ആല്‍ഫ പാലിയേറ്റീവ് കെയർ വാക്കത്തോണ്‍ സമാപിച്ചു
കല്‍പ്പറ്റ: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറും സംയുക്തമായി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ സമാപിച്ചു. ജനമൈത്രി ജംഗ്ഷനില്‍നിന്നു ഹോട്ടല്‍ ഇന്ദ്രിയ പരിസരത്തേക്കു നടന്ന വാക്കത്തോണ്‍ ഡിവൈഎസ്പി പി. ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഇതിനു മുന്നോടിയായി നടന്ന യോഗത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദീന്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ സെക്രട്ടറി വി. വിജേഷ് സ്വാഗതം പറഞ്ഞു….
