നിയമസഭ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23 വരെ (പൊതു അവധി ദിവസങ്ങളിലൊഴികെ) സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. നിലവില്‍ ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.   നിയമസഭ മണ്ഡലങ്ങളും പത്രിക സ്വീകരിക്കുന്ന സ്ഥലങ്ങളും: കൊയിലാണ്ടി -എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, കൊയിലാണ്ടി തഹസില്‍ദാറുടെ ഓഫീസ്. എലത്തൂര്‍ -കലക്ടറേറ്റിലെ…

Read More

മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായി മന്ത്രി ഒ ആർ കേളു നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌. കണിയാരം കത്തീഡ്രൽ ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൺവൻഷനുശേഷം പ്രവർത്തകരൊന്നിച്ച്‌ പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌. കത്തുന്ന വെയിലിലും നൂറുകണക്കിനുപേർ പങ്കെടുത്ത ആവേശപ്രകടനമായിരുന്നു. എൽഡിഎഫ്‌ നേതാക്കളായ ഇ ജെ ബാബു, പി വി സഹവേദൻ, എ എൻ പ്രഭാകരൻ, കുര്യാക്കോസ്‌ മുള്ളൻമട എന്നിവരും പത്രികാ സമർപ്പണത്തിന്‌ ഒപ്പമുണ്ടായിരുന്നു. തുടർച്ചയായി മൂന്നാം…

Read More

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടര്‍

2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബല്‍ ഇല്ലാത്ത…

Read More

ജയന്തി രാജന് വനിതാ ലീഗ് യാത്രയയപ്പ് നല്‍കി.

നിയമ സഭയിലേക്ക് മത്സരിക്കാൻ ഭാഗ്യം കിട്ടി വയനാട് ജില്ലയിൽ നിന്നും കൂത്തു പറമ്പിലേക്ക് പോകുന്ന ജയന്തി രാജന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി.വനിതാ ലീഗ് വയനാട്ജില്ല പ്രസിഡന്റ് കെ.ബി.നസീമ, കെ കെ സി മൈമൂന (ജനറൽ സെക്രട്ടറി) സൗജത് ഉസ്മാൻ കുഞ്ഞായിശ ജില്ലാ വൈസ് പ്രസിഡണ്ട് മാർ, ആമിന സത്താർ ആസിയ മൊയ്തു, ജമീല ഷറഫുദ്ദീൻ, മൈമൂന ഖാദർ, ഹാജറ പനമരം തുടങ്ങിയവർ പങ്കെടുത്തു

Read More

പി.കെ. അനിൽകുമാറിന് ഊഷ്മള സ്വീകരണം നൽകി തോട്ടം മേഖല

lകൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിൻ്റെ രണ്ടാം ദിന പ്രചാരണത്തിന് തുടക്കമായത്. തങ്ങളെ നേരിൽ കാണാൻ തൊഴിലിടത്തിലെത്തിയ പ്രിയ സ്ഥാനാർത്ഥിയെ അവർ ഊഷ്മള വരവേൽപ്പ് നൽകി സ്വീകരിച്ചു. തങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് ഉറപ്പും അവർ നൽകി. സ്ഥാനാർത്ഥിയുടെ കൈ ചേർത്തുപിടിച്ച് അവരുടെ സ്നേഹം പങ്കുവെച്ചു. മൂപ്പൈനാട്, നെടുംകരണ, റിപ്പൺ തുടങ്ങിയ തോട്ടം മേഖലയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണം. പല ഇടങ്ങളിലും തൊഴിലാളികൾ സ്നേഹത്തോടെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്….

Read More

സീറ്റില്ല, യു.ഡി.എഫിനെതിരെ തുടർനീക്കത്തിന് സി.കെ. ജാനു

കൽപറ്റ : യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായിട്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) തുടർനീക്കത്തിന്.   2016‍ മുതൽ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന മുത്തങ്ങ സമരനായികയായ ജാനു കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മുന്നണി വിട്ടത്. കഴിഞ്ഞ ഡിസംബറിൽ ജാനുവിനെയും പി.വി. അൻവറിനെയും യു.ഡി.എഫ് അസോസിയേറ്റ് അംഗങ്ങളാക്കി. ഇത്തവണ അൻവറിന് ബേപ്പൂരിൽ സീറ്റ് അനുവദിച്ചു.   ഏറെ മുമ്പേ തന്നെ മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ നൽകണമെന്ന് ജാനു ആവശ്യപ്പെട്ടിരുന്നുവെങ്കിലും…

Read More

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടർ

2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.   സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.         ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ്, പോലീസ് നിരീക്ഷകരും ജില്ലയിലെത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.   ഡോ. ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍. ഉത്തരാഖണ്ഡിലെ ലേബര്‍, സോഷ്യല്‍ വെല്‍ഫെയര്‍, പ്ലാനിംഗ് സെക്രട്ടറിയാണ്. 2008 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഫോണ്‍- 04936 284204, മൊബൈല്‍ നമ്പര്‍:…

Read More

വികസന വഴികള്‍ കടന്ന് ഒ ആര്‍ കേളുവിന്റെ പ്രചാരണം മുന്നേറുന്നു

മാനന്തവാടി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു ബുധനാഴ്ച രാവിലെ പത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാര്‍ഥി ആദ്യമെത്തിയത് തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ കാണാനാണ്. എസ്റ്റേറ്റിലെ 9,11 നമ്പര്‍ പ്രദേശത്തെ തൊഴിലാളികളെ കണ്ടു. വോട്ടഭ്യര്‍ഥന നടത്തി. തൊഴിലാളികളുടെ ജോലിഭാരം കൂട്ടാതെ തന്നെ കൂലി വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തൊഴിലാളികള്‍ നന്ദി പറഞ്ഞു. പിന്നീട് ഫാക്ടറിയിലെ തൊഴിലാളികളേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും പിന്തുണ ഉറപ്പാക്കി. തുടര്‍ന്നെത്തിയത് കാട്ടേരിക്കുന്ന് പ്രദേശത്താണ്. കഴിഞ്ഞ പ്രളയക്കാലത്ത് ഒലിച്ച്‌പോയ പാലത്തിന് 2.5 കോടി രൂപ…

Read More

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു നാളെ പത്രിക സമര്‍പ്പിക്കും

മാനന്തവാടി : നിയമസഭാ തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നില്‍ക്കും. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി വ്യാഴാഴ്ച രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക സമിതി രൂപവത്കരണയോഗം വിളിച്ചു ചേര്‍ക്കും. സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ സി കെ ശശീന്ദ്രന്‍,…

Read More