കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ പുലർച്ചെ പറക്കും; ആദ്യദിനം ലഗേജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട്: ഹൃദയം നിറയെ പ്രാർത്ഥനകളുമായി വിശുദ്ധ ഹജ്ജിന്റെ പുണ്യംതേടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുമായി കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം നാളെ (10-05-2025) പുലർച്ചെ 1.10ന് പുറപ്പെടും. ഈ വിമാനത്തിലെ തീർഥാടകർ ഇന്ന് രാവിലെ 9 മണിക്ക് ഹജ്ജ് ക്യാമ്പിലെത്തും. വിമാനത്താവളത്തിലെ പില്ലർ അഞ്ചിലാണ് തീർഥാടകർ ആദ്യം എത്തേണ്ടത്. എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേകമായി ഒരുക്കിയ കൗണ്ടറിൽ ലഗേജ് കൈമാറിയ ശേഷം ക്യാമ്പ് രജിസ്ട്രേഷന്റെ ഭാഗമായി തീർഥാടകരുടെ പേര്, കവർ നമ്പർ, യാത്രാ തിയതി, വിമാന…

Read More

എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പരീക്ഷാ ഫലം അറിയാൻ സാധിക്കും മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ് സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ് എം എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും….

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

കോഴിക്കോട് :  കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന്…

Read More

മംഗളൂരുവില്‍ ആള്‍ക്കൂട്ട കൊല; സമഗ്രാന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി ഒ.ആര്‍. കേളു.

പുല്‍പ്പള്ളി: മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് കർണാടക സർക്കാരില്‍ സമ്മർദം ചെലുത്തുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. അഷ്റഫിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫിന്‍റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ, സഹോദരൻ ഹമീദ് ഉള്‍പ്പെടെ കുടുംബാംഗങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുടുംബത്തിന് സർക്കാരിന്‍റെ പിന്തുണ ഉറപ്പുനല്‍കി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, ഏരിയ കമ്മിറ്റിയംഗം…

Read More

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവർത്തിക്കുകയാണ്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങള്‍ക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്….

Read More

വിദ്വേഷ രാഷ്ട്രീയത്തെ സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കുക: വെൽ ഫെയർ പാർട്ടി.

കൽപ്പറ്റ: രാജ്യത്ത് അപകടകരാംവിധം പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തെ മുഴുവൻ മനുഷ്യരെയും ചേർത്തു നിർത്തുന്ന സാഹോദര്യ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശംസീർ ഇബ്രഹിം പറഞ്ഞു. കൽപ്പറ്റയിൽ വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ് പരിവാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയതയെ മറികടന്ന് രാജ്യത്ത് ഒരുമിച്ച് നിർത്താൻ മതനിരപേക്ഷ ജനാധിപത്യ ചേരി ക്രിയാത്മകമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള…

Read More

ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം; പി.എം.ജി.എസ്.വൈ. ഐ വി മാര്‍ഗരേഖയില്‍ മാറ്റം വരുത്തണം: പ്രിയങ്ക ഗാന്ധി എം.പി

കല്‍പ്പറ്റ : വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം വൈകുന്നതും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പി.എം.ജി.എസ്.വൈ.ഐവി മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം റോഡുകള്‍ ഉള്‍പ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്….

Read More

എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

  വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട്, താമരശ്ശേരി, അരയാറ്റകുന്നുമ്മേൽ, എ.കെ ഹബീബ് റഹ്മാൻ (25), ആല പ്പുഴ, സജീന മൻസിൽ,ടി.കെ. സജീന (47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി.എം. എ യാണ് പിടിച്ചെടുത്തത്. 30.04.2025 തിയ്യതി ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവർ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് കെ.എൽ 22 എച്ച് 3414 കാറിൽ യാത്ര ചെയ്യുകയായിരുന്നു…

Read More

അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം: മന്ത്രി എ കെ ശശീന്ദ്രൻ

  ബത്തേരി : അക്രമം, ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. സുൽത്താൻബത്തേരിയിൽ നടന്ന നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ എസ് ടി എ ) ദ്വിദിന സംസ്ഥാന “ലീഡേഴ്സ് ക്യാമ്പ് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന…

Read More

വയനാട് തുരങ്ക പാത: കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം

കൽപറ്റ: വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കു കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനു ശേഷം.കള്ളാടി ആനക്കാംപൊയിൽ ഇരട്ട തുരങ്ക പാതയുടെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളിലൂടെയാണ് തുരങ്കപാത കടന്നു പോകുന്നതെന്നും വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാത കടന്നു പോകുന്നതിനു സമീപമാണെന്നും മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കൂടുതൽ വിശദീകരണം തേടിയത്. മറുപടി ലഭിക്കും വരെ…

Read More