പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂൺ മൂന്ന് മുതൽ പ്രവേശനം, വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതനുസരിച്ച് ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട…

Read More

പാൽചുരത്തിൽ ഗതാഗതം നിരോധിച്ചു

മാനന്തവാടി : ഇന്നലെ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽച്ചുരത്തിൽ ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ച് കണ്ണൂർ കളക്ടർ ഉത്തരവിട്ടു.ഇതു വഴി പോകേണ്ട യാത്രികർ പേരിയ ചുരം വഴി സഞ്ചരിക്കണ മെന്നും ഉത്തരവിൽ പറയുന്നു.ചുരത്തിലെ മണ്ണ് ഇന്നലെ തന്നെ നീക്കി ഗതാഗത സൗകര്യം പുനസ്ഥാ പിച്ചെങ്കിലും അപകട സാധ്യത മുൻനിർത്തിയാണ് നിരോധനം.പൊതുമരാമത്ത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ ഗതാഗതത്തിനായി ചുരം തുറന്ന് നൽകുകയുള്ളൂ. വയനാട്ടിലേക്കുള്ള മറ്റ് ചുരങ്ങൾ നിലവിൽ ഗതാഗത യോഗ്യമാണ്….

Read More

പുതിയ ന്യൂനമർദ്ദം; അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറൻ വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്കാണ്…

Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലയിൽ ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. സ്‌കൂളുകളില്‍ സ്പെഷ്യല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍…

Read More

തിരുനെല്ലി വീട്ടമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകൾ ചികിത്സയിൽ

തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാ ണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷു മായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ…

Read More

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട്…

Read More

വാളാട് പ്രദേശത്ത് എയർടെൽ മൊബൈൽ സേവനം തടസ്സപ്പെട്ടിട്ട് രണ്ടുദിവസം പ്രശ്നം പരിഹരിക്കാതെ കമ്പനി

വാളാട്: വാളട് പ്രദേശത്തിന്റെ വിവിധ ഇടങ്ങളിലുള്ള എയർടെൽ മൊബൈൽ ടവറുകൾ പണിമുടക്കാൻ തുടങ്ങിയിട്ട് രണ്ടുദിവസമായി ഇൻറർനെറ്റ് സേവനം ഇടക്ക് ലഭിക്കുന്നുണ്ടെങ്കിലും കോളിംഗ് സേവനം പൂർണമായി തടസ്സപ്പെടുന്നുണ്ട് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ പ്രശ്നത്തിന് കമ്പനി ഇതുവരെ പരിഹരിച്ചില്ല പ്രശ്നം പലതവണ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകളെ അറിയിച്ചിട്ടുണ്ടെങ്കിലും ടെക്നിക്കൽ പ്രശ്നം പരിഹരിച്ചു എന്നുള്ള മറുപടി മാത്രമാണ് ലഭിക്കുന്നത്. എടത്തന.വരയാൽ എന്നീ പ്രദേശങ്ങളിൽ എയർടെൽ മാത്രമാണ് ആശ്രയം എടത്തനയിൽ എയർടെൽ പുതിയ ടവർ സ്ഥാപിക്കുകയും കമ്പനിയുടെ പ്രവർത്തകർ വീടുകൾ തോറും…

Read More

ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി…

Read More

സമൂഹം ലഹരി മുക്തമാവണം എം എസ് എസ്

ബത്തേരി : എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി മമ്മത് കോയ ആവശ്യപ്പെട്ടു. MSS മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി സുൽത്താൻ ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം, സുൽത്താൻ ബത്തേരി ഡി വൈ എസ് പി ശ്രീ അബ്ദുൽ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.,യുവ തലമുറയെ ചേർത്ത് പിടിച്ച്…

Read More

പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡ്-പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു

കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കൽകടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അറിയിച്ചു.കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കൽകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് കുറവായതിനാൽ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, നേരിൽ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെ കാര്യാലയത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അവരുടെ നിർദേശ പ്രകാരം എസ്റ്റിമേറ്റിൽ ചെറിയ തിരുത്തലുകൾ…

Read More