അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വോട്ടെടുപ്പ്; മെയ് 4ന് വോട്ടെണ്ണൽ

ന്യൂ ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.   വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.   തീയതികള്‍ ഇങ്ങനെ     കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍. തമിഴ്നാട്: പോളിംഗ്…

Read More

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.   വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത്…

Read More

ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ്

ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറവൂർ: തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ സംഭവിച്ചത് കേരളത്തിലുമുണ്ടാകും; സി.പി.എമ്മിന്റെ അടിത്തറ ഇളകിയെന്നതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം; ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയനാണ് ഇപ്പോള്‍ കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഇരട്ടത്താപ്പ് കാട്ടുന്നത്; നുണ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; ഖജനാവ് കൊള്ളയടിച്ചുള്ള നുണ പ്രചരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കും:  …

Read More

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.   നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ…

Read More

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ് പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വിപണനം, കടത്തു എന്നിവ സംബന്ധിചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാ കണ്ട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലും ടോൾ ഫ്രീ നമ്പറായ 1800-425-2848 എന്ന നമ്പറിലേക്കോ അറിയിക്കാം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനായി താഴെ പറയുന്ന…

Read More

എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

കൽപറ്റ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ പാർട്ടി ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്നണികളുടെ ജയപരാജയം നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർജിച്ചെടുത്ത ജനകീയ അടിത്തറ വിപുലപ്പെടുത്തി വ്യക്തമായ സാന്നിധ്യമായി മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി മത്സര രംഗത്തുണ്ടാകും. എ യൂസുഫ് ചെയർമാനും ടി.കെ അബ്ദുസമദ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; മാര്‍ച്ചില്‍ പ്രഖ്യാപിക്കും, സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ പാർട്ടികൾ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും കേരളത്തില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച്‌ 12ന് ശേഷം നടക്കും. മാർച്ച്‌ അഞ്ചിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും പിന്നീട് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷം പ്രഖ്യാപനം നടന്നേക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ചർച്ചകള്‍ സജീവമാക്കി…

Read More

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരം; ആദ്യ പട്ടികയിൽ 40 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 40 പേർ. 20 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയാണിത്. ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞ മണ്ഡലങ്ങളിലെ പേരുകളും ആദ്യ പട്ടികയിൽ വരും. കെ മുരളീധരൻ വട്ടിയൂർക്കാവിലും ടി.എൻ.പ്രതാപൻ മണലൂരിലും വി.ടി.ബൽറാം തൃത്താലയിലും കെ.എം.അഭിജിത്ത് നാദാപുരത്തും കെ.പ്രവീൺകുമാർ കൊയിലാണ്ടിയിലും മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരം തന്നെ നടത്താനാണ് ആലോചന.   പോഷക സംഘടനകളുടെ കാര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെ പേര് മാത്രമാണ് അന്തിമമായിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍ പര്യടനം നടത്തും. കളക്ടറേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ്…

Read More

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ് നല്‍കിയ മുഴുവന്‍ പേരും ഹിയറിങ്ങില്‍ പങ്കെടുക്കുകയും അന്തിമ കരട് വോട്ടര്‍ പട്ടിക വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 3,26,935 പേര്‍ 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണെന്ന് എസ്.ഐ.ആര്‍…

Read More