നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ അവബോധ പ്രചരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തിലും വിശ്വാസ്യതയോടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സെല്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.   ജില്ലാ ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍…

Read More

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി   നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിധിയെഴുത്താവും: വി എ നാരായണന്‍   സുല്‍ത്താന്‍ബത്തേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് സി പി എം നടത്താന്‍ പോകുന്നത്. പതിനായിരക്കണക്കിന് കോടി…

Read More

ആം ആദ്മി പാർട്ടി സ്ഥാനാർഥി റഫീക്ക് സി എ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥി റഫീക്ക് സി എ നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ച സുൽത്താൻ ബത്തേരി മാനന്തവാടി മണ്ഡലങ്ങളിൽ തിങ്കളാഴ്ച സ്ഥാനാർഥികൾ പത്രിക സമർപ്പിക്കും. വയനാടിൻ്റെ പ്രാദേശിക പ്രശ്നങ്ങൾ ഉയർത്തി കാട്ടി പ്രചരണത്തിന് നേതൃത്വം നൽകുമെന്നും വരും ദിവസങ്ങളിൽ സംസ്ഥാന ദേശീയ നേതാക്കൾ ജില്ലയിൽ പ്രചാരണത്തിന് എത്തുമെന്നും സംസ്ഥാന വൈ. പ്രസിഡണ്ട് അജി കൊളോണിയ അറിയിച്ചു.

Read More

ഹൃദ്യയെ അഭിനന്ദമറിയിച്ച് ടി സിദ്ധിഖ് വിവിധമേഖലകളില്‍ പ്രചരണം നടത്തി

കല്‍പ്പറ്റ: സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ഹൃദ്യയെ അഭിനന്ദിച്ച് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ശനിയാഴ്ച രാവിലെയാണ് കല്‍പ്പറ്റ മുണ്ടേരിയില്‍ ഗൃഹസന്ദര്‍ശനത്തിനൊപ്പം സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡറെ അഭിനന്ദിക്കാന്‍ സിദ്ധിഖ് എത്തിയത്. രാവിലെ മുണ്ടേരിയിലെത്തിയ സിദ്ധിഖ് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്വര്‍ണപ്രശ്‌നം നടക്കുന്ന കോട്ടവയല്‍ ഭഗവതി ക്ഷേത്രത്തിലും സ്ഥാനാര്‍ഥിയെത്തി. ക്ഷേത്രഭാരവാഹികളെയും ഭക്തജനങ്ങളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സിദ്ധിഖ് ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്. കോട്ടവയല്‍ ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം മേപ്പാടി കടൂര്‍ അമ്പലക്കുന്ന് സുബ്രഹ്‌മണ്യക്ഷേത്ര ഉത്സവത്തിലും…

Read More

എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിലാണ് ഓഫീസ്. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ എ എൻ പ്രഭാകരൻ, വി കെ ശശിധരൻ, ടി കെ പുഷ്‌പൻ, എ ജോണി, എൻ യു ജോൺ, നിഖിൽ പത്മനാഭൻ, ശോഭ രാജൻ, പി ടി ബിജു, അനിൽ വള്ളുവക്കണ്ടി, അസീസ് കൊടക്കാട് എന്നിവർ നേതൃത്വം നൽകി.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.   ഗൂഗിള്‍…

Read More

ടി സിദ്ധിഖിനായി യുവജനങ്ങളെ അണിനിരത്തിയുള്ള പ്രചരണപരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ വിജയത്തിനായി വിവിധ പ്രചരണ പരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ പോസ്റ്റര്‍ പ്രചരണത്തോടെ ആരംഭിക്കുന്ന ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ ‘സ്ട്രീറ്റ് വിത്ത് സിദ്ധിഖ്’, ‘ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍’, ‘നൈറ്റ് വാക്ക്’ ഉള്‍പ്പെടെ വിവിധപരിപാടികളോടെ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രവര്‍ത്തനഫലമായി വയനാട്ടില്‍ നെറ്റ്, നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ചൂരല്‍മല-മുണ്ടക്കൈ…

Read More

മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ച് അഡ്വ. ടി സിദ്ദിഖ്

മാനന്തവാടി: മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ച് കൽപ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടി സിദ്ദിഖ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ടി സിദ്ദിഖ് മാനന്തവാടി രൂപത മെത്രാൻ.മാർ ജോസ് പൊരുന്നേടത്തിന്റെ അനുഗ്രഹം തേടി രൂപതയിൽ എത്തിയത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൺ കൂവക്കൽ തുടങ്ങിയവരോടൊപ്പം ആണ് സ്ഥാനാർത്ഥി മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ചത്.

Read More

കല്‍പ്പറ്റയില്‍ ജനകീയ ക്യാമ്പയിനുമായി ടി സിദ്ധിഖ്

കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണില്‍ ജനകീയ ക്യാമ്പയിനുമായി യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ്. മണ്ഡലത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് കല്‍പ്പറ്റ ടൗണില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി ടൗണില്‍ പ്രചരണം നടത്തിയത്. കല്‍പ്പറ്റ ആനപ്പാലം ജംങ്ഷനില്‍ നിന്നുമായിരുന്നു പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷാസ്റ്റാന്റിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാമെത്തി സിദ്ധിഖ് വോട്ടഭ്യര്‍ഥിച്ചു.   കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥിയെ കണ്ട് വഴിയാത്രക്കാരായ നിരവധി പേരാണ് ഓടിയെത്തി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്….

Read More

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കൽപറ്റ:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇതുവരെ കാണിച്ച സഹകരണം വളരെ വലുതാണ്. എന്തെങ്കിലും പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, കനിക ഹസിജ, ഡോ. വിഷ്ണുകാന്ത എന്നിവര്‍ പറഞ്ഞു.     ആബ്സെന്റീ വോട്ടര്‍മാരുടെ കാര്യത്തില്‍…

Read More