കണ്ണൂർ സർവകലാശാല ആർച്ചറി: മാനന്തവാടി ഗവ. കോളേജിന് ഇരട്ടകിരീടം

മാനന്തവാടി: കണ്ണൂർ സർവകലാശാല പുരുഷ-വനിതാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാനന്തവാടി ഗവൺമെന്റ് കോളേജ് ഇരട്ട കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ അജയ് സാബു സ്വർണമെഡലും വിഷ്ണു വി.പി. വെങ്കലമെഡലും നേടിയപ്പോൾ, വനിതാ വിഭാഗത്തിൽ ദേവപ്രിയ ജയചന്ദ്രൻ സ്വർണമെഡലും വൃന്ദ ബാലകൃഷ്ണൻ വെള്ളിമെഡലും കരസ്ഥമാക്കി. സുജിത് പി.ആർ. ആണ് കോളേജ് ആർച്ചറി ടീമിന്റെ പരിശീലകൻ. മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്ക് ട്രോഫികൾ വിതരണം…

Read More

ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ.

ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിങ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മെഡൽ കരസ്ഥമാക്കിയിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട്…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായിക മേള സമാപിച്ചു

മരവയൽ: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്. ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്‌കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂ‌ളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക്…

Read More

ബത്തേരി ഉപജില്ല കലോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

പുൽപ്പള്ളി: സുൽത്താൻ ബത്തേരി ഉപജില്ല കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം പുൽപ്പള്ളിയിൽ നടന്നു. നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് ഇത്തവനത്തെ ഉപജില്ല കലോത്സവം അരങ്ങേറുന്നത്. സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ നിർവഹിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.   പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ആവേശകരമായ തുടക്കം

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) സുനിൽ കുമാർ പതാക ഉയർത്തിയതോടെ ആവേശകരമായ തുടക്കമായി. യു.പി കിഡ്ഡീസ് വിഭാഗം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വടക്കേ വയനാട്ടിലെ പുതിയ കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ, പങ്കെടുക്കുന്നവർക്കുള്ള പ്രഭാതഭക്ഷണവും സ്വാദിഷ്ടമായ ഉച്ചഭക്ഷണവും അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. കായിക ഇനങ്ങളുടെ നടത്തിപ്പും മേളയുടെ ഔദ്യോഗിക പ്രോഗ്രാമും തയ്യാറാക്കിയത് കായിക അധ്യാപക സംഘടനയും കെ.എസ്.ടി.എയുമാണ്.

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ മാനന്തവാടിയിൽ നിന്ന് 107 ഇനങ്ങളിലായി 1700 സ്കൂൾ കായികതാരങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമറ്റം, എ.ഇ.ഒ സുനിൽകുമാർ, കൺവീനർ പള്ളിക്കുന്ന് സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.   സെപ്റ്റംബർ 30 ന് എ.ഇ.ഒ സുനിൽ…

Read More

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി

ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിനാണ് ആന്‍സിക്ക് സ്വര്‍ണം നഷ്ടമായത്. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ ആന്‍സി താണ്ടി. ഇത്തരത്തില്‍ മുന്നിലെത്തിയ ആന്‍സിയുടെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ ചാടാനായി. അഞ്ചാം ശ്രമത്തില്‍ 6.53 മീറ്ററുമാണ് ചാടിയത്. അതുവരെ…

Read More

സംസ്ഥാന സ്‌കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി

കൽപ്പറ്റ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ് സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ…

Read More

സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണം; റാഗിംഗ് തടയാൻ നടപടി വേണം; യങ് ഡെമോക്രാറ്റ്സ് നിവേദനം നൽകി

കൽപ്പറ്റ: സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി.   സ്കൂൾ ഗെയിംസിന്റെ ഭാഗമായി മാനന്തവാടി ABC അക്കാദമിയിൽ 15/09/2026-ന് നടന്ന ജില്ലാ തല ബോക്സിങ് മത്സരത്തിനിടെ ഉണ്ടായ അക്രമ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.   ഭാവിയിൽ നടക്കുന്ന സ്കൂൾ…

Read More

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളിമെഡലുമായി മാനന്തവാടി സ്വദേശി ശിവദർശ് എം. ദിനേശ്

കൽപ്പറ്റ :വട്ടിയൂർക്കാവിൽ സെപ്റ്റംബർ 23, 24 തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി.നാഷണൽ സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടി. മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.

Read More