ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ സ്വർണം നേടി പി. അജ്മൽ.

കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ വച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ കേരളത്തിനുവേണ്ടി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടി പി. അജ്മൽ പോലീസിന്റെ യശസ്സുയർത്തി. കേരള പോലീസിന് വേണ്ടി അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്ത അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മൽ

Read More

ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു

മേപ്പാടി : പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള നടത്തിയത്. നൂറോളം ഫുട്ബോൾ കളിക്കാർ ഇതിൽ പങ്കാളികളായി. മന്നൻസ് FC നത്തംകുനി യും ഡൈനാമോസ് FCപള്ളിക്കവലയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 1-0 എന്ന ഗോൾ അടിസ്ഥാനത്തിൽ *ഡൈനാമോസ് പള്ളിക്കവല വിജയ കിരീടം ചൂടി.* വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയൽ ട്രോഫിയും , റ്റീന ജിജോ മന്നൻസ് സ്പോൺസർ ചെയ്യുന്ന…

Read More

ഫുട്ബോൾതാരങ്ങൾക്ക് വെള്ളമുണ്ടയിൽ ഗ്രാമാദരംനൽകി

വെള്ളമുണ്ട: ഏപ്രിൽ ആദ്യവാരം എറണാകുളത്ത് വെച്ച്‌ നടന്ന സംസ്‌ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കും ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ ഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ്‌…

Read More

ലഹരിയാവാം കളിയിടങ്ങളോട്; ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് മത്സരം

കൽപറ്റ: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ റഫീഖ് സമ്മാന ദാനം നിർവഹിച്ചു

Read More

ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ റിതുകൃഷ്ണൻ എം. ആർ കേരളത്തിനായി കളിക്കും.

  അമ്പലവയൽ : മണിപ്പൂരിലെ ഇoഫാലിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് U 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട്ടുക്കാരനായ റിതുകൃഷ്ണൻ എം. ആർ കേരളത്തിന് വേണ്ടി കളിക്കും. അമ്പലവയൽ GVHSS പ്ലസ് ടു വിദ്യാർത്ഥിയായ റിതുകൃഷ്ണൻ പറപ്പൂർ എഫ്. സി ക്ക് വേണ്ടി ദേശീയ U17 ഐ ലീഗ് ചാമ്പ്യൻഷിപ്പിലും, സംസ്ഥാന സുബ്ജൂനിയർ, ജൂനിയർ ചമ്പുൻഷിപ്പൽ വയനാട് ജില്ലാ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അമ്പലവയൽ നെല്ലാർച്ചാൽ മുറിക്കാനാട് വീട്ടിൽ രാതാകൃഷ്ണൻ ശ്രീജാ മോൾ ദമ്പദികളുടെ മകനായ…

Read More

കരാത്തേ താരങ്ങൾക്ക് യാത്രയയപ്പ് നൽകി.

കൽപ്പറ്റ . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 11,12,13 തീയതികളിലായി നടക്കുന്ന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിനായി വയനാട് ജില്ലയിൽ നിന്നും പോകുന്ന താരങ്ങൾക്ക് യാത്രയയപ്പ് നൽകി. മൂന്ന് വാഹനത്തിലായി നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഫ്ലാഗ് ഓഫ്‌ ചെയിതു. കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെൻസായി സുരേഷ്, ഡി പോൾ പ്രിൻസിപ്പാൾ ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഷിജു, മനോജ്‌, ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന…

Read More

നാസർ മച്ചാനെ ആദരിച്ചു

ബത്തേരി: വയനാടൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകി വരുന്ന നാസർ മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു.. ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ടീം ഒബ്‌സേർ വർ ആയി പ്രവർത്തിച്ച ഇദ്ധേഹത്തിൻ്റെ കീഴിലാണ് കേരളം ആദ്യമായി രണ്ടാം സ്ഥാനം നേടുകയുണ്ടായത്. യോഗത്തിൽ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്വക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പ്യൻ ഗോപി,…

Read More

കൊമ്മയാട് സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലിറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

കൊമ്മയാട്: കൊമ്മയാട് സ്റ്റേഡിയത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഫ്ലഡ്‌ലിറ്റ് ലൈറ്റുകൾ പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി, സി എം അനിൽകുമാർ, പി എ അസീസ് എന്നീ ഗ്രാമപഞ്ചായത്ത് മെമ്പർമാർ സന്നിഹിതരായിരുന്നു

Read More

ലഹരിക്കെതിരെ എസ് ടി സൂപ്പർ കപ്പ് സീസൺ വൺ സമാപിച്ചു.

കൊമ്മയാട്. ലഹരിക്കെതിരെ ബ്ലാക്ക് സ്റ്റാർ എഫ് സി കൊമ്മയാട് സംഘടിപ്പിച്ച അഖില വയനാട് എസ് ടി ഫുട്ബോൾ ടൂർണ്ണമെന്റിൽ വയനാട്ടിലെ 24 എസ് ടി ടീമുകൾ പങ്കെടുത്തു. “ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ നമുക്കൊരുമിച്ച് പൊരുതാം നാടിനൊപ്പം” എന്നതാണ് പ്രമേയം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അനിൽ,…

Read More

സൈക്ലിംഗ് താരങ്ങളെ ആദരിച്ചു

ബത്തേരി : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ ബത്തേരി വിൽട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയും, കേരള ടീം മാനേജരുമായ സുബൈർ ഇളകുളം കായിക താരങ്ങളെ പരിചയപ്പെടുത്തി. ഒളിമ്പ്യൻ…

Read More