ആയുർവേദ മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ആയുർവേദ ദിനത്തോട് അനുബന്ധിച്ചു പൊന്നട കാട്ടുനായ്ക്ക കോളനിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു ശ്രീ സത്യ സായി സേവാ സമിതി കൽപ്പറ്റയും, ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ വയനാടും സംയുക്തമായി പൊന്നട കാട്ടുനായ്ക്ക ഉന്നതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 25-ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാഫർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിതേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത…

Read More

ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു

കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : പ്രഷീല. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ടി ഹംസ മുഖ്യാതിഥിയായി സംസാരിച്ചു. എച്ച് .എം. സി. അംഗങ്ങളായ ശ്രീ റസാക്ക് കൽപറ്റ, ശ്രീ.കെ….

Read More

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് സൂപ്രണ്ടിന് നിവേദനം നൽകി.

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ മരുന്ന്, പരിശോധന, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി രോഗിസൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി. രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളും ഓഫീസുകളും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കുക,ആവശ്യമായ ജീവനക്കാരെ നിയമിക്കുക, മരുന്നുകൾ സ്ഥിരമായി ലഭ്യമാക്കുക, ലാബ് പരിശോധനകൾ വർധിപ്പിക്കുക, ലാബ്-ബില്ലിംഗ് കൗണ്ടറുകൾ കൂട്ടി കാത്തിരിപ്പ് സമയം കുറയ്ക്കുക, Single Window Patient…

Read More

പൊതുജനാരോഗ്യ സംരക്ഷണത്തിന് സംയോജിത ഇടപെടലുകൾ ഒരുക്കാൻ ആരോഗ്യവകുപ്പ്

പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ വകുപ്പുകളുടെയും സന്നദ്ധ- സാമൂഹിക സംഘടനകളുടെയും സംയോജിത ഇടപെടലുകൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിര ആരോഗ്യ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ കർമ്മ പരിപാടികൾക്ക് യോഗം രൂപം നൽകി. ക്ഷയരോഗ നിവാരണം, എച്ച്ഐവി എയ്ഡ്സ് നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പൊതുജനാരോഗ്യ നിയമവും ക്ലിനിക്കൽ സ്ഥാപന നിയമവും ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും തീരുമാനമായി. ജില്ലാ…

Read More

അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂർ, ആനക്യാമ്പ് ഉന്നതികളിൽ സന്ദർശനം നടത്തുകയായിരുന്നു കമ്മീഷന്‍. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണം കമ്മീഷന്‍ വിലയിരുത്തി. അപ്പപ്പാറയിൽ പ്രവർത്തിക്കുന്ന 44-ാം നമ്പർ അങ്കണവാടിയും നെടുന്തനയിൽ പ്രവർത്തിക്കുന്ന 62-ാം നമ്പർ…

Read More

പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന *‘ഹൃദയതാളം’* പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്, ഡോ. അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ്…

Read More

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൽപ്പറ്റ: കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ…

Read More

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കുകയും ഹൃദ്രോഗികൾക്കുള്ള ടെസ്റ്റുകൾ ലാബിൽ ഉറപ്പാക്കുകയും വേണം: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.   അഡ്മിറ്റാകുന്ന രോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന ചില മരുന്നുകൾ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ലഭ്യമല്ലാത്ത മരുന്നുകൾക്കായി വിവിധ ഫാർമസികളിൽ അന്വേഷിക്കുകയും ഓരോ ഘട്ടത്തിലും…

Read More

മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മീനങ്ങാടിയിൽ

മീനങ്ങാടി: എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസന കലോൽസവത്തിൻ്റെ ഭാഗ മാ യി സെപ്തംബർ 20 ഞായറാഴ്ച്ച മീനങ്ങാടി 54 ലെ ബിഎഡ് കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ബത്തേരി കരുണാകണ്ണാ ശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ ഫ്രെയിം (ലെൻസ് ചാർജ് എക്സ്ട്രാ ), വ്യക്തിഗത തിരഞ്ഞെടുപ്പു ലൂടെ മോണോഫോകൽ, ബൈഫോകൽ, പ്രോഗ്രസീവ് എന്നിവക്ക് ചികിൽസ ലഭിക്കും. സൗജന്യ തിമിരരോഗ നിർണ്ണയവുമുണ്ടാകും. ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ് , പ്രമുഖ പ്രൈവറ്റ് ഇൻഷുറൻസ്…

Read More

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.   ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി…

Read More