പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ…

Read More

ചൂരൽമല-മുണ്ടക്കൈ പുനരധിവാസം നെല്ലിമാളം വെള്ളിത്തോട് വീടുവിതരണവുമായി ബന്ധമില്ല: മുസ്‌ലിംജമാഅത്ത്

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമാളത്ത് അഞ്ചു വീടുകൾ കൈമാറിയ പദ്ധതിയുമായി കേരള മുസ്‌ലിം ജമാഅത്തിന് ബന്ധമില്ലെന്നും ഇതിനെ മുൻ നിർത്തി നടന്നു വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സംഘടനാനേതാക്കൾ അഭ്യർത്ഥിച്ചു. ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുമാസമായി നടന്നുവരുന്നത്. ഈ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുനർ നിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സുസ്ഥിര ക്ഷേമ പ്രവർത്തനങ്ങളിലാണ് സംഘടന…

Read More

അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്‌ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

കല്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കേണമെന്നും അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…

Read More

മാനന്തവാടി റൂസ കോളേജ്; സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണം, കോളേജ് ഉടൻ യാഥാർഥ്യമാക്കണം: പി.ടി സിദ്ധീഖ്

മാനന്തവാടി: റൂസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ട ഗവ:മോഡൽ ഡിഗ്രി കോളേജ് (റൂസ കോളേജ് ) വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണമെന്നും കോളേജ് ഉടൻ യാഥാർഥ്യമാക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. 2018 ലെ മന്ത്രിസഭ യോഗ തീരുമാന പ്രകാരം പേര്യ വില്ലേജിൽ അനുവദിക്കപ്പെട്ടതും 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിട്ടതുമായിരുന്നു കോളേജ്.2019 ജൂലൈ മാസം കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ 4 കോഴ്സുകളുമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തന മാരംഭിക്കുമെന്നും…

Read More

വയനാട്ടില്‍ പുതിയ സർക്കാർ മോഡല്‍ ഡിഗ്രി കോളേജ്: മന്ത്രി ഡോ. ബിന്ദു.

  കൽപ്പറ്റ: മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന് വയനാട് ജില്ലയിൽ പുതിയ സർക്കാർ മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണീ തീരുമാനം. റൂസാ പദ്ധതിയില്‍പ്പെടുത്തിയാണ് മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കുന്നത്. അഞ്ച് പുതിയ കോഴ്‌സുകളോടെയാണ് കോളേജ് ആരംഭിക്കുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ…

Read More

സംസ്ഥാനത്താകെ കനത്ത മഴ: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ട് ജില്ലകളില്‍ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം : അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തില്‍ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

Read More

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ

  തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ്…

Read More

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം

മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്…

Read More

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; തിങ്കളാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; തിങ്കളാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

Read More