പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

പടിഞ്ഞറത്തറ : പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗ് പടിഞ്ഞാറത്തറ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേരള പോലീസ്, തമിഴ്നാട് പോലീസ്, ദേശീയ അന്തർദേശിയ കായിക താരങ്ങൾ ഉൾപ്പെടെ പുരുഷ വിഭാഗത്തിൽ ആറ് ടീമും വനിതാ വിഭാഗത്തിൽ മൂന്നും ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണ്ണമെൻ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ. എ നിർവഹിച്ചു. പടിഞ്ഞാറത്ത പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, സംസ്ഥാന ഹാൻഡ് ബോൾ സെക്രട്ടറി സുധീഷ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി…

Read More

24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

കൽപറ്റ: 24-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ്‌ പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ ജോയ് വർഗീസ് അധ്യക്ഷതയും വഹിച്ചു. വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ…

Read More

ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാർ

വയനാട് ജില്ലാ സെപക്ക്താക്രോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വയനാട് ജില്ലാ സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാരായി. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി.പനമരം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകരായ നവാസ് .ടി,നീതുമോൾ എന്നിവരുടെ കീഴിലാണ് പനമരം ടീം പരിശീലനം നടത്തുന്നത്.

Read More

വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ : വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടി, സെക്രട്ടറി രാജീവ് പി കെ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സത്യൻ വി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാട്, ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും, സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷത വഹിച്ചു. സ്പോർട്സ്…

Read More

ജൂനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന്

കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ…

Read More

വൈത്തിരി ഉപജില്ലാ കായിക മേള; മുണ്ടക്കൈയിൽ മരണപ്പെട്ട കായിക താരങ്ങളുടെ ദീപ്തസ്മരണയുമായി സ്കൂൾ ഒളിംപിക്സ് ലോഗോ

പിണങ്ങോട്: വയനാട് ജില്ല സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 15,16,17 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ കായിക മേളയുടെ ലോഗോ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയി അവർകൾക്ക് നൽകി പ്രകാശനം നിർവഹിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ട നാല് കായിക വിദ്യാർത്ഥികളുടെ ഓർമ്മകളും ബെയിലി പാലവും ധ്വനിപ്പിക്കുന്ന ലോഗോ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഷറഫുദ്ദീനാണ് രൂപകൽപ്പന ചെയ്തത്. പ്രിൻസിപ്പാൾ…

Read More

കേരള സ്റ്റേറ്റ് സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ് സമാപിച്ചു

ബത്തേരി: കേരള സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി ബത്തേരി ഹോട്ടൽ റീജൻസിയിൽ നടത്തിയ കേരള സംസ്ഥാന സബ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ് സമാപിച്ചു. ജില്ലാ ഓർഗനൈസിങ് കമ്മറ്റി, ഇന്ത്യൻ ചെസ് അക്കാദമി, വിമുക്തി മിഷൻ , ചെസ് അസ്സോസിയേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നുള്ള 49 ഇൻ്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങൾ അടക്കം 110 കുട്ടികൾ പങ്കെടുത്തു. ഗേൾസ് ഓപ്പൺ വിഭാഗങ്ങളിൽ താഴെ പറയുന്നവർ ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങൾ…

Read More

ജില്ലാ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബർ 14ന്

കല്‍പ്പറ്റ: ജില്ലാ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് 14ന് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തും. ഇന്റര്‍ സ്‌കൂള്‍ അണ്ടര്‍-14, 17, 19 വിഭാഗങ്ങളില്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്കു മത്സരം ഉണ്ടാകും. ഓപ്പണ്‍ വിഭാഗത്തില്‍ അണ്ടര്‍-11, 13, 15,17,19 ആണ്‍-പെണ്‍, വിമന്‍സ് സിംഗിള്‍സ്, മെന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ്, വെറ്ററന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ മത്സരം നടക്കും. വിശദവിവരത്തിന് 7907027822 എന്ന നമ്പറിലും ttawayanad123@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

Read More

മേപ്പാടി ഗവ.സ്‌കൂള്‍ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപയോഗ്യയോഗ്യമാക്കി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചതോടെ തകരാറിലായ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഉപയോഗ്യയോഗ്യമാക്കി. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റവരെയും മരണപ്പെട്ടവരെയും എത്തിച്ച മേപ്പാടി ഗവ.ആശുപത്രിക്കും മോര്‍ച്ചറി പ്രവര്‍ത്തിച്ച എപിജെ ഹാളിനും സമീപമാണ് സ്‌കൂള്‍ ഗ്രൗണ്ട്. ആംബുലന്‍സുകളും വിവിധ വകുപ്പുകളുടെ വാഹനങ്ങളും മറ്റും ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. വലിയ വാഹനങ്ങള്‍ കയറിയിറങ്ങി ഗ്രൗണ്ടില്‍ പല സ്ഥലങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. ഗ്രൗണ്ട് കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റാത്ത…

Read More

വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ്; പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി മാനന്തവാടി അമൃത ജിം.

മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗില്‍ അമൃത ജിമ്മിന് മികച്ച നേട്ടം. 53 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഗൗതം കൃഷ്ണ മോഹന്‍ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), 59 കിലോഗ്രാം വിഭാഗത്തില്‍ അര്‍ജുന്‍ കെ (ഫാ. ജികെഎം കണിയാരം), 66 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഹൃദുരാജ് (ഫാ. ജി.കെ.എം കണിയാരം), 74 കിലോഗ്രാം വിഭാഗത്തില്‍ സീനിയര്‍ അര്‍ജുന്‍ മോഹന്‍, 47 കിലോ വിഭാഗത്തില്‍ സനോവ സണ്ണി എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി….

Read More