വയനാട് മെഡിക്കൽ കോളെജ് ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി ഒ.ആർ കേളു വയനാട് സർക്കാർ

വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ ആശുപത്രിയുടെ മുൻഭാഗത്തെ പാർക്കിങ് ഏരിയ പൊതുജനങ്ങൾക്ക് പേ പാർക്കിങ് സംവിധാനത്തോടെ തുറന്നു നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ് കെട്ടിടത്തിനാവശ്യമായ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത്…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്; ഒ.പി, അഡ്മിഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം: ജനങ്ങളോടുള്ള അവഹേളനം. എസ്.മുനീർ

മാനന്തവാടി : മെഡിക്കൽ കോളേജിലെ ഒ.പി, അഡ്മിഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ആശുപത്രി വികസന സമിതിയുടെ നീക്കം ജനങ്ങളോടുള്ള അവഹേളനമാണെന്നും ഇതിൽ സർക്കാർ ഇടപെടണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പു മുട്ടുന്ന മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ നിരക്ക് വർദ്ധിപ്പിക്കുന്നതും, പാർക്കിങ്ങിന് ഫീ നിശ്ചയിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നും സംവിധാനിച്ചിട്ടില്ല. ഡോക്ടർമാരെ അടക്കം ഒരുപാട് തസ്തികകൾ…

Read More

ക്ഷയരോഗ മുക്ത കേരളത്തിനായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണം: മന്ത്രി ഒ.ആർ കേളു

നല്ലൂർനാട് : ക്ഷയരോഗ മുക്ത ജില്ലക്കും കേരളത്തിനുമായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി -പട്ടിക വർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദിന ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം ‘ ക്യാമ്പയിൻ – സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക- ജനകീയ പങ്കാളിത്തത്തോടെയും…

Read More

“ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി

എടവക : എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ , വാർഡ് മെമ്പർ ഉഷ വിജയൻ എന്നിവർ സംസാരിച്ചു.

Read More

ഏകദിന പരിശീലനം നൽകി

മാനന്തവാടി: ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പബ്ലിക്ക് ഹെൽത്ത് അഡ്‌മിൻമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വെച്ച് ഏകദിന പരിശീലനം നൽകി ശൈലി, ഇഹെൽത്ത് വെബ് പോർട്ടൽ. കാൻസർ കെയർ സ്യൂട്ട് ജെ എ കെ സ്ക്രീനിംഗ് പോർട്ടൽ എന്നീ വിഷയങ്ങളെ കുറിച്ച് നടത്തിയ ഏകദിന പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി ഉദ്ഘാടനം ചെയ്‌തു. എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ ഇന്ദു എ അധ്യക്ഷതവഹിച്ചു ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ…

Read More

മാനന്തവാടി മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ ഉടൻ പ്രവർത്തന ക്ഷമമാക്കണം : എസ്ഡിപിഐ

  മാനന്തവാടി: ദിവസങ്ങളായി പണിമുടക്കിയ മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഇവിടുത്തെ സി.ടി സ്കാൻ പ്രവർത്തിക്കാത്തതിനാൽ ഇവിടെ ചികിത്സക്കെത്തുന്ന നിരവധി രോഗികകൾക്ക് സ്കാനിങ്ങിന് വേണ്ടി അടുത്തുള്ള സ്വകാര്യ ആശുപത്രികളെയും, ലാബുകളെയും ആശ്രയിക്കേണ്ടി വരികയാണ്.ഇത് രോഗികൾക്ക് ഇരട്ടി ചിലവ് വരുത്തുന്നതോടൊപ്പം ചികിത്സ വൈകുന്നതിനും കാരണമാവുന്നുണ്ട്. അത്‌ കൊണ്ട് തന്നെ അടിയന്തരമായി സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ മെഡിക്കൽ കോളേജ് അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു….

Read More

ഇന്ത്യയിലും എച്ച്‌എംപിവി; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്, വിദേശ യാത്രാ പശ്ചാത്തലമില്ല

ബംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ…

Read More

കമനീയം കാവുംമന്ദം, ഹരിത നഗര പ്രഖ്യാപനം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: പുതുവർഷത്തിൽ ശുചിത്വ രംഗത്ത്  പുതിയൊരു കാൽവെപ്പിലേക്ക് കടക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ കാവുംമന്ദം ടൗൺ കമനീയം കാവുംമന്ദം എന്ന പേരിൽ ഹരിത നഗര പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഹരിത നഗര സന്ദേശം നൽകി. വ്യാപാരികൾ, വിവിധ സ്ഥാപനങ്ങൾ,…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്‌ തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.

Read More

‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 4 ന്

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി ബസ് സ്റ്റാൻഡിന് എതിർവശമുള്ള മാതാ ഹോട്ടലിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക് ക്യാംപ് ആരംഭിക്കും. സ്പന്ദനം മാനന്തവാടി പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ…

Read More