എസ്ഡിപിഐ നിവേദനം നൽകി

മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് സൽമ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജ് സൂപ്രണ്ട്, മാനന്തവാടി നഗരസഭാ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. മണ്ഡലം കമ്മിറ്റിയംഗം സുബൈർ കെ,മാനന്തവാടി മുൻസിപ്പൽ ട്രഷറർ ഫസ്‌ലുറഹ്മാൻ,കമ്മിറ്റിയംഗം നൗഫൽ പി കെ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തലപ്പുഴ: തലപ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും മാനന്തവാടി മെഡിക്കൽ കോളേജിലെ രക്ത ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ജീവദ്യുതി’ എന്ന പേരിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലപ്പുഴ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീജ പി എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സതീഷ് ഈ കെ വൈസ് പ്രസിഡന്റ്‌ ഷാജി പാത്താടൻ എൻഎസ്എസ് പി ഒ ബാബു താരാട്ട്,ഡോക്ടർ ദിവ്യ വി, രക്ത ബാങ്ക് കൗൺസിലർ സിബി…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്: സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണം: എസ്ഡിപിഐ

മാനന്തവാടി : മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളമാണ് സ്കൂൾ വിദ്യാർഥികളടക്കമുള്ള മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ചൂട്ടക്കടവ് -മോർച്ചറി റോഡിലൂടെ പരന്നൊഴുകുന്നത്. വെള്ളം നിർത്താതെ ഒഴുകുന്നതിനാൽ ഈ കോൺക്രീറ്റ് റോഡിൽ പായൽ പിടിക്കുകയും കാൽനട പോലും പ്രയാസകരമായി തീർന്നിരിക്കുകയുമാണ്. മാത്രമല്ല മണ്ണിലേക്കിറങ്ങുന്ന വെള്ളം ഉറവ പോലെ കെട്ടിനിന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും സൃഷ്ട്ടിക്കുന്നുണ്ട്. അത് കൊണ്ട്…

Read More

വയോജനക്ഷേമ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ഫാത്തിമ ഭവനിൽ നടത്തിയ വയോജനക്ഷേമ പരിപാടി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി എസ് സുഷമ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ്, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പാലിയേറ്റിവ് കോർഡിനേറ്റർ സ്മിത പി സന്ദേശം നൽകി. ഫാത്തിമ ഭവൻ മദർ സുപീരിയർ സിസ്റ്റർ പ്രിൻസി, സിസ്റ്റർ ഹിൽഡ, പനമരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സനൂജ…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. 2013 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ പ്രവേശനം പൂർത്തിയാക്കിയത്. തുടക്കം മുതൽ എല്ലാവർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു. പ്രവർത്തിപരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന…

Read More

സ്തനാർബുദ പരിശോധനയും ബോധവൽക്കരണവും

മാനന്തവാടി : മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. 110 പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി. ഉദ്ഘാടന ചടങ്ങിൽ ടീംകനിവ് രക്ഷാധികാരി ശ്രീ.കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ശ്രീമതി കെ.സബിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ കെ .ടി വിനു ,ശ്രീമതി സ്മൃതി.എൻ.എസ്. (റീജനൽമാനേജർ ,യുവരാജ് ഫൗണ്ടേഷൻ) എന്നിവർ ആശംസകൾ അർപ്പിച്ചു….

Read More

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: കുറ്റിമൂല അക്ഷര ഗ്രാമവേദിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി.എസ് നിധീഷിൻ്റെ അദ്ധ്യക്ഷതയിൽ ഡോ. എം.പി അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.ആർ പ്രവീജ്, ബേബി കോര, എ.റ്റി സുമേഷ്, ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു.

Read More

ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പിണങ്ങോട് : ദയ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ കെട്ടിട ഉദ്ഘാടനം പ ട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പുമന്ത്രി ഒ ആർ കേളു നിർവഹിച്ചു . ചടങ്ങിൽ കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ.ടി.സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്‌, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ,പൊഴുതന പഞ്ചായത്ത് മെമ്പർ സി മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത്…

Read More

സ്തനാര്‍ബുദ ബോധവല്‍ക്കരണവും പരിശോധനാ ക്യാമ്പും നടത്തി

കല്‍പറ്റ: കൈനാട്ടി പൊതു ഗ്രന്ഥാലയത്തില്‍ പത്മപ്രഭാ വേദിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും, പരിശോധനയും നടത്തി. എം പി പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് . പരിപാടി ലിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ടി.പി .സലൂജ, ഉദ്ഘാടനം ചെയ്തു, ‘പ്രാഥമിക ഘട്ടത്തില്‍ ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗമാണ് സ്തനാര്‍ബുദമെന്നും, ദൗര്‍ഭാഗ്യവശാല്‍ രാജ്യത്ത് അജ്ഞതമൂലവും. നാണക്കേടു കൊണ്ടും സ്ത്രീകള്‍ പരിശോധനക്ക് തയ്യാറാകുന്നില്ലെന്നും, ഡോക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ എ. സുധാറാണി അധ്യക്ഷത…

Read More

ആഗോള കൈകഴുകല്‍ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി

കോട്ടത്തറ: ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് കോട്ടത്തറ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനവും സെമിനാറും ശാസ്ത്രീയ കൈ കഴുകല്‍ പരിശീലനവും സംഘടിപ്പിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായി കൈ കഴുകല്‍ സംബന്ധിച്ച്് പരിശീലനം നല്‍കി. പരിശീലനത്തിന് എം.എല്‍.എസ്.പി നഴ്‌സ് ജംഷീദ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ഷിബു മാസ്റ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ കെ.ആര്‍ ദീപ, കോട്ടത്തറ…

Read More