Headlines

എൻ. എസ്. എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

കൽപ്പറ്റ:വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിന്റെയും, ജില്ലാ ലൈബ്രറിയുടെയും നേതൃത്വത്തിൽ ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൽ നിന്നും തെരഞ്ഞെടുത്ത എൻ. എസ്. എസ് വളണ്ടിയർമാർക്ക് ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന “പബ്ലിക് സോഫ്റ്റ്‌വെയർ ഡാറ്റാ എൻട്രിയുടെ”താലൂക്ക് തല പരിശീലനം ജില്ലാ ലൈബ്രറി ഹാളിൽ വച്ചു നൽകി.ലൈബ്രറികളിലെ പുസ്തകങ്ങൾ സോഫ്റ്റ്‌വെയറിലേക്ക് എൻട്രി നടത്താൻ സഹായിക്കുന്നതിനാണ് എൻ. എസ്. എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകിയത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ പരിശീലനം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി വികസന…

Read More

യൂസർ ഫീ നിരക്കുകൾ ഉയർത്താൻ ഹരിത കർമ്മ സേനക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പിൻവലിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ്

കൽപ്പറ്റ :യൂസർ ഫീ നിരക്കുകൾ ഉയർത്താൻ ഹരിത കർമ്മ സേനക്ക് അനുമതി നൽകിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് വയനാട് ജില്ല ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. സ്വയം സംരംഭകരായ വ്യാപാര മേഖലയ്ക്ക് വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജോജിൻ ടി ജോയ്…

Read More

റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി

കല്ലോടി: സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരം 31 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി പി.ആര്‍. ശ്രീനന്ദ് ഒന്നാം സ്ഥാനവും 38 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി രണ്ടാം സ്ഥാനവും 39 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റിസാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി ബിആര്‍സിയിലെ ബിപിസി കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് രേഷ്മ സജോയ്…

Read More

ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

തിരുനെല്ലി : ഡി.സി.എം യു.പി സ്കൂൾ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, മെമ്പർ പി.ആർ നിഷ, പി.ടി.എ പ്രസിഡന്റ് ദിനേശ് കോട്ടിയൂർ, ഹെഡ്മിസ്ട്രസ്സ് സി. കെ.എം മേഴ്സി എസ്.എ.ബി.എസ് എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ബാന്റ് സെറ്റ് അരങ്ങേറ്റം,ശിശുദിന റാലി, സമ്മാനദാനം, കലാപരിപാടികൾ, പായസം വിതരണം എന്നിവ ശിശുദിനാഘോഷത്തെ മനോഹരമാക്കി അദ്ധ്യാപകരും പി.ടി.എ – മദർ പി.ടി.എ അംഗങ്ങളും പരിപാടികൾക്ക്…

Read More

ദുരന്ത ബാധിതരോടുളള കേന്ദ്ര സര്‍ക്കാര്‍ ധിക്കാര നടപടി; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി : മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ ഒരു സഹായവും നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ദുരന്ത ബാധിതരോടുളള കേരള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെയും മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് / മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ടൗണില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദുരിത ബാധിതരോടുള്ള കൊടിയ അനീതിയാണെന്നും ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരണമെന്നും പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. തങ്ങള്‍ക്ക്…

Read More

പ്രതിഷേധ പ്രകടനം നടത്തി

തരുവണ: മുണ്ടക്കൈ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ പ്രതിഷേധ പ്രകടനം നടത്തി.ദുരന്തം ഉണ്ടായിട്ടു മൂന്ന് മാസം കഴിഞ്ഞിട്ടും കേരള സർക്കാർ പുനരതിവാ സത്തിനു സ്ഥലം പോലും ഇത് വരെ കണ്ടെത്തിയില്ലാന്ന് പ്രതിഷേധ ക്കാർ ആരോപിച്ചു.പ്രകടനത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ,നിയോജക മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,സി.സി. അബ്ദുള്ള, അലുവ മമ്മൂട്ടി,പി.കെ.ഉസ്മാൻ,ഈ.വി.സിദീഖ്, അബൂട്ടി പുലിക്കാടു,എ.കെ.നാസർ,എസ്.നാസർ,പി.കെ.മുഹമ്മദ്,ബിസ്മി…

