ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് കേരളാ യൂണിവേഴ്സിറ്റി തിരുവനന്തപുരം ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഫൈനൽ മത്സരത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെ രണ്ട് ഗോളുകൾക്കാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പരാജയപെടുത്തിയത്. ഇതോടെ തുടർച്ചയായി 3 തവണ ഫൈനലിൽ പ്രവേശിക്കുകയും രണ്ട് തവണ ജേതാക്കളാവുകയും എന്ന നേട്ടത്തിനും ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

Read More

സർവോദയ എച്ചോം ജേതാക്കൾ

ഏച്ചോം : നാലാമത് സർവോദയ കപ്പ് വയനാട് ജില്ലാ ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ സർവോദയ ഏച്ചോം സ്കൂൾ വിജയികളായി. ഫൈനലിൽ സിഎംഎസ് സ്കൂൾ അരപ്പറ്റയെ (2-0) ഗോളുകൾക്കു തോൽപ്പിച്ചാണ് ജേതാക്കളായത്. വിജയികൾക്കുള്ള ട്രോഫികൾ സുപ്പീരിയർ ഫാ. ജേക്കബ് കുമ്മിനിയിൽ സമ്മാനിച്ചു.

Read More

സ്വീകരണം നൽകി

കൽപ്പറ്റ: നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരളാ ടീമിൻ്റെ ചീഫ് കോച്ച് വയനാട് മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും കൽപ്പറ്റയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു എന്നിവർ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

Read More

വോളിബോൾ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

കല്പറ്റ: മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.

Read More

എ ഡിവിഷൻ ക്രിക്കറ്റ്‌ ലീഗ്: ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി ചാമ്പ്യൻമാർ

കൃഷ്ണഗിരി : ടി ആർ വിജയലക്ഷ്മി മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും രണ്ടാം സ്ഥാനക്കാർക്കുള്ള എ കെ അഹമ്മദ്‌ ഷാഫി മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്‌ മത്സരങ്ങൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി 53 റൺസിനു മേപ്പാടി ഷോഗൺ ക്രിക്കറ്റ്‌ ക്ലബ്ബിനെ തോൽപിച്ചു. വൈസ് പ്രസിഡന്റ്‌ എം രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം…

Read More

വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി മനോരമ ആദരിച്ചു.

കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ…

Read More

ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മ‌യുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാലിം മാസ്റ്റർ കെ. സി, അഡ്വ അഫ്സൽ അലി തുടങ്ങിയവർ സംബന്ധിച്ചു. ചായ് ഷാഫിയാണ്‌ സ്പോൺസർഷിപ്പ്. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് 5001 രൂപയും ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൽ…

Read More

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ. പനമരം .മീനങ്ങാടിയിൽ വെച്ച് നടന്ന ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്T, നീതുമോൾ, കോച്ച് ദീപക് Kഎന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.

Read More

ആരോഗ്യ സർവകലാശാല അത്‌ലറ്റിക്ക് മീറ്റ്: വയനാട് സ്വദേശിക്ക് ഇരട്ട സ്വർണം

കൽപ്പറ്റ: തിരുവനനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വയനാട് സ്വദേശിക്ക് ഇരട്ട സ്വർണം. മീനങ്ങാടി സ്വദേശി ഐശ്വര്യ റോയിയാണ് 5000 മീറ്റർ , 10000 മീറ്റർ ഓട്ടമത്സരത്തിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിയത്. കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ നാലാം വർഷം എംബിബിഎസ് വിദ്യാർഥിയാണ് ഐശ്വര്യ. മീനങ്ങാടി കുമ്പളേരി വെട്ടുവേലിൻ വജെ റോയ് , സുമ ദമ്പതികളുടെ മകളാണ് ഐശ്വര്യ

Read More

കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു

വെള്ളമുണ്ട:കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി.സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു.സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ്‌ പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം…

Read More