മാനവികതയാകട്ടെ ലഹരി; ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയർത്തിയാണ്‌ വിദ്യാർഥികൾ കൈകോർത്തത്‌. വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമവാസന തുടങ്ങിയവ ചെറുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുവിളിച്ചു. ബത്തേരി പൂമല എംഎസ്ഡബ്ലു സെന്ററിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഥീന ഫ്രാൻസിസ്‌ എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഓറിയന്റൽ കോളേജ്‌, പൂക്കോട്‌ ബിടെക് ഡയറി കോളേജ്, കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ,…

Read More

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയുപിഎസ് കമ്പളക്കാട് സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫിസിയോ സ്ക്രീനിംഗ് ക്യാമ്പും നടത്തി

കമ്പളക്കാട്: കമ്പളക്കാട് ജി യു പി എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫിസിയോ സ്ക്രീനിംഗ്ക്യാമ്പും സംഘടിപ്പിച്ചു . കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പിൽ ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി,ഇന്നതെ ജീവിത രീതികൾ,അനുവദിച്ച്കുടാത്ത സ്നേഹ ബന്ധങ്ങൾ, പോസ്റ്റർ വൈകല്യങ്ങൾ, ലഹരി ബോധവൽക്കരണം, ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു. പ്രധാന അധ്യാപകൻ ഒ.സി എമ്മാനുവൽ, പിടിഎ വൈസ് പ്രസിഡന്റ് നയിം സി എ, സീഡ് കോർഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി…

Read More

മികച്ച ഐസിഡിഎസ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി അഞ്ചു കൃഷ്ണ

കൽപ്പറ്റ : വനിത ശിശു വികസന വകുപ്പിന്റെ 2023-2024. സാമ്പത്തിക വർഷത്തെ മികച്ച icds പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി മീനങ്ങാടി പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ചു കൃഷ്ണ. അങ്കണവാടികൾക്ക് വേണ്ടിയുള്ള പദ്ധതികളായി അങ്കണവാടി മോടി പിടിപ്പിക്കൽ , മെനു പരിഷ്ക്കരണം , അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ. വനിതകൾക്ക്കായുള്ള സ്ത്രീ ശാക്തീകരണ പരിപാടികൾ കുട്ടികൾക്കായി ക്യാമ്പ് , ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ , വയോജനങ്ങൾക്കായുള്ള പദ്ധതികൾ , ഇ ഗുരുകുലം പദ്ധതി , ജൻഡർ…

Read More

പീച്ചങ്കോട് അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

എടവക: എടവക ഗ്രാമപഞ്ചായത്ത് പീച്ചങ്കോട് അംഗൻവാടി റോഡ് ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശിഹാബ് അയാത്ത് നിർവഹിച്ചു. ഒറമുണ്ടക്കൽ കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെയാണ് അംഗൻവാടിയിലേക്ക് വാഹനഗതാഗതം സാധ്യമായ റോഡ് ലഭ്യമായത്. അംഗൻവാടി വർക്കർ പ്രസീദ, ഹെൽപ്പർ പുഷ്പ, അംഗൻവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Read More

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി വയനാടിനെ മാറ്റും : സംഷാദ് മരക്കാര്‍

 കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പറ്റ നഗരസഭയിലെ 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി മാറ്റാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലവയല്‍, നൂല്‍പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി,…

Read More

അൽ ഫുർഖാൻ ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു

വെള്ളമുണ്ട:അൽ ഫുർഖാൻ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മൂന്ന് മാസമായി നടന്നുവന്ന ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു. സമാപന സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ലീപ് ഡയറക്ടർ അബ്ദുറഹ്മാൻ വി, അബ്ദുൽ ഗഫൂർ, മിദ്‌ലാജ് റഷീദ്, സഹ് ല പി, രാധിക സുബ്രഹ്മണ്യൻ, ആയിഷ ഹിന തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Read More

വൈത്തിരി താലൂക്കിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റയിലെ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പുസ്തങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി ജില്ലാ പ്രസിഡന്റ്‌ ടി. ബി സുരേഷ്, സി. കെ രവീന്ദ്രൻ, സി. എം സുമേഷ്, സുരേഷ് ബാബു, സുമേഷ് ഫിലിപ്പ് തുടങ്ങിയവർ…

Read More

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’ പുസ്തകങ്ങൾ കൈമാറി

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’ പുസ്തകങ്ങൾ കൈമാറി ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി നൽകി. ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി പി. കെ സത്താർ പുസ്തങ്ങൾ ഏറ്റുവാങ്ങി. ടി. എൻ നളരാജൻ, പി.വാസു, നിമിത സുരേഷ്, സജിത കെ, പി….

Read More

ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ റാലി നടത്തി

കരണി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കരണി ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാ വാർഡ് കുടുംബശ്രീ എ. ഡ.എസ്,കരണി ജനതാ ലൈബ്രറി, സരണി ക്ലബ്ബ് കല്ലുവയൽ എന്നിവയുടെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിത്യാ ബിജു കുമാർ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി ഷറഫുദ്ദീൻ,…

Read More

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു.

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു. സ്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ തന്നെ ഉത്സവമായി മാറുന്നു എന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയി. പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സ്കൂൾ മാനേജർ റവ.ഫാദർ ജോയ് പുല്ലങ്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് മാനേജർ റവ.ഫാദർ അനെറ്റ് കൊച്ചുമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖമറുന്നിസ, മെമ്പർ റോസമ്മ…

Read More