മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024ന് തുടക്കമായി

കൽപറ്റ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ നടത്തുന്ന മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024 മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിയേയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി…

Read More

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ ഹെൽത്ത് സംവിധാനത്തിലേക്ക്

ചെന്നലോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു എച്ച് ഐ ഡി) വിതരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്കാൻ…

Read More

സമാപൻ സമാരോഹ്’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം സ്വീകരിച്ചു

കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി സമ്പൂർണ്ണത അഭിയാൻ ജില്ലാതല പ്രഖ്യാപനം, ‘സമാപൻ സമാരോഹ്’ പരിപാടിയിൽ വെച്ച് മികച്ച രീതിയിൽ സമ്പൂർണ്ണത അഭിയാൻ പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിൽ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ മേഗശ്രീ ഐ.എ.എസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്,ആസ്പിരേഷനൽ ബ്ലോക്ക് ഫെലോ റോഷൻ രാജ് എന്നിവർ മികച്ച…

Read More

ആസ്പിരേഷണൽ ജില്ലാ പദ്ധതി വയനാടിന് അഭിമാനനേട്ടം സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി.

കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തിരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂർത്തീകരണം സമ്പൂർണ്ണ അഭിയാൻ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂർണ്ണതാ പ്രഖ്യാപനവും നടത്തി. മുട്ടിൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആസ്പിരേഷണൽ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണതാ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂർത്തീകരണത്തിനായി മികച്ച…

Read More

എയ്ഡ്സ് ബോധവത്ക്കരണം ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു

മീനങ്ങാടി: ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കായി എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. 17 നും 25 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പനമരം ഗവ നഴ്‌സിങ് സ്‌കൂൾ, കൽപ്പറ്റ ഫാത്തിമ മാതാ നഴ്‌സിങ് സ്‌കൂൾ, സുൽത്താൻ ബത്തേരി അസംപ്ഷൻ…

Read More

ലോക കാഴ്ച ദിനത്തിൽ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

കൽപറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുട്ടികളെ, ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 30 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ പ്രിയ സേനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ്…

Read More

പൊഴുതനയിൽ 9 പേർക്ക് തേനീച്ചയുടെ കുത്തേറ്റു.

പൊഴുതന: പൊഴുതനയിൽ 9 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. രണ്ടുപേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി

Read More

അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു

സുല്‍ത്താന്‍ ബത്തേരി: നറുമാടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു. വൃത്തിഹീന സാഹചര്യത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന പരാതി പഞ്ചായത്തിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതി നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. മീനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 500ഓളം പന്നികളുണ്ട്. ജനപ്രതിനിധികള്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, ചത്ത പന്നിക്കുഞ്ഞുങ്ങളെ സംസ്‌കരിക്കാതെ മുറ്റത്തിട്ടിരിക്കയായിരുന്നു. ഫാമിലെ മാലിന്യം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യം ഒരുക്കിയിട്ടില്ല. ഫാം കഴുകുന്ന വെള്ളവും മറ്റു മാലിന്യവും സമീപത്തെ തോട്ടില്‍ ഒഴുക്കുന്നതായും കണ്ടെത്തി. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍…

Read More

വീണ്ടും നൂറുമേനി വിജയതിളക്കവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: മേപ്പാടി നസീറ നഗറിലെ ഡോ മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വീണ്ടും 100% വിജയതിളക്കത്തിൽ. 2019 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 52 വിദ്യാർത്ഥികളും ഉയർന്ന വിജയം നേടിയതോടെ കോളേജിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന നാലാമത്തെ ബാച്ചായി ഇവർ മാറി. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ബിരുദ ദാന ചടങ്ങ് കേരളാ ആരോഗ്യ സർവകലാശാല ബോർഡ്‌ ഓഫ് സ്റ്റഡീസ് ചെയർമാനും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് കൗൺസിൽ…

Read More

ഉരുൾപൊട്ടൽ: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9ന് ചൂരൽമലയിൽ

മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കൽപറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9നു ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ പരിചയസമ്പന്നരായസ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. ഹൃദ്രോഗ വിദഗ്ധരും ക്യാൻസർ രോഗ…

Read More