ചാരിറ്റി കപ്പ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണാർത്ഥം സാൻ്റോസ് ഫുട്ബോൾ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 13 മുതൽ കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. വയനാട് ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി സി കെ ഉസ്മാൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭ കൗൺസിലർ ഡി രാജൻ, ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് തെന്നാനി ഹാരിസ്, ടി.ഇബ്രാഹിം,…

Read More

ജില്ല ബി ഡിവിഷന്‍ ഫുട്‌ബോള്‍: ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍

ബത്തേരി: വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ബി ഡിവിഷന്‍ ലീഗില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. കെ.വൈ.സി ചേനാട് റണ്ണേഴ്‌സ് അപ്പ് ആയി. ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഇരുടീമുകളും പന്ത്രണ്ട് വീതം പോയിന്റ് നേടി. എന്നാല്‍ ഹെഡ് ടു ഹെഡ് മത്സരങ്ങളുടെ കണക്കില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ഒന്നാമതെത്തുകയായിരുന്നു. ബി ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ എ ഡിവിഷന്‍ ലീഗിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ വി.കെ. ആനന്ദ്,…

Read More

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: സുബൈർ ഇളകുളം കേരള ടീം മാനേജർ

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: സുബൈർ ഇളകുളം കേരള ടീം മാനേജർ മാർച്ച് 28 മുതൽ 31 വരെ ഹരിയാനയിലെ പഞ്ചഗുളയിൽ വെച്ച് നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീം മാനേജരായി സുബൈർ ഇള കുളം തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയാണ്. വിവിധ ജില്ലകളിൽ നിന്നായി കേരളത്തെ പ്രതിനിധികരിച്ച് 30 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും . കേരള ടീമിൽ 11 പേർ വയനാട്ടുകാരാണ്..

Read More

അഖിലേന്ത്യാ ഫൈവ്സ് ഫുട്ബാൾ ടൂർണമെൻ്റ്

ചുള്ളിയോട് :ഗാഡി സ്മാരക സ്പോർട്സ് അക്കാദമി ചുള്ളിയോട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് എ കെ. എസ്. അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ മേള 2025 ഏപ്രിൽ 5 മുതൽ ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് എഴുപത്തി അയ്യായിരം രൂപയും ട്രോഫിയും, പ്രാദേശിക മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ട്രോഫിയും,…

Read More

വോളിബോൾ ടൂർണമെന്റ് നടത്തി.

തൊണ്ടർനാട് : വയനാട് ജില്ലാ പോലീസിന്റെ ജനസമ്പർക്ക പ്രവർത്തനങ്ങളുടെ ഭാഗമായി തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊള്ളംപാറ നവജീവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ഗോത്ര യുവാക്കൾക്കായുള്ള വോളിബോൾ ടൂർണമെന്റ് നടത്തി. തൊണ്ടർനാട് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സിനി തോമസ് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിന് ആലക്കമിറ്റം തറവാട് മൂപ്പൻ ശ്രീ. വെള്ളൻ, കായിക്കാധ്യാപകൻ മനോജ്‌ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സക്കീന, സീനിയർ സിവിൽ…

Read More

ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി

ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി ആരോഗ്യ വകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയരോഗ മുക്ത വയനാടിനായുള്ള 100 ദിന കർമ്മ പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച അന്തർ വകുപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റെവന്യു വകുപ്പ് ജേതാക്കളായി . ജയിൽ വകുപ്പിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റെവന്യു ടീം വിജയിച്ചത്. ജേതാക്കൾക്കുള്ള ട്രോഫികളുടെ വിതരണോൽഘാടനം കൽപ്പറ്റ ലയേൺസ് ഫൂട്ട് പ്ലാനെറ്റിൽ വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് തപോഷ്…

Read More

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി:മിസ്റ്റി ലൈറ്റ്സ് വനിതാഫുട്ബോൾ സംഘടിപ്പിച്ചു.

നീലഗിരി:വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വനിതാഫുട്ബോൾ മാച്ച് പുതിയൊരു സന്ദേശമായി. ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് വിദ്യാർത്ഥികളും വനിതാ ഇൻഫ്ളുവൻസേഴ്സും ചേർന്ന് നീലഗിരി ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടറഫിൽ മാച്ച് സംഘടിപ്പിച്ചത്. വനിതാ ദിന ഘോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന്റെ ഭാഗമായാണ് ഫുട്ബോൾ മാച്ച് നടത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള…

Read More

ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി

തലപ്പുഴ പോലീസ് സ്റേഷൻ ലിമിറ്റിലെ SC ST വിഭാഗങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന ഉന്നതികളിലെകുട്ടികൾക്കായി തലപ്പുഴ 8ാം നമ്പർ പാരീസൺ എസ്റ്റേറ്റ് ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി. BOOTMATIC FC മക്കിമലയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി WINNERS FC വാളാട് വയനാട് ജില്ലാ പോലീസ് സ്പോൺസർ ചെയ്ത കപ്പ് കരസ്ഥമാക്കി. വിജയികൾക്ക് സബ്. ഇൻസ്പെക്ടർ പ്രകാശൻ പി.കെ ട്രോഫികൾ വിതരണം ചെയ്തു. എസ്റ്റേറ്റ് മാനേജർ സെൽവരാജ് , അരുൺ. ദ മോണിങ്ങ് മിസ്റ്റ്,…

Read More

രഞ്ജി ട്രോഫി കേരള ടീമിലെ വയനാടൻ കരുത്ത്

കൽപ്പറ്റ : ഗുജറാത്തിൽ വെച്ച് നടന്ന രജ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കൊണ്ട് എഴുപത്തിരണ്ട് വർഷത്തിന് ശേഷം ഫൈനൽ യോഗ്യത നേടിയ കേരള ടീമിൽ ഇടം പിടിച്ച് കൊണ്ട് വയനാട്ടുകാരൻ. മാനന്തവാടി എടമന പുത്തൻ മുറ്റം കേളുവിൻ്റെയും ലക്ഷ്മിയുടെയും മകനായ ഗിരീഷ് ഇ. കെ. കേരള ക്രിക്കറ്റ് ടീമിലെ സപ്പോർട്ടിംഗ് ടീം അംഗമായ ഗിരീഷ് മച്ചാൻസ് , സിറ്റി സ്ട്രൈക്കേഴ്സ് എന്നീ പ്രാദേശിക ടീം അംഗമാണ്

Read More

കൽപ്പറ്റ പ്രിമിയർ ലീഗ് (KPL): സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കയാണ് ടീം തിരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്,ജനറൽ കൺവീനർ പിപി ഷൈജൽ,കൺവീനർ റംഷീദ് ചേമ്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ, വൈസ് ചെയർമാൻമാർ: സന്തോഷ്‌…

Read More