പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ: മെയ് 29, 30 തീയതികളിൽ കൽപ്പറ്റ ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന Spectrum Jobfair 2025-ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്കിൽ കമ്മറ്റി കൺവീനറുമായ എം.പ്രസാദൻ നിർവഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, DCIP പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവർക്കും ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

Read More

വനിതാ തൊഴിൽ പരീശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

വാളാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023/2024 വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തി 1500000 പതിനഞ്ച് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വനിതകൾക്കായുള്ള പരിശീലന കേന്ദ്രം മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. ഇരുപതാം വാർഡ് മെംബർ ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പത്തൊൻപതാം വാർഡ് മെംബർ പി.എം ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാനി ഇലവുങ്കൽ. മോയിൻ കാസിം. നാസർ കരിയാടൻ. സെബാസ്റ്റ്യൻ വയലിപുളിയാനിക്കൽ .ജോസ് കാട്ടുപ്പാറ.ജോബി കരിമ്പനക്കൽ. ഗോവിന്ദൻ കല്ലുമൊട്ട….

Read More

സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്നതാണ് ക്യാമ്പ്. ജോലിയില്‍ ഒതുങ്ങിനില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും യുവജനങ്ങള്‍ സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ന്യൂനപക്ഷ…

Read More

കോ ഓര്‍ഡിനേറ്റര്‍ നിയമനം: ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കണം: മഹിളാ കോണ്‍ഗ്രസ്

കല്‍പ്പറ്റ: ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷന്‍ അധികൃതര്‍ക്കും മഹിളാ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയതായി ജില്ലാ പ്രസിഡന്റ് ജിനി തോമസ്, വൈസ് പ്രസിഡന്റ് മേഴ്‌സി സാബു, ജില്ലാ സെക്രട്ടറി ഒ.ജെ. ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലുമാണ് ഒന്നുവീതം ഹരിതകര്‍മസേന കോ ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നത്. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തിന് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്…

Read More

സമന്വയം: തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ

കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 19) രാവിലെ 10ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയാവും. എം.എല്‍.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.പി…

Read More

ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് തൊഴില്‍; സംസ്ഥാനതല ഉദ്ഘാടനം 19ന്

കൽപ്പറ്റ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി 18നും 50നും ഇടയില്‍ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ സെപ്തംബര്‍ 19 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി…

Read More

സംസ്ഥാനതല തൊഴില്‍ രജിസ്ട്രേഷന്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

കൽപറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്നു നടത്തുന്ന ന്യൂനപക്ഷ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന് കല്‍പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 18 നും…

Read More

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

Read More

തൊഴില്‍ മേള: ഇസാഫ് ബാങ്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ മേപ്പാടി കാപ്പംകൊല്ലിയില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ബാങ്ക് പങ്കെടുത്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു. വരുംദിവസങ്ങളില്‍ ദുരിന്തബാധിത മേഖലയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു…

Read More

തൊഴില്‍ മേളയില്‍ 59 നിയമനങ്ങള്‍, 127 പേര്‍ ചുരുക്കപ്പട്ടികയിൽ

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ ദാതാക്കള്‍ നല്കിയ കൈത്താങ്ങായിരുന്നു ‘ഞങ്ങളുമുണ്ട് കൂടെ’തൊഴില്‍മേള. ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ നടന്ന മേളയില്‍ വിവിധ കമ്പനികള്‍ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുത്തു. ഡി.ഡി.യു-ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ ആദ്യഘട്ടമാണിത്. അടുത്ത…

Read More