വെള്ളമുണ്ട എ യു പി സ്കൂളിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക യൂത്ത് കോൺഗ്രസ്

വെള്ളമുണ്ട : എ യു പി സ്കൂളിലെ യാത്രാ പ്രശ്നം പരിഹരിക്കാതെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെളളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പരീക്ഷ കാലഘട്ടമായിട്ട് പോലും ബസ് ഉൾപ്പെടെ യാത്രാ സൗകര്യം ഒരുക്കാതെ അധിക്യതരുടെ അനങ്ങാപ്പാറനയം വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് .ഇതിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകണമെന്നും യോഗത്തിൽ തീരുമാനമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് വിയ്യൂർകുന്ന് അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി…

Read More

നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു.

കൽപ്പറ്റ: നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. എൻ.എഫ്. പി.ഒ. 2025 വർഷത്തെ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു. ആദ്യ ക്ലസ്റ്റർ യോഗം കർണാടകയിലെ മലവള്ളിയിൽ രക്ഷധികാരി വി.എൽ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷനായി. യോഗത്തിൽ ചീഫ് കോർഡിനേറ്റർ പി.പി. തോമസ് , എക്സിക്യൂട്ടീവ് അംഗം മാത്യു ആഗസ്റ്റിൻ, പി.സി. ടോമി, പി.യു. സജി, അനിൽകുമാർ എന്നിവർ സംസാരിച്ചു. എൺപതോളം കർഷകർ പങ്കെടുത്തയോഗത്തിൽ ഭാവി പരിപാടികൾ ചർച്ച ചെയതു. സിജോ ബേസിൽ…

Read More

പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ

പഠനോത്സവവും ഗോത്രോത്സവവും ആഘോഷമാക്കി കണിയാരം എ.എൽപി സ്കൂൾ കണിയാരം എ.എൽ.പി സ്കൂളിൽ പഠനോത്സവവും ഗോത്രോത്സവവും സമുചിതമായി നടത്തി. മാനന്തവാടി BPC ശ്രീ.കെ.കെസുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി.ബീന KM, PTA പ്രസിഡൻ്റ് ശ്രീ ആഗസ്തി TJ , ശ്രീമതി ഷൈല KM തുടങ്ങിയവർ ആശംസകളർപ്പിച്ചു. അക്ഷരമരം, പരീക്ഷണങ്ങൾ, കേരളപരിചയം, ഗോത്രകലാരൂപങ്ങളുടെ അവതരണം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ഉത്സവത്തിൻ്റെ മാറ്റുകൂട്ടി

Read More

പ്രീ പ്രൈമറി ഗണിതോത്സവം ശാസ്ത്രോത്സവം നടത്തി

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവം ശാസ്ത്രോത്സവം എന്നിവയുടെ ശില്പശാല 11/03/2025 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എ അധ്യക്ഷ സ്ഥാനം വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ജമീല ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എമ്മാനുവൽ ഒ സി, സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ്മേരി പി എൽ എന്നിവർ ശില്പശാലയ്ക്ക് ആശംസകൾ…

Read More

എ എൽ പി എസ് കോക്കടവിൽ കിഡ്‌സ് പാർക്ക് ആരംഭിച്ചു

തരുവണ : എ എൽ പി സ്കൂൾ കോക്കടവിൽ വിദ്യാർഥികൾക്കായി നിർമ്മിച്ച കിഡ്‌സ് പാർക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത ജോയ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ള കണിയാംകണ്ടി, അമ്മദ് കൊടുവേരി, മാനേജ്‍മെന്റ് പ്രതിനിധി ഇബ്രാഹിം കെ, നാസർ കെ, പ്രധാനാധ്യാപിക മോഹിനി കെ ജെ, കെ.പി ശശികുമാർ,വിദ്യ കെ നായർ, സരിത,സെറീന, അശോകൻ എം, ഗീത ടി…

Read More

അപ്പാട് ജി എൽ പി സ്കൂൾ 52 -ാം വാർഷികാഘോഷം നടത്തി

മീനങ്ങാടി: അപ്പാട് ഗവ. എൽപി സ്കൂൾ 52 -ാം വാർഷികാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ മികവ് പുലത്തിയ കുട്ടികൾക്ക് അവാർഡ് നൽകി. അപ്പാട് സ്‌കൂളിലേയും അങ്കണവാടിയിലേയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് എൽ.പി.ഷിജു സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ കെ.എ.മാഴ്സ് വാർഷിക റിപ്പോർട്ട് അതരിപ്പിച്ചു. വാർഡ്…

Read More

അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ സ്കൂളില്‍ പഠനക്യാമ്പ് തുടങ്ങി

വടുവന്‍ചാല്‍: അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ ഗവ. ഹൈസ്കൂളില്‍ തിങ്കബെണിസ എന്ന പേരില്‍ ഗോത്രവര്‍ഗവിദ്യാര്‍‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി. പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ പിന്തുണയോടെ ‍ തുടങ്ങിയ ക്യാമ്പ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം എം.യു. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിങ്കബെണിസ എന്നാല്‍ ഗോത്രഭാഷയില്‍ നിലാവെളിച്ചം എന്നാണ്. പത്താം ക്ലാസ്സില്‍ പിന്നാക്കക്കാരായ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മുഴുവന്‍ സമയവും അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അധ്യാപകര്‍ കുട്ടികളോടൊപ്പം താമസിച്ച് ബുദ്ധിമുട്ടുള്ള മേഖലകളില്‍ സംശയനിവര്‍ത്തി വരുത്തുന്നു. പഠനവും മോട്ടിവേഷനും…

Read More

കമ്പളക്കാട് യുപി സ്കൂളിൽ*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച്‌ ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി

കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച്‌ ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുനീർ സി കെ,വൈസ് പ്രസിഡന്റ് നയിം സി.എ, പ്രധാനാ ധ്യാപകൻ ഒ.സി എമ്മാനുവൽ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപിക റീന സി. എ, എസ് ആർ…

Read More

പഠനോത്സവം നടത്തി

കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യു.പി SRG കൺവീനർ സ്വപ്ന വിഎസ്, എൽ.പി SRG കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന…

Read More

നാഷണൽ യൂത്ത് അവാർഡ് തിളക്കത്തിൽ ജൊവാന ജുവൽ

മാനന്തവാടി: കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം 15-29 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് ദേശീയതലത്തിൽ ഏർപ്പെടുത്തിയ നാഷണൽ യൂത്ത് അവാർഡ് 2022-23 ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ജൊവാന ജുവൽ കേരളത്തിൽ നിന്നും അർഹയായി. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് എല്ലാ വർഷവും പുരസ്കാരം നൽകുന്നത്. നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും

Read More