മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം: എസ്ഡിപിഐ

മാനന്തവാടി മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നിരവധി ജനങ്ങൾ എത്തുന്ന ബസ് സ്റ്റാൻഡിൽ മലിന ജലം പരന്നൊഴുകുന്നത് മൂലം രൂക്ഷമായ ദുർഗന്ധമാണ് വമിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭാ അധികൃതരെ ശ്രദ്ധയിൽ പെട്ട വിഷയമായിരുന്നിട്ട് കൂടി പരിഹരിക്കാനുള്ള നടപടികൾ അവർ കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ,ഖാലിദ്,നൗഫൽ പി.കെ തുടങ്ങിയവർ സംസാരിച്ചു.

Read More

മദ്യപിച്ച് ആംബുലൻസ് ഓടിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം: എസ്ഡിപിഐ

മാനന്തവാടി: മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന സേവാഭാരതി ആംബുലൻസിന്റെ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ഒരു ആംബുലൻസ് ഡ്രൈവറെ ഭാഗത്തു നിന്നും സംഭവിക്കാൻ പാടില്ലാത്ത തീർത്തും ഉത്തരവാദിത്വ രഹിതമായ പെരുമാറ്റമാണ് ഡ്രൈവർ രാജേഷിൽ നിന്നും ഉണ്ടായിട്ടുള്ളത്. ആംബുലൻസ് ഡ്രൈവർമാരുടെ അന്തസിന് ഈ സംഭവം കളങ്കമാണ്. അത് കൊണ്ട് തന്നെ രാജേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു….

Read More

മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

തരുവണ :തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി…

Read More

ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടിനുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ, എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ…

Read More

ജീവദ്യുതി-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ പദ്ധതിയായ ‘ജീവദ്യുതി’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ്, വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയുമായി സഹകരിച്ചാണ് നടത്തിയത്. പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ, പി.ടി.എ പ്രസിഡന്റ് മുനീർ.സി കെ, NSS പ്രോഗ്രാം ഓഫീസർ ആദർശ് ബാബു എം പി എന്നിവരും വൊളന്റീയർ ലീഡർമാരായ അമൽ ശൈലേഷ്, വൈഗ സി പി, അജിൽ കൃഷ്ണ, സോനാ സണ്ണി എന്നിവർ ഉൾപ്പെടെയുള്ള…

Read More

പുലിക്കാട്ടിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തരുവണ: കാരുണ്യ കൂട്ടായ്മ പുലിക്കാടും മാസ് പൊളിക്ലിനിക്ക് തരുവണയും സംയുക്തമായി നടത്തയി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പുലിക്കാട് മദ്രസഅങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാൽ പി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം നിസാർ കെ, ഇല്യാസ് ദാരിമി,മുജീബ് കെ,ഡോ. അബ്ദുല്ലകുട്ടി മലനാട്ട്,ഇബ്രാഹിം മൂലയിൽ, മുസ്തഫ,സലാം കുനിയിൽ,അബ്ദുല്ല കെ,ഷംസുദ്ദീൻ സി എച്ച്,ഹാരിസ് എം മൊയ്‌തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വാർഡിലെ എൽ.എൽ. ബി…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ നിർമ്മാണം തുടങ്ങണം

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുൻ ജനറൽ കൺവീനറും പൊതുപ്രവർത്തകനുമായ വിജയൻ മടക്കി മല കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ മെഡിക്കൽ കോളേജാശുപത്രി നിലനിർത്തി കൊണ്ട് തന്നെ നിർമ്മാണ ജോലി ആരംഭിക്കണമെന്നും പാരിസ്ഥിതിക സാങ്കേതികത്വം പറഞ്ഞ് സ്ഥലം ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 – ൽ വയനാട് കലക്റായിരുന്ന ഡോ.രേണുരാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ട് പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Read More

വൈത്തിരി താലൂക്ക് ആശുപത്രി ഇ- ഹെല്‍ത്ത് സംവിധാനത്തിലേക്ക്

വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രി ഇ- ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കി ഫലപ്രദമായി ചികിത്സ ഉറപ്പാക്കാനും സാധിക്കും. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഇ- ഹെല്‍ത്ത് സംവിധാനം ഗുണകരമാകും. രോഗികളുടെ മുന്‍കാല രോഗ വിവരങ്ങള്‍, പാരമ്പര്യ അസുഖ വിവരങ്ങള്‍, താമസ സ്ഥലത്തെ കുടിവെള്ള – മാലിന്യ വിവരങ്ങള്‍ അടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ…

Read More

അമ്പലവയലിൽ മെഗാശുചീകരണം നടത്തി.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തും പൂപൊലി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയും നേതൃത്വം കൊടുത്ത് ജനുവരി 1 മുതൽ 15 വരെ അന്താരാഷ്ട്ര പുഷ്പമേള സംഘടിപ്പിച്ച പൂപൊലിഗ്രൗണ്ടും അമ്പലവയൽ ടൗണും ശുചീകരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, RARS തൊഴിലാളികൾ, കാർഷിക കോളേജിലെ വിദ്യാർത്ഥികൾ, ഇവൻറ് മാനേജ്മെൻറ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ഉൾപ്പെടെ 100 കണക്കിനാളുകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു….

Read More

സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി

മാനന്തവാടി : എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി.വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, പഞ്ചായത്ത് അംഗം സി.സി. സുജാത, ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖ് അലി, ജെഎച്ച്ഐ റെജി വടക്കയിൽ, കെ.എം. ഷിനോജ്, പി.കാദർ, കെ.എം. രാജു,…

Read More