തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പൊതുനിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിമാരായ എ.എം ജാഫര്‍, വി. ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകര്‍. കൽപ്പറ്റ നഗരസഭ, കൽപ്പറ്റ,…
