ചെറുകര സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി.

യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയിട്ടുണ്ട്. GVHSS മാനന്തവാടിയിലും WOHSS പിണങ്ങോടും സ്കൗട്ട് മാസ്റ്ററായും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറിയായ ഇദ്ധേഹത്തെ 2023 ൽ ദുബൈ ഇന്ത്യൻ…

Read More

ഡബ്യു ഒ .യു.പി സ്കൂൾ മുട്ടിൽ എഴുപത്തഞ്ചാം വാർഷികം – വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

മുട്ടിൽ: ഡബ്യു. ഒ യു.പി സ്കൂൾ മുട്ടിലിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പി.ടി. എ യുടേയും മാനേജ് മെൻ്റിൻ്റെയും നേതൃത്വത്തിൽവിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 27 ന് ജില്ലയിലെ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ തല ഫുട്ബാൾ മത്സരം , ജനുവരി 30 ന് യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻ പാട്ട് മത്സരം , ജനുവരി 31 ന് യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം , ഫെബ്രുവരി 4 ന് സ്കൂൾ വാർഷികം…

Read More

ലെറ്റ്‌സ് വിദ്യാഭ്യാസ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ലെറ്റ്‌സ് ഡയറക്ടർ ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി. മുൻമന്ത്രി സി. കെ നാണു മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളേയും ചടങ്ങിൽ അനുമോദിച്ചു. ഡോ. സി. കെ ഷമീം, എ. കെ അജയൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് സൗഹൃദം സംഗീത വേദിയുടെ…

Read More

പാസിംഗ് ഔട്ട് പരേഡ് നടത്തി.

മാനന്തവാടി: വയനാട് ജില്ല എസ് പി സി സഹവാസ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി കേഡറ്റുകളുടെപാസിംഗ് ഔട്ട്പരേഡ് നടത്തി. ജില്ല പോലീസ് മേധാവി തബോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,DNO സജീവ് TN ,DYSP വിശ്വംഭരൻ VK തുടങ്ങിയവർ പങ്കെടുത്തു.

Read More

ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു….

Read More

‘ബഡ്‌സ് ഒളിമ്പിയ 2025’ പ്രഥമ കിരീടത്തിൽ മുത്തമിട്ട് കൽപ്പറ്റ ബഡ്‌സ് സ്കൂൾ

കൽപറ്റ :പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്‌സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്‌സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്‌സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്‌സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച…

Read More

മാനന്തവാടി ഗവ-യു പി സ്കൂൾ 160-ാം വാർഷികം വിപുലമായി ആഘോഷിച്ചു.

മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂൾ(ബോർഡ്‌ സ്കൂൾ) 160-ാം വാർഷികം കലോപ്‌സിയ 2k25 നാങ്ക ഗദ്ധള ഗോത്ര ഫെസ്റ്റ്, ഫീയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് പ്രീപ്രൈമറി വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളോടെ നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി കെ രത്നവല്ലി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ കെ…

Read More

‘പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് ‘ മേള നടത്തി

കൽപ്പറ്റ: രാജ്യത്തെ മനുഷ്യ വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതനുവേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് (PMNAM) മേളയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ- യിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ നഗര…

Read More

‘ഒരുക്കം 2025’ പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു

  മടക്കിമല: സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു.മടക്കിമല മദ്രസാ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്ലാസ് ‘ഒരുക്കം 2025’ റഷീദ് മാസ്റ്റർ ക്ലാസ്സെടുത്തു .സ്വാഗതം ക്ലബ് സെക്രട്ടറി അഷ്‌റഫ് നിർവഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ത്വൽഹത് നിർവഹിച്ചു .ക്ലബ് ജോയിന്റ് സെക്രട്ടറി റഫീഖ് ആശംസ അറിയിച്ചു .ക്ലബ് ഭാരവാഹി അസീസ് ചടങ്ങിന് നന്ദിയും അർപ്പിച്ചു

Read More

മേപ്പാടി പുനരധിവാസം: ജോബ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും…

Read More