വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ

കൽപ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപ്പറ്റ ടൗണില്‍ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ എന്ന അനീസ്(50) നെയാണ് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് വ്യാഴാഴ്ച പുലര്‍ച്ചയോടെ പിടികൂടിയത്. ഇയാള്‍ക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപ്പറ്റ ടൗണില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം വച്ച് ട്രോളി…

Read More

ഷാർജ പുസ്തകമേള മാനവികതയുടെ ആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി

ഷാർജ:ലോകത്തിന് അക്ഷരവെളിച്ചവും മഹത്തായ മാനവിക സന്ദേശവും കൈമാറുന്ന കൂട്ടായ്മയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.ഹാംലെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഷാഹിദ് എളവള്ളിയുടെ കഥാസമാഹാരം ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അമ്മാനുള്ള വടക്കാങ്ങര ആദ്യ പ്രതി ഏറ്റുവാങ്ങി.പ്രതാപൻ തായാട്ട്, മുംതാസ് ആസാദ്, സജിദ് ഖാൻ പി. ഷബീന നജീബ്, ഫൗസിയ മമ്മു, കെ തസ്നിഫ്, കെ ഷാനവാസ്,…

Read More

റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പരാതിയുമായി സിപിഐ വയനാട് ഘടകം

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ സിപിഐ വയനാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റിക്കും പരാതി നല്‍കി. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പാര്‍ട്ടി യോഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസംഗിച്ചു എന്നായിരുന്നു വീഡിയോ സഹിതമുള്ള ചാനല്‍ വാര്‍ത