സൗജന്യ മെഡിക്കൽ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാര്യമ്പാടി കണ്ണാശുപത്രി , എം ഡി സി ലാബ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ഷിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. എം ഡി സി ലാബ് മാനന്തവാടിയുടെ എംഡി സി.ടി. യൂസഫ്, കാര്യമ്പാടി കണ്ണാശുപത്രി…

Read More

ലിംഗനിർണ്ണയ നിരോധന നിയമം – ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു; രജിസ്ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി

ഗർഭപൂർവ്വ ഗർഭസ്ഥ ശിശു ലിംഗ നിർണ്ണയ നിരോധന നിയമത്തിന്റെ ജില്ലാതല യോഗം എ ഡി എം കെ ദേവകിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ഗർഭപൂർവ്വ, ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണ്ണയം നടത്തുന്നത് PCPNDT ACT-1994 പ്രകാരം ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുമ്പോഴും പുതിയ ആളുകളെ നിയമിക്കുമ്പോഴും രേഖാമൂലം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ ഡോക്ടർമാർക്കും ട്രാവൻകൂർ…

Read More

ആരോഗ്യം ആനന്ദം, അകറ്റാം അർബുദം: പിലാക്കാവിൽ സ്ക്രീനിംഗ് ക്യാമ്പ്

മാനന്തവാടി : ആരോഗ്യകേരളം വയനാടും സ്വസ്ത് മഹിളാ സ്വസ്ത് ഭാരതും സംയുക്തമായി പിലാക്കാവിൽ അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോയ് പദ്ധതി വിശദീകരിച്ചു. ഡോ. ശാന്തി, ഡോ. ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു. കൗൺസിലർ സീമന്തിനി സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല്യാണി മോഹൻ സ്വാഗതവും…

Read More

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

  പനമരം.”നൽകാം ജീവന്റെ തുള്ളികൾ” എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,Dr ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ op, അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.

Read More

‘ശുഭയാത്ര’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാട‌നം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു. ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ….

Read More

ലയൺസ് ഇൻ്റർനാഷണൽ സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കും

കൽപ്പറ്റ: ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതി ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിലാണ് ബോർഡുകൾ സ്ഥാപിക്കുക. കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം മൂലമാണ് പ്രധാനമായും കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാവുന്നത്. അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടി ,…

Read More

ക്ഷയരോഗ നിവാരണം: ഏകോപന യോഗം ചേര്‍ന്നു

കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയെ ക്ഷയരോഗ മുക്ത ജില്ലയായി പ്രഖ്യാപിക്കുകന്ന ലക്ഷ്യത്തിനായി നടപ്പാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലയെ ടിബി മുക്തമായി പ്രഖ്യാപിക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം ചേര്‍ന്നത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍…

Read More

ഗാസ്ട്രോ കെയർ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച്‌ 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം…

Read More

രണ്ടരവയസുകാരൻ ആണി വിഴുങ്ങി:* *വിജയകരമായി പുറത്തെടുത്തു.

  മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസുകാരൻ വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് പുറത്തെടുത്തു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആണി വിഴുങ്ങുകയായിരുന്നു. മൂത്ത കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പനിയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കൽപ്പറ്റ ജനറൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തപ്പോൾ ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉദര- കരൾ രോഗവിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ….

Read More

ഹരിത കർമസേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു

തരിയോട് : ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിത കർമ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാധ പുലിക്കോട്, മെമ്പർമാരായ വിജയൻ തോട്ടുങ്കൽ, കെ.വി.ഉണ്ണിക്കൃഷ്ണൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബി, സൂന നവീൻ, ചന്ദ്രൻ മടത്തുവയൽ സെക്രട്ടറി സുരേഷ്, വി.ഇ.ഒ ശ്രീജിത്, ഫ്രാൻസിസ് , രാജേഷ് തുടങ്ങിയവർ…

Read More