മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് യുഡിവൈഎഫ് പ്രവർത്തകർ.

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് UDYF പ്രവർത്തകർ. മീനങ്ങാടി : ആരോഗ്യമേഖലയിലെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് UDYF പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഉന്നതികളിൽ നിന്ന് ഗർഭിണികളായ സ്ത്രീകളെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിലും രണ്ട് വർഷം മുമ്പ് പണി പൂർത്തിയാക്കിയ പുതിയ ബ്ലോക്ക് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതും, കേരളത്തിലെ സി എച്ച് സി ഹോസ്പിറ്റലുകളിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന ഏക…

Read More

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന -മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ 2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോൾ പിറ്റേ വർഷം മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയശേഷം എത്തിയത് 4,04269 പേർ; 1,33,853 പേരുടെ…

Read More

ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകൽപ്പ് പുരസ്കാരം

മാനന്തവാടി: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയിൽ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾ സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും കായകൽപ്പ് അവാർഡിന് അർഹമായി. 95.24 ശതമാനം മാർക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന…

Read More

അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.

കൽപ്പറ്റ:അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറo വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി…

Read More

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ്…

Read More

മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്.

മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ…

Read More

ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണം ശരിയായ പ്രായം, ഇടവേള, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം ആരോഗ്യ ജീവിതത്തിന്, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ എന്നതാണ് സന്ദേശം. സഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി…

Read More

രക്തദാന ക്യാമ്പ് നടത്തി

 മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ വി.നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട്…

Read More

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

Read More

ജന്തുജന്യ രോഗ പ്രതിരോധവും നിയന്ത്രണവും : ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർമാർക്കും പ്രോഗ്രാം ഓഫീസർമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വച്ച് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജന്തുജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളുടെ സർവെയ്ലൻസ്, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ശീലമാറ്റ പ്രവർത്തനങ്ങൾ , സാമൂഹ്യ ജാഗ്രതയിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങൾ, ഏകാരോഗ്യ സമീപനം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയ മേഖലകളികളിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്…

Read More