ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി

പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ നവീൻ, നവീൻ പോൾ, തോമസ് തൊട്ടിയിൽ എന്നിവർക്ക് പുൽപ്പള്ളി വൈ എം സി എ സ്വീകരണം നൽകി. പ്രസിഡന്റ് തോമസ് ഒറ്റകുന്നേൽ അധ്യക്ഷനായിരുന്നു. ഫാ. ബിജു മാവറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വൈ എം സി എ വയനാട് റീജണൽ ചെയർമാൻ സി ജെ ടോമി, ജെയിംസ് ജോസഫ്,…

Read More

അവധിക്കാല കളരി പരിശീലന ക്യാമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി

മാനന്തവാടി : പുതിയിടംകുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ അവധിക്കാല പരിശീലന ക്യാമ്പിൻ്റെ സമാപന ചടങ്ങിൽ വയനാട് ജില്ല വിമുക്തി കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ചടങ്ങിൽ വാർഡ് മെമ്പർ സുമിത്ര ബാബു ഉത്ഘാടനം ചെയ്തു. കെ.ടി. സത്യൻ ഗുരുക്കൾ, ഗുരുക്കൾ ജയിൻ മാത്യു മുതലായവർ ക്ലാസ്സ് നയിച്ചു. കെ.വി. സെബാസ്റ്റ്യൻ, ബിജു മലയിൽ മുതലായവർ ആശംസകളർപ്പിച്ചു.

Read More

ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹൈസ്കൂളിന് അനുവദിച്ച ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഐ പി ആലീസ് ,ജില്ലാ ട്രഷറർ സി കെ ചന്ദ്രൻ ബാനു…

Read More

തരിയോടിൻ്റെ കായിക സ്വപ്നങ്ങള്‍ പൂവണിയാൻ സ്റ്റേഡിയം യാഥാർഥ്യമാകുന്നു

തരിയോട്: പതിറ്റാണ്ടുകളായുള്ള തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തി ഒരു കോടി രൂപയാണ് സ്റ്റേഡിയത്തിൻ്റെ നിർമാണത്തിനായി മാറ്റിവെക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിട്ട് കാവുംമന്ദം ടൗണില്‍ നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു….

Read More

ഏഷ്യൻ പഞ്ചഗുസ്‌തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി

കൽപ്പറ്റ : മെയ് മൂന്ന് മുതൽ 10 വരെ ഡൽഹിയിൽ വച്ച് നടന്ന ഇരുപത്തിമൂന്നാമത് ഏഷ്യൻ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണവും, മൂന്ന് വെള്ളിയും, മൂന്ന് വെങ്കലവുമടക്കം എട്ട് അന്തർ ദേശീയ മെഡലുകൾ രാജ്യത്തിന് വേണ്ടി നേടി വയനാടിന് ചരിത്ര നേട്ടം സമ്മാനിച്ച പഞ്ചഗുസ്‌തി താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. 50 കിലോ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും വെങ്കലവും നേടിയ എലയ്ൻ ആൻ നവീൻ, 50 കിലോ സബ് ജൂനിയർ ആൺകുട്ടികളുടെ…

Read More

കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കൽപ്പറ്റ : മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ജീവനകാര്‍ക്കായി കായിക മത്സരങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ 40 ലധികം ജീവനക്കാരാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടത്തിയത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 100,…

Read More

“കളിക്കളങ്ങൾ ആകട്ടെ ലഹരി” സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ

കണിയാമ്പറ്റ : ലഹരിയുടെ ഉപയോഗം മൂലം കളിക്കളങ്ങളിൽ നിന്നും അകന്നു പോകുന്ന യുവാക്കളെ ചേർത്ത് പിടിക്കാൻ സ്ട്രൈക്കേഴ്സ് ക്ലബ് കണിയാമ്പറ്റ. അനുദിനം വർദ്ധിച്ചുവരുന്ന ലഹരി കേസുകളുടെയും കളിക്കളങ്ങളിൽ നിന്ന് അകന്നു പോകുന്ന യുവതയെയും നേർവഴിക്ക് നയിക്കാനും ലഹരി വിരുദ്ധ സന്ദേശം യുവതലമുറക്ക് കൈമാറുന്നതിനും അന്യം നിന്നു പോകുന്ന കളിക്കളങ്ങളെയും കായിക മത്സരങ്ങളും തിരികെ കൊണ്ടു വന്ന് നാടിനു മാതൃക ആവുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. സ്ട്രൈക്കേഴ്സ് ക്ലബ്ബ് കണിയാമ്പറ്റയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന…

Read More

കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ സിൽവർ മെഡൽ സ്വന്തമാക്കി ആൽഫിയ സാബു

കൽപ്പറ്റ: ബീഹാറിലെ ഗയയിൽ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ മെഡൽ സ്വന്തമാക്കി. നടവയൽ കോയിക്കാട്ടിൽ സാബു അബ്രാഹാമിന്റേയും ബിജിയുടേയും മകളാണ. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ നടവയൽ സെന്റ് തോമസ് ഹൈസ്‌ക്കുളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പഠനത്തിലും മികവ് തെളിയിച്ചു. നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ് ഗുരുക്കൾ,കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം

Read More

‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ ലഹരിക്കെതിരെ പോലീസിനൊപ്പമോടി മാനന്തവാടി; അണിചേര്‍ന്ന് നൂറുകണക്കിനാളുകള്‍

മാനന്തവാടി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്'(Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ കൂട്ടയോട്ടം നടത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ കൂട്ടയോട്ടത്തില്‍ പോലീസിനൊപ്പം പൊതുജനങ്ങളും തൊഴിലാളികളും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും വ്യാപാരികളുമടക്കം നൂറുകണക്കിന് പേര്‍ അണിചേര്‍ന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ദീപശിഖ കൊളുത്തി. മാനന്തവാടി ടൗണ്‍ മുതല്‍ വള്ളിയൂര്‍ക്കാവ് വരെ നടത്തിയ കൂട്ടയോട്ടത്തിന്റെ…

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം

  മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏര്‍പ്പെട്ടും മാതാപിതാക്കളെ സ്‌നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അഭിപ്രായപ്പെട്ടു. സമൂഹത്തെ നശിപ്പിക്കുന്ന മറ്റു ലഹരികളിലല്ല സന്തോഷം കണ്ടെത്തണ്ടത്. ഏല്ലാവര്‍ക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സന്തോഷിക്കണമെന്നും ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ കാര്‍ണിവലിന്റെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സര പരിപാടി…

Read More