എസ്.ഐ.ആർ; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വോട്ടർ പട്ടികയുടെ തീവ്രപുന:പരിശോധന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നുവെന്ന് എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. അതിസൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിക്ക് മതിയായ സമയം നൽകാതെ വനിതകൾ ഉൾപ്പെടെയുള്ളവർ വലിയ സമ്മർദ്ദത്തിലാണ്. രണ്ട് ഇലക്ഷൻ ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന വകുപ്പിലെ ജീവനക്കാർ പ്രയാസം അനുഭവിക്കുകയാണ്. പകൽ മുഴുവൻ കുന്നും മലയും താണ്ടി വീട് കയറി കഴിഞ്ഞ് ഉന്നതികളിൽ പകൽ സമയങ്ങളിൽ ആളുകൾ…

Read More

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ     സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കും. ഉദ്യോഗസ്ഥര്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് വിധേയത്വമോ വെറുപ്പോ കാണിക്കരുത്. സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More

കന്നിയങ്കത്തിനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്തിൽ ആം ആദ്മി പാർട്ടി

റിപ്പൺ: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി, ആറാം വാർഡ് ആപ്പാളത്തു നിന്നും നജ്മുദീൻ എം പി, പഞ്ചായത്ത് പരിധിയിലെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽ നിന്നും ഷെറീന, ജില്ലാ ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർത്ഥികളായി ജില്ലാ കമ്മിറ്റി പ്രഖാപിച്ച് കഴിഞ്ഞു. ജനക്ഷേമ പദ്ധതികളുമായി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്….

Read More

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

മുട്ടിൽ : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളായി നടത്താൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറ്റും. ക്രിസ്മസ് അവധിക്കു മുൻപും ശേഷവുമായി രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.   വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11-നാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പും 13-ന് വോട്ടെണ്ണലും നടക്കുന്നതിനാലാണ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത്. സ്കൂളുകൾ പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതുമാണ് പ്രധാന കാരണം.   പുതിയ ക്രമീകരണം…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്.   രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങുമ്പോഴാണ് ഈ ആശങ്കാജനകമായ സാഹചര്യം വ്യക്തമായത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ 19-ാം വാർഡായ പാതിരിയിൽ 1173 വോട്ടർമാരിൽ 200-ഓളം പേർ വിദേശത്താണ്. സമീപത്തെ പെരിക്കല്ലൂർ വാർഡിൽ 1185 വോട്ടർമാരിൽ 300-ഓളം പേരും നാട്ടിലില്ല.  …

Read More

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍ വിലയിരുത്തി. ഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബി.എൽ.ഒമാർ ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും.ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും.   941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌…

Read More

എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക: റഷീദ് ഉമരി

മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ അരിശംപൂണ്ടാണ്, ഭരണഘടനാ സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനന്തവാടി വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍…

Read More

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇന്ന് പ്രഖ്യാപനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.   ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും…

Read More