്തകർ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. മാനന്തവാടി പഴശ്ശി കുടീരം പുൽപ്പള്ളി മാവിലാംതോട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ എത്തിയതായിരുന്നു പ്രസ്തുത ലൈബ്രറി പ്രവർത്തകർ. ‘പഴശ്ശിഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളും പഴശ്ശി സമര ചരിത്രങ്ങളും ശേഖരിച്ച് ഗ്രന്ഥാലയത്തിൽ ഒട്ടനവധി സമയം ചെലവഴിച്ചിട്ടാണ് ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ മടങ്ങിയത്. ദേശപോഷിണി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ നാണു മുണ്ടക്കുറ്റി’എക്സികുട്ടീവ് അംഗം ശ്രീ രഘുനാഥ് പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, സ്വപ്ന…

Read More