അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം; ‘സമാപന്‍ സമാരോഹ്’ സംഘടിപ്പിച്ചു

കല്‍പറ്റ : ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ കല്‍പറ്റ ബ്ലോക്ക് തല സമാപന പരിപാടി ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ.ഹേമലത അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.എസ്.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും ആദരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയിലെ…

Read More

മാലിന്യമുക്ത നവകേരളം: ശുചിത്വ ക്യാമ്പയിൻ തുടക്കമായി.

മീനങ്ങാടി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ബയോബിൻ സ്ഥാപിച്ച് ജൈവമാലിന്യം സംസ്കരിച്ച് വളമാക്കി ഉപയോഗിക്കുന്ന രീതിയാണ് നടപ്പിലാക്കാൻ പോകുന്നത്. മീനങ്ങാടിയി ഗവ. പോളിടെക്നിക്ക് കോളേജിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ടി.ഷണ്മുഖൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ഡോ. കെ എസ്. സുനിൽ…

Read More

മെഡിക്കല്‍ ക്യാമ്പ് നടത്തി

കൽപ്പറ്റ: കേരള വനം വന്യജീവി വകുപ്പ്-സൗത്ത് വയനാട് എഫ് ഡി എ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ പൊഴുതന പഞ്ചായത്ത് വൃന്ദാവന്‍ എല്‍ പി സ്‌കൂളില്‍ സുഗന്ധഗിരി ആദിവാസി വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം വായനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍, ഐ…

Read More

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഡോ. യൂസഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ സൈക്യാട്രി സൊസൈറ്റി കേരളാ സെക്രട്ടറിയും പ്രശസ്ത മന:ശാസ്ത്ര വിദഗ്ദനുമായ ഡോ. അനീസ് അലീ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് എം. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സി.പി….

Read More

അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം: ‘സമാപന്‍ സമാരോഹ്’ നടത്തി

മാനന്തവാടി: അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസെം ഹാളില്‍ വെച്ച് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. വയനാട് ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍ ശ്രീജിത്ത് കെ എസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍…

Read More

ലോക അനാട്ടമി ദിനാചാരണം; ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 16 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ,…

Read More

എയ്ഡ്സ് ബോധവത്ക്കരണം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ : ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സമാപിച്ച മാരത്തോണില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കാളികളായി. മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജിലെ അഭിലാഷ് ശ്രീജിത്ത് ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാ ആര്‍ട്‌സ്…

Read More

മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി: ആടിക്കൊല്ലി വിനോദ് ലൈബ്രറിയും പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും സംയു ക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ബാബു കണ്ടത്തിൽക്കര ഉദ്ഘാടനം ചെയ്തു. ജോഷി കുരിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. ഡോ. മഞ്ജു, ഡോ. ശ്രുതി, ഷീബ തുടങ്ങിയവർ നേത്യത്വം നൽകി.

Read More

ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം; ബയോ ബിൻ വിതരണം ചെയ്തു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അതിൻ്റെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

Read More

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി; രാഷ്ടീയ യുവജനതാദള്‍ പ്രതിഷേധിച്ചു

കല്‍പ്പറ്റ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധവുമായി രാഷ്ട്രീയ യുവജനതാദള്‍. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ഉച്ചമുതല്‍ രാത്രി 11.30 വരെ വൈദ്യുതി മുടങ്ങിയത്. ഇത് രാത്രി രോഗികള്‍ക്കു വാര്‍ഡിനു പുറത്തിറങ്ങുന്നതിനും ബാത്ത് റൂമില്‍ പോകുന്നതിനും ബുദ്ധിമുട്ടായി. വിവരം അറിഞ്ഞ രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ഷൈജല്‍ കൈപ്പ, ഫൈസല്‍ തുര്‍ക്കി, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പ്രതിഷേധിച്ചത്. ഇവര്‍ ആയുര്‍വേദ ഡിഎംഒ, ജില്ലാ പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ…

Read More