സാസ്ക്കി ഫണ്ട് വകയിരുത്തി; 378.57 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

കൽപ്പറ്റ: അതിതീവ്രദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന സാസ്കി ഫണ്ട് വകയിരുത്തി, ജില്ലയിൽ 378.57 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമ്മാണത്തിലേക്ക് 111.32 കോടിയും, ടൗൺഷിപ്പിലെ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് 87 കോടിയും വകയിരുത്തി. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 65 കോടി, ചൂരൽമല-അട്ടമല റോഡ് പുനർ നിർമ്മാണം…

Read More

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ വീണ്ടും സമീപിക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദ്ദേശം; നിർദ്ദേശം റവന്യൂ – തൊഴിൽ -പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളുടെ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം. റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ…

Read More

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

കൽപ്പറ്റ :സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര് പൈത്യക ഗ്രാമം. തദ്ദേശീയ ജനവിഭാഗത്തിന്റെ സാംസ്‌കാരിക പൈത്യകം പ്രദര്‍ശിപ്പിക്കുന്നതിനാണ് പൈത്യക ഗ്രാമത്തിന് ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുളള ഗ്രീന്‍ ഡെസ്റ്റിനേഷനാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങി പത്ത് വിഷയങ്ങളിലായി നടന്ന വിലയിരുത്തലിന്റെയും ഓഡിറ്റിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍…

Read More

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം 351 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മന്ത്രിസഭായോഗം സാധൂകരിച്ചു. 12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ…

Read More

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം, സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്, ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച്…

Read More

കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി

കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി വടകര – മെയ്‌ 11 വടകര കിണർ ദുരന്ത അനുസ്മരണവുമായി ബന്ധപ്പെട്ട് വടകരയിൽ വെച്ച് നടത്തിയ വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി ഫയർ സ്റ്റേഷൻ പേരാമ്പ്ര ഫയർ സ്റ്റേഷൻ ടീമിനെ ഫൈനലിൽ പരിചയപ്പെടുത്തി ജേതാകളായി…. കോഴിക്കോട് വയനാട് മേഖലകളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വടകര സ്റ്റേഷൻ ഓഫീസർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി

Read More

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍…

Read More

ടാറിങ് പണി തീരുന്നതിനു മുമ്പേ റോഡ് പൊളിഞ്ഞു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട പെരിക്കല്ലൂർ 33 കാവലയിൽ നിന്നും മരക്കടവിയിലേക്കുള്ള റോഡ് പണിയിലാണ് പാൽ സൊസൈറ്റി കവലയ്ക്ക് സമീപം വാഹനം തിരിച്ചപ്പോൾ റോഡ് തകർന്നത്. ഒരാഴ്ച മുമ്പ് ടാറിങ് പണി പൂർത്തിയാക്കിയ ഭാഗത്ത് ഉള്ള റോഡിലാണ് ഇന്ന് ഈ കേടുപാടുകൾ കണ്ടത്. കേടുപാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് കരാറുകാരൻ പാറപ്പൊടിയിട്ട് ഈ ഭാഗം മൂടിയിരിക്കുകയാണ്. കനം കുറഞ്ഞ ചിപ്സിന്റെ ഒരു ലയർ മാത്രം കനത്തിലാണ് ടാറിങ് പണി നടത്തിയിരിക്കുന്നത്. ടാറിങ് പണി…

Read More

യു ഡി എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം നല്‍കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പുല്‍പ്പള്ളി : പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ ഐ സി സി നേതൃത്വം നിയമിച്ചിരിക്കുന്നതെന്നും ഈ ടീം യു ഡി എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുല്‍പ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത്. ഒരു സഭയും ആരുടെ പേരും പറഞ്ഞിട്ടില്ല. പതിവു പോലുള്ള സോഷ്യല്‍ ബാലന്‍സിങ് ഇത്തവണയും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന, മൂന്നാം…

Read More

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവര്‍ഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം….

Read More