കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി

കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ…

Read More

‘ഹെൽത്തി ബർത്ത്ഡേ’ മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ ഇനി ഈന്തപ്പഴം

കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാർ എം. പി അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ…

Read More

സണ്ടേസ്കൂൾ വാർഷിക പരീക്ഷ ; മലബാർ ഭദ്രാസനത്തിന് 17 കേന്ദ്ര റാങ്കുകൾ

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അസോസിയേഷൻ വാർഷിക പരീക്ഷയിൽ കേന്ദ്ര തലത്തിൽ 17 റാങ്കുകൾ മലബാർ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് റാങ്കുകൾ .അഞ്ച് ഒന്നാം റാങ്കുകളും ഏഴ് രണ്ടാം റാങ്കുകളും രണ്ട് മൂന്നാം റാങ്കുകളും പത്താം ക്ലാസിൽ മൂന്ന് റാങ്കുകളുമാണുള്ളതെന്ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. വിജയികളെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്…

Read More

കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.

കാട്ടിക്കുളം: കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ടിൽ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് 2025 ഫെബ്രുവരി 21 വെള്ളിയാഴ്‌ച രാവിലെ 9 ന് സ്‌കൂളിൽ വച്ച് നടന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.വി ബാലകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ ബഹു.ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ ശ്രീമതി. വിമല വിജയഭാസ്‌കർ മുഖ്യാതിഥി…

Read More

കെ.ടിക് ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചു.

തിരുനെല്ലി :വയനാട് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശിയ മേഖലയിലെ യുവതി യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 21,22,23 തീയതികളിൽ നടക്കുന്ന പരിപാടി കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.തിരുനെല്ലി സി. ഡി. എസ് സൗമിനി പി അധ്യക്ഷത വഹിച്ചു.രണ്ട് ബാച്ചുകളായി ആസൂത്രണം ചെയ്തിരിക്കുന്ന കെ ടിക് സംരംഭ പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിൽ പനമരം, മാനന്തവാടി, ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 50 യുവതി, യുവാക്കൾ ക്യാമ്പിന്റെ ഭാഗമാവും.ഫെബ്രുവരി…

Read More

അധ്യാപനം എന്നത് ദൈവനിയോഗം: സംഷാദ് മരയ്ക്കാർ

എടവക : അധ്യാപനം ഒരു തൊഴിൽ ആയി കാണരുതെന്നും അതൊരു ദൈവനിയോഗമാണെന്ന ബോധ്യം അദ്ധ്യാപകരിൽ വേരുറയ്ക്കണമെന്നും അതു വഴി വിദ്യാർഥികളുടെ സമഗ്ര വളർച്ച ഉറപ്പാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ പ്രസ്താവിച്ചു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂളിൻ്റെ 72 – ) o വാർഷികാഘോഷ ഉദ്ഘാടനവും 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസ്സിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ശാന്തിക്കുള്ള ആദരിക്കൽ ചടങ്ങും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അമ്മദ്…

Read More

ആലാറ്റിൽ നിർമല എൽ .പി.സ്കൂൾ വാർഷികാഘോഷം നടത്തി

  ആലാറ്റിൽ: ആലാറ്റിൽ നിർമ്മല എൽ. പി .സ്കൂളിൻ്റെ 61-ാം വാർഷികാഘോഷം ‘Sperenza 2k25’ വർണ്ണാഭമായി നടത്തി.സ്കൂളിലെ പൂർവവിദ്യാർഥി റവ. ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. ഷിജി ഷാജി ഉദ്ഘാടനം ചെയ്ത വാർഷിക ആഘോഷ പരിപാടികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികൾ അവതരിപ്പിച്ചു എന്നതിനോടൊപ്പം രക്ഷിതാക്കളും പരിപാടികൾ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായി…….സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി . ഗ്രേസി വി .എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജെയിംസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ….

Read More

കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ

കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. മേയർ കുട്ടികൾക്ക് കോഴിക്കോടിൻറെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Read More

‘ഉയരെ ഉയരാം ആകാശത്തോളം’ പഠനസഹായി വിതരണം ചെയ്തു

പുളിഞ്ഞാൽ: വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,രോഹിത് എം. കെ, ജിൽജിത്ത് എസ്, ഗിരീഷ് ബാബു,സുഭദ്ര കെ. പി, ശബാന എം തുടങ്ങിയവർ സംബന്ധിച്ചു.

Read More

നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തൊണ്ടർനാട്: വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് പോലീസ്‌ മട്ടിലയം AUP സ്കൂളിൽ വ്യക്തിത്വ വികസന നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. മാനന്തവാടി Dysp പി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത അംഗം ഓ ചന്തു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ കെ. അഷ്‌റഫ്‌ കെ , എസ്.ഐ. കെ. മൊയ്തു,എസ്.ഐ. അബ്‌ദുൾ അസീസ്, എസ്.ഐ. കെ.ടി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആറളം ഫാം ഡയറക്ടർ Dr. PK നിതീഷ് കുമാർ,…

Read More