ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

  കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചെലവ് നിരീക്ഷകന്‍ സീതാറാം മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന് നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള ടീം ശ്രമിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സ്ഥാനാര്‍ഥികള്‍ ചെലവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വിവിധ നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍…

Read More

രാഹുല്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആര്‍. കേളു

സുല്‍ത്താന്‍ ബത്തേരി: അഞ്ചുവര്‍ഷം എംപിയായിരുന്ന രാഹുല്‍ഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. സിഎസ്‌ഐ ഹാളില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി മണ്ഡലത്തിനുവേണ്ടി നടത്തിയത്. യുഡിഎഫ് കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകളെ ഇറക്കിയാണ് നടത്തിയത്. റോഡ്‌ഷോയില്‍ വയനാട് മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ കുറവായിരുന്നു. ജില്ലയില്‍ യുഡിഎഫില്‍ ആവേശം ഇല്ല. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്നു ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി…

Read More

ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഇളവ് ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിലെ ഹെല്‍പ് ഡെസ്‌കില്‍ അപേക്ഷ നല്‍കണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ 30, 31, നവംബര്‍…

Read More

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

കൽപ്പറ്റ : വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി. ആർ മേഘശ്രീ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂമും സെന്റ് മേരീസ് സ്കൂളിലാണ് സജ്ജീകരിക്കുന്നത്. സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻ്റ് നോഡൽ ഓഫീസർ അഖില സി ഉദയൻ, തിരുവമ്പാടി…

Read More

വയനാടിനു വേണ്ടത് വൺഡേ സുൽത്താനയെ അല്ല: പി ജയരാജൻ

മാനന്തവാടി : വയനാട് ലോക്‌സഭാ മണ്ഡലത്തിനു വേണ്ടത് വൺഡേ സുൽത്താനയെയോ വൺഡേ സുൽത്താനെയോ അല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതക്ക്…

Read More

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

സുൽത്താൻ ബത്തേരി : യുഡിവൈഫ്ൻ്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും. ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി. സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ സ്വാഗതവും…

Read More

ഉപതെരഞ്ഞെടുപ്പ്: പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകന്‍ എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാളാണ്. 2011 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് പോലീസ്നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ്നിരീക്ഷകനെ 04936 298140, 8281463058 നമ്പറിലോ polobserverwyd@gmail.com ലോ ബന്ധപ്പെടാവുന്നതാണ്. രാവിലെ 10 മുതല്‍ 11 വരെപോലിസ് നിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്

Read More

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകന്‍ സീതാറാം മീണ ജില്ലയിലെത്തി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകന്‍ സീതാറാം മീണ ജില്ലയിലെത്തി. ഡല്‍ഹി ഇന്‍കംടാക്‌സ് (ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടറാണ്.2005 ഐ.ആര്‍.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 04936 298110, 8281457098 നമ്പറുകളിലോ expobserverwyd2024@gmail.com ലോ ബന്ധപ്പെടാം.

Read More

പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് മഹിളകൾ ഓരോ വീട്ടിലുമെത്തും

മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വനിതകൾ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തും. ആറുപേരടങ്ങുന്ന സ്ക്വാഡുകളായാണ് വനിതകളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പ്രിയങ്ക ഗാന്ധിയുടെ സന്ദേശമെത്തിക്കുക. മുക്കത്ത് നടന്ന യു.ഡി.എഫ് ലോക്സഭ വനിത നേതൃസംഗമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി അധ്യക്ഷയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എ.ൽഎ മുഖ്യപ്രഭാഷണം…

Read More

പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളിൽ പ്രചരണത്തിനെത്തും

മുക്കം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ മാസം 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പത്രക്കുറിപ്പിൽ പറഞ്ഞു. 28 ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിൽ പനമരത്തും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട്…

Read More