മാനന്തവാടി മുനിസിപ്പാലിറ്റിയിൽ ആദ്യ നോമിനേഷൻ: ഗോരിമൂല ഡിവിഷനിൽ സജീർ എം.ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു

മാനന്തവാടി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഗോരിമൂല (ഡിവിഷൻ 27) വാർഡിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജീർ എം.ടി. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ മുനിസിപ്പാലിറ്റിയിൽ സമർപ്പിക്കപ്പെട്ട ആദ്യത്തെ നോമിനേഷൻ എന്ന നിലയിൽ സജീർ എം.ടി.യുടെ പത്രികാ സമർപ്പണം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുൻപാകെ ആവശ്യമായ രേഖകളും സത്യവാങ്മൂലവും (അഫിഡവിറ്റ്) സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഔപചാരിക നടപടികൾ പൂർത്തിയാക്കി. നോമിനേഷൻ സമർപ്പണ വേളയിൽ അദ്ദേഹത്തെ പിന്തുണച്ച് കുടുംബാംഗങ്ങളും വാർഡ് നിവാസികളും ഒപ്പമുണ്ടായിരുന്നു. വികസനത്തിലും ജനസേവനത്തിലും…

Read More

മേപ്പാടി ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് ദുരന്തബാധിതരോട് നീതി പുലര്‍ത്താത്ത സര്‍ക്കാരിനതിരായ വിധിയെഴുത്താവും: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ   മേപ്പാടി: മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരോട് നീതി പുലര്‍ത്താത ഇടതു മുന്നണി സര്‍ക്കാരിനോടുള്ള വിധിയെഴുത്താവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് ടി സിദ്ധിക്ക് എം എല്‍ എ പറഞ്ഞു. യു ഡി എഫ് മേപ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ നടപടികള്‍ക്ക് കാലതാമസം നേരിട്ടപോള്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് ഒരു വര്‍ഷം…

Read More

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് 14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്…

Read More

തൊണ്ടർനാട് പഞ്ചായത്തിൽ എസ്ഡിപിഐ പ്രവർത്തക കൺവെൻഷനും, സ്ഥാനാർഥി പ്രഖ്യാപനവും നടത്തി

കോറോം: അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ആവേശപൂർവ്വം നടന്നു. പ്രവർത്തക കൺവെൻഷൻ SDPI സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്‌ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മുന്നോട്ടു വെച്ച് സുതാര്യമായ വികസനമാണ് SDPI ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.     കൺവെൻഷന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിലെ 13 ആം വാർഡിലെ പാർട്ടി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി…

Read More

യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്)

യു ഡി എഫും എൻ ഡി എയും വയനാടിനെ വഞ്ചിച്ചു: അഡ്വ: പി എം സുരേഷ് ബാബു എൻ സി പി(എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്.   കൽപ്പറ്റ : ലോകസഭ എം പിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യു ഡി എഫിൽ നിന്നും ആസ്പറേഷനൽ ജില്ലയായ വയനാടിന് സഹായം എത്തിക്കേണ്ട കേന്ദ്രം ഭരിക്കുന്ന ഗവർമെന്റ് എൻ ഡി എ നേതൃത്വം നൽകുന്നതും ആയിരിക്കുന്നതിനാൽ ഇവർ രണ്ടു കൂട്ടരും വയനാടിനെയും വയനാട്ടുകാരെയും വഞ്ചിക്കുന്നതിൽ കിട മത്സരം നടത്തുകയാണ്….

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കാവുന്നതാണ്.   ട്രഷറിയില്‍ നേരിട്ട് തുക അടക്കുമ്പോള്‍ ഡി.ഡി.ഒ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചലാനില്‍ (ഫോറം ടി.ആര്‍ 12) രേഖപ്പെടുത്തുകയും വരണാധികാരി കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷം ട്രഷറി കൗണ്ടറില്‍ സമര്‍പ്പിക്കുകയും വേണം. പണം സ്വീകരിച്ചതായി രേഖപ്പെടുത്തിയ ചലാന്റെ…

Read More

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള ഇരുപത്തിനാലു സീറ്റിൽ യു.ഡി.എഫ്.ൽ പതിനാല് സീറ്റിൽ മുസ്ലിം ലീഗും,പത്തു സീറ്റിൽ കോൺഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാർഥികളായി.കോൺഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.മുസ്ലിം ലീഗ് സ്ഥാനാർഥികൾ സുമേഷ്.പി.എം(കണ്ടത്തുവയൽ),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാൽ), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമർ ലൈല (കട്ടയാട് ),സി.സുമയ്യ ടീച്ചർ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തൻ മമ്മൂട്ടി (പീച്ചാം കോട് ),തുരുത്തിയിൽ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ‘ഉറപ്പായും വോട്ട് ചെയ്യും’ ബോധവത്കരണ മാര്‍ച്ച് സംഘടിപ്പിച്ചു 

കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിഭാഗം സ്വീപ്പിന്റെ സഹകരണത്തോടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഉറപ്പായും വോട്ട് ചെയ്യും എന്ന മുദ്രാവാക്യവുമായി കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ നിന്ന് കളക്ടറേറ്റിലേക്ക് കാന്റില്‍ ലൈറ്റ് ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി മുഴുവന്‍ സമ്മതിദായകരും വോട്ടു രേഖപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച ബോധവത്കരണ ജാഥയിൽ സ്വീപ് നോഡല്‍ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റില്‍ ലൈറ്റ് കൈമാറി. കളക്ടറേറ്റിലെത്തിയ മാര്‍ച്ച് ജില്ലാ കളക്ടര്‍…

Read More

ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും;കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ

അമ്പലവയൽ : തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്.   എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിലും, നിഷ രഘു എട്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.   ഈ രണ്ട് വാർഡുകളും പട്ടികവർഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഈ ദമ്പതികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇരുവരും…

Read More