Headlines

എസ് ഡി പി ഐ. പിച്ചതെണ്ടി പ്രതിഷേധിച്ചു

മൂപ്പൈനാട് : മൂപ്പൈനാട് പന്ത്രണ്ടാം വാർഡിൽ വർഷങ്ങളായി പൊട്ടി പൊളിഞ്ഞ് വഴി നടക്കാൻ പ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന നുറുക്കും കുണ്ട് റോഡ് പുനർനിർമ്മാണം ആവശ്യപെട്ട് എസ് ഡി പി ഐ റിപ്പൺ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി പിച്ചതെണ്ടി പ്രതിഷേധിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് അസീസ് വരിക്കോടൻ. സിക്രട്ടറി കുഞ്ഞിമുഹമ്മദ് പി കെ, നെസൽ പി. ജാഫർ. മുഹമ്മദ് ടി എന്നിവർ നേതൃത്വം നൽകി

Read More

“വേരുകളുണങ്ങുമ്പോൾ ” പ്രകാശനം ചെയ്തു.

തൃശ്ശൂർ : കേരള സാഹിത്യ അക്കാദമിയിൽ വച്ച് ഗ്രേസി കെ വി യുടെ കഥാസമാഹാരം “വേരുകളുണങ്ങു മ്പോൾ ” പ്രകാശനം ചെയ്തു. 16 – 11 – 24 ശനിയാഴ്ച ചങ്ങമ്പുഴ ഹാളിൽ വച്ച് നടത്തിയ പൊയട്രി ഫൗണ്ടേഷൻ്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രകാശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ ശ്രീ രാജീവ് ആലുങ്കൽ പുസ്തക പ്രക പ്രശനം നടത്തി . പ്രശസ്ത കവിയും പൊയട്രി ഫൗണ്ടേഷൻ്റെ സെക്രട്ടറിയുമായ ശ്രീ രാജേഷ് ശ്രീധർ പുസ്തകം ഏറ്റുവാങ്ങി…

Read More

വോട്ട് ആന്‍ഡ് വിന്‍ ക്വിസ്; വിജയികളെ ആദരിച്ചു

ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ വോട്ട് ആന്‍ഡ് വിന്‍ ക്വിസ് മത്സര വിജയികളായ എം.എ.ഷിജു, ഹുസൈന്‍ സവാദ്, എം.സി.അമൃത എന്നിവര്‍ക്ക് മൊമെന്റോ വിതരണം ചെയ്തു. കരുത്തുറ്റ ജനാധിപത്യം കെട്ടിപ്പെടുക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ട് നടത്തിയ ക്വിസ് മത്സരത്തില്‍ 1384 പേരാണ് പങ്കെടുത്തത്. 294 പേര്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കി. ശരിയുത്തരം നല്‍കിയവരില്‍ നിന്നും റാന്‍ഡമൈസേഷനിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. കളക്ടറേറ്റ് ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍…

Read More

പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്

മീനങ്ങാടി/പടിഞ്ഞാറത്തറ: പോലീസ് സ്‌റ്റേഷന്‍ നേരിട്ടു കണ്ട് പ്രവർത്തന രീതികൾ മനസിലാക്കാൻ എസ്. പി. സി സീനിയർ കേഡറ്റുകളെത്തി. മീനങ്ങാടി ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികൾ മീനങ്ങാടി സ്റ്റേഷനിലും ,തരിയോട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ പടിഞ്ഞാറത്തറ സ്റ്റേഷനിലുമാണ് 16.11.2024 ശനിയാഴ്ച അധ്യാപകർക്കൊപ്പം സന്ദർശനം നടത്തിയത്. ലോക്കപ്പും തോക്കുകളും വയർലെസ്സ് തുടങ്ങിയവ കുട്ടികള്‍ക്ക് ലളിതമായി പരിചയപ്പെടുത്തി. മീനങ്ങാടി സ്റ്റേഷനിലെ അസി സബ് ഇൻസ്‌പെക്ടർമാരായ സഫിയ, സബിത എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസീന, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ…

Read More

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

കല്‍പ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. മിനിമം പെന്‍ഷന്‍ 9,000 രൂപയാക്കുക, ക്ഷാമബത്ത ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. എം. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി. പ്രഭാകരന്‍, സംസ്ഥാന സെക്രട്ടറി പി. അപ്പന്‍ നമ്പ്യാര്‍, സി.എച്ച്. മമ്മി എന്നിവര്‍ പ്രസംഗിച്ചു.

Read More

കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ചുണ്ടേൽ : ഒലിവുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  പ്രദേശവാസിയായ   രതീഷ് കുഞ്ചത്തൂരാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. രതീഷ് സഞ്ചരിച്ച സ്കൂട്ടർ ആന തകർത്തു. കൽപ്പറ്റയിൽ നിന്നും വീട്ടിലേക്ക് വന്ന രതീഷിന്റെ സ്കൂട്ടറിന് നേരെ കാട്ടാന പാഞ്ഞെടുക്കുകയായിരുന്നു. വീടിനു മുന്നിൽ വെച്ചാണ് സംഭവം. ഉടനെ സ്കൂട്ടർ ഉപേക്ഷിച്ച്  ഓടിരക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ തകർത്ത കാട്ടാന ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തിരിച്ചുപോയത്. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ…

Read More

ഉപ തെരഞ്ഞെടുപ്പ്: കേന്ദ്ര – സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു.

കൽപ്പറ്റ: വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഡീഷണൽ എസ്.പി ടി.എൻ. സജീവ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അഭിനവ് റായ്, എ.സി. നിധി ചൗധരി, സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർമാരായ മഹീന്ദ്ര റാവു ഗഡി, വെങ്കട റാവു ഗാന്ധി, അശോക് കുമാർ, സി.ആർ.പി.എഫ് എ.സിമാരായ…

Read More

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു

പിണങ്ങോട്: ദേശസ്നേഹവും സമൂഹത്തോട് കടമയും കടപ്പാടുമുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കൗട്ട് & ഗൈഡ്സ് ഹയർസെക്കൻഡറി വിഭാഗത്തിന്റെ ത്രിദിന സഹവാസ ക്യാമ്പിന് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ പി എ ജലീൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എം അബ്ദുസ്സലീം, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വൈത്തിരി ലോക്കൽ സെക്രട്ടറി അബ്ദുൽ അസീസ്, അനീഷ് കെ, അജ്മൽ…

Read More

സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

പനമരം : 30ാമത് സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിന്റെയും ഒന്നാമത് മിക്സഡ് ചാമ്പ്യൻഷിപ്പിന്റെയും ഉദ്ഘാടനം പനമരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു, ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ കമ്പ അദ്ധ്യക്ഷത വഹിച്ചു, 14 ജില്ലകളിൽ നിന്നായി 36 ടീമുകളിലായി 700 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട് ചടങ്ങിൽ സ്റ്റേറ്റ് നെറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നജ്മുദ്ധീൻ റിപ്പോർട്ട്…

Read More

രണ്ടുമാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും.

തിരുവനന്തപുരം : രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷൻ വ്യാപാരികള്‍ക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കരാറുകാരുമായി ഇന്ന് ചർച്ച നടത്തും.

Read More