Read More

സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് പനമരത്ത്

കല്‍പ്പറ്റ: മുപ്പതാമത് സംസ്ഥാന സബ് ജൂണിയര്‍, പ്രഥമ സംസ്ഥാന മിക്‌സഡ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ 16,17 തീയതികളില്‍ പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. സബ് ജൂണിയര്‍ ചാമ്പന്‍ഷിപ്പില്‍ ആണ്‍, പെണ്‍ വിഭാഗത്തില്‍ 28 ഉം മിക്‌സഡ് വിഭാഗത്തില്‍ 14ഉം ടീമുകള്‍ പങ്കെടുക്കുമെന്ന് നെറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്. നജ്മുദ്ദീന്‍, ട്രഷറര്‍ യു.പി. സാബിറ, ജോയിന്റ് സെക്രട്ടറി…

Read More

മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വഞ്ചനക്കെതിരെ പ്രതിഷേധിക്കുക: റോയ് അറക്കൽ

തരുവണ : കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കടുത്തവഞ്ചനയും വിവേചനവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ. എസ്ഡിപിഐ വയനാട് ജില്ലാ കമ്മറ്റി തരുവണയിൽ സംഘടിപ്പിച്ച നേതൃപരിശീന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകളുടെ പുനരധിവാസ കാര്യത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ തുടരുകയാണ്. സംസ്ഥാന സർക്കാർ ദുരന്തങ്ങളെ അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കേന്ദ്രം ദുരന്തങ്ങളെ ആഘോഷിക്കുകയുമാണ്.പ്രധാനമന്ത്രിയടക്കം കേന്ദ്രമന്ത്രിമാർ ആഘോഷമായി ദുരന്തഭൂമി സന്ദർശിക്കുകയും പബ്ലിസിറ്റി…

Read More

വിജയാഘോഷ റാലി സംഘടിപ്പിച്ചു

തലപ്പുഴ: മാനന്തവാടി ഉപജില്ലയിലെ വിവിധ മേളകളിൽ മികച്ച വിജയം നേടിയ തലപ്പുഴ ഗവ.യുപി സ്കൂകൂൾ വിജയാഘോഷ റാലി നടത്തി. ശാസ്ത്രോത്സവത്തിൽ ഗണിതമേളയിൽ എൽപി വിഭാഗം വിജയികളും കലാമേളയിൽ അറബി കലോത്സവം എൽ.പി വിഭാഗം വിജയികളും, യുപി വിഭാഗം റണ്ണേഴ്‌സപ്പും യുപി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണേഴ്സപ്പുമായി കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആനയിച്ചുകൊണ്ടാണ് വിജയാഘോഷ റാലി നടത്തിയത്. റാലിക്ക് പ്രധാനാധ്യാപകൻ തോമസ് ആൻ്ണി, സ്റ്റാഫ് സെക്രട്ടറി ബീന ജോസഫ്, സീനിയർ അസിറ്റന്റ് വി.എ ദേവകി, സോൻസി…

Read More

സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം: ഗണിത ശാസ്ത്ര ശിൽപശാല നടത്തി

തരിയോട്: കുട്ടികളുടെ , ഭൗതികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്പെഷൽ എൻറിച്ച്മെൻറ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ഗണിത ശാസ്ത്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര യു.പി.സ്കൂൾ റിട്ട. അധ്യാപകനും പരിശീലകനുമായ സഹദേവൻ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റൻ്റ് മറിയം മഹമൂദ്, നിഷ ആൻ ജോയ്, കെ.ഇ.ഖയറുന്നീസ, അഞ്ജലി മോഹൻ, കെ.ആർ.ശ്രീജ എന്നിവർ നേതൃത്വം…

Read More