രാഷ്ട്രീയ ജനതാദൾ  ‘തദ്ദേശ മുന്നൊരുക്കം’ സംഘടിപ്പിച്ചു

എടവക: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തദ്ദേശ മുന്നൊരുക്കം’ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ അസീസ് കെ, ജോസ് പി,സുകുമാരൻ കെ, റെജി ചൂട്ടകടവ്, രാജീവൻ പി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കോൺഗ്രസ് ഗ്രാമീൺ ജാഗരൺ യാത്ര ഉദ്ഘാടനം ചെയ്തു 

വെള്ളമുണ്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാജി ജേക്കബ് ക്യാപ്റ്റനായി നടത്തുന്ന ഗ്രാമീൺ ജാഗരൺ യാത്ര കാരക്കാമലയിൽ ഡി.സി.സി. വൈസ് പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ, ടി.കെ.മമ്മൂട്ടി, പി.ചന്ദ്രൻ , എൻ.കെ.പുഷ്പലത, മുഹമത് ഉനൈസ് ഒ.ടി, ടി.സി.തങ്കച്ചൻ, പി.പ്രകാശൻ, പൂഷ്പ ഫ്രാൻസിസ്, സെമ്പാസ്റ്റ്യൻ കല്ല മാരി, ജോയി പള്ളിപ്പുറം, എം.കെ.കുര്യാക്കോസ്, ഖാലിദ്…

Read More

എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക: ടി.നാസർ

തലപ്പുഴ:അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും അഴിമതിയില്ലാത്ത വികസനം ഉറപ്പാക്കുന്നതിനും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം പാർട്ടി നിർണായക ശക്തിയായി മാറും. തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണ സമിതികളിൽ പരസ്പരം കയ്യാങ്കളി നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കാപട്യം അവസാനിപ്പിക്കാൻ പ്രബുദ്ധരായ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥികളെ പിന്തുണക്കണമെന്നും വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം…

Read More

ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കട്ടയാട്, സെക്രട്ടറി നസീര്‍ കക്കോടന്‍, അര്‍ഷാദ് കുണ്ടാക്കോല്‍, നാസര്‍ കണ്ടോത്ത്, ഫയാസ്, സൈഫ് നെസ്, അജ്മല്‍ ബാവ, രതീഷ് കുപ്പാടി എന്നിവര്‍ പങ്കെടുത്തു.

Read More

പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്നു മുതൽ; എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു

പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്ന് (നവംബർ 4) ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ വിതരണോദ്ഘാടനം മാനന്തവാടിയിൽ സംവിധായകൻ നിതിൻ ലൂക്കോസ് നിർവഹിച്ചു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവൃത്തി നടക്കുന്നത്. സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകൾ, ബാഗ്, തൊപ്പി എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും സബ് കളക്ടറുമായ അതുൽ സാഗർ അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസിൽദാർ പി.യു…

Read More

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ബി.എല്‍.ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലെത്തും 

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ബി.എല്‍.ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലെത്തും   എന്യൂമറേഷന്‍ ഫോം പത്മശ്രീ ചെറുവയല്‍ രാമന് കൈമാറും   നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) ഇന്ന് (നവംബര്‍ 4) മുതല്‍ ബൂത്ത്തല ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി ജില്ലയില്‍ 567 ബൂത്ത്തല ഓഫീസര്‍മാരെ നിയമിച്ചതായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. എന്യൂമറേഷന്‍ ഫോം…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും 

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി…

Read More

കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ; പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.   ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ. ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്. ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

Read More

തിടുക്കം ജനവിധി അട്ടിമറിക്കാന്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളി; എസ്ഐആറിന് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.   ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ…

Read More

എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചുങ്കം : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് എ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ പാർട്ടി തുടരുമെന്നും പുതിയ ഓഫീസ് പ്രാദേശിക തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്രമായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ…

Read More