ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം

ജില്ലാ സ്‌കൂൾ ഗെയിംസ് ജൂഡോ; ലിൻ മറിയത്തിന് സ്വർണം. വയനാട് ജില്ലാ സ്കൂൾ ഗെയിംസ് ജൂഡോ മത്‌സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ലീൻ മറിയത്തിന് സ്വർണം കൽപറ്റ എച്ച് ഐ എം യു.പി ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്

Read More

ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

വയനാട് റവന്യൂ ജില്ല സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എമിലി കെന്‍ യു റിയൂ കരാത്തെ സ്കൂളിൽ വച്ച് നടന്നു. എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ പിസി മജീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു വയനാട് ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു മിസ്റ്റർ വയനാട് ജാസിർ തുർക്കി മുഖ്യാതിഥി ആയിരുന്നു. റവന്യൂ സ്കൂൾ ഗെയിംസ് സെക്രട്ടറി പ്രശോഭ. ബൈജു…

Read More

കായിക മിത്രം പദ്ധതിക്ക് ജില്ലയിൽ വർണ്ണാഭമായ തുടക്കം.

പിണങ്ങോട്: സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കായിക വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കായിക മിത്രം പദ്ധതിക്ക് വയനാട് ജില്ലയിൽ തുടക്കമായി. കായികാധ്യാപകരുള്ള എല്ലാ സ്കൂളുകളിലും വിവിധ കായിക ഇനങ്ങളിൽ സാമൂഹ്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളും പരിശീലനങ്ങളും ഒരുക്കി കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ. ക്രെഡൻസ് എജു സൊല്യൂഷൻസ് സ്പോൺസർ ചെയ്ത കായിക ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ…

Read More

ജില്ലാ വുഷു ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു.

കല്‍പ്പറ്റ: വയനാട് ജില്ലാ വുഷു ചാമ്പ്യന്‍ഷിപ് കെന്‍യു റിയു കരാത്തെ സ്‌കൂളില്‍ നടത്തി. എസ്എസ്‌കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ ഉദ്ഘാടനം ചെയ്തു. കെന്‍യു റിയു കരാത്തെ ഏഷ്യന്‍ പ്രസിഡന്റ് ഗിരിഷ് പെരുന്തട്ട അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍ മുഖ്യാതിഥിയായി. സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, പ്രമോദ്, വിനോദ് ജസ്റ്റിന്‍, സിദ്ദിഖ്, എല്‍.എ. സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു. വുഷു അസോസിയേഷന്‍ സെക്രട്ടറി സി.എച്ച്. ഷറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.

Read More

സെന്റ് ജോസഫ്സ് ടി.ടി.ഐയിൽ ‘കായികമിത്രം’ പദ്ധതിക്ക് തുടക്കം

മാനന്തവാടി: കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘കായികമിത്രം’ പദ്ധതിക്ക് സെന്റ് ജോസഫ്സ് ടി.ടി.ഐ മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി നഗരസഭ വാർഡ് കൗൺസിലർ ജോൺ കല്ലമാക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. ജെ. ബെന്നി സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിലും കായിക പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കായികരംഗത്ത് കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും, ആരോഗ്യകരമായ…

Read More

കാക്കവയൽ സ്കൂളിൽ വർണ്ണപ്പൊലിമയോടെ ‘മൽഹാർ 2K26’ കലോത്സവം സമാപിച്ചു

കാക്കവയൽ: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം കലോത്സവമായ ‘മൽഹാർ 2K26’ ആവേശകരമായി സമാപിച്ചു. കൗമാര കലാപ്രതിഭകളുടെ വൈവിധ്യമാർന്ന പരിപാടികളാൽ സമൃദ്ധമായ കലോത്സവം പ്രശസ്ത കലാകാരിയും മാധ്യമപ്രവർത്തകയുമായ നീതു സനു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റിയാസ് എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശാലിനി എസ്.കെ. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ കെ.എൻ. ഇന്ദ്രൻ, സ്കൂൾ ചെയർമാൻ അമൽ മനോജ്, കലാവേദി സെക്രട്ടറി അൻസില എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ…

Read More

കായികമിത്രം പദ്ധതി; മാനന്തവാടി മുൻസിപ്പൽ തല ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെട്ട കായികമിത്രം പദ്ധതി മുൻസിപ്പൽ തല ഉദ്ഘാടനവും ജി വി എച്ച് എസ് എസ് മാനന്തവാടിയിലെ സ്കൂൾ കായികമേളയുടെ സമാപന സമ്മേളനവും സ്കൂളിൽ വെച്ച് നഗരസഭ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു . ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ക്രിക്കറ്റ് കിറ്റ് നൽകി കായികമിത്രക്ക് തുടക്കമായി . ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മുസ അധ്യക്ഷനായി . ഹെഡ്മാസ്റ്റർ കെ.കെ സുരേഷ്…

Read More

ജ്വാല 2026; കായിക മേള ഉദ്ഘാടനം ചെയ്തു.

ജിവിഎച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു. ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും, സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡണ്ട് അഞ്ജലി, സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. കായികമേളക്ക് ബിബിഷ, ജനിഫർ,അനീഷ് ടി കെ, മെഹബൂബ് റാസി, അടുത്തിരിക്കുന്ന…

Read More

സംസ്ഥാന സ്‌കൂൾ ഗെയിംസ് റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ ജിവിഎച്ച്എസ്എസ് മാനന്തവാടി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമത്

മാനന്തവാടി : സംസ്ഥാന സ്‌കൂൾ റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ 2 സ്വർണവും , 2 വെള്ളിയും , 2 വെങ്കലവും നേടി വിദ്യാലയം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമതെത്തി അമാർ മുഹമ്മദ് ടി , ഇഷാന എസ് മാത്യു എന്നിവർ സ്വർണവും ജൂഡ്സിയ വില്യംസ് , ഷിഖ വിജേഷ് എന്നിവർ വെള്ളിയും . ശ്രീഹരി പി നായർ , നോയൽ മാനുവൽ എന്നിവർ വെങ്കലമെഡലും കലസ്ഥമാക്കി . കായികാധ്യാപകനായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിൽ വിദ്യാലയത്തിൽ തന്നെയാണ് പരിശീലനം .

Read More

വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: സ്കൂൾ ഗെയിംസ് 2026 വൈത്തിരി സബ്ബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രിൻസിപ്പൾ രാധിക എം. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ഉഷ കെ., റഫറി കമ്മീഷൻ ചെയർമാൻ ഷിജു മാത്യു, സെക്രട്ടറി സജി പി.പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സബ്ബ് ജില്ലാ കൺവീനർ ബിന്ദു വർഗീസ് ചടങ്ങിന് സ്വാഗതവും സീനിയർ…

Read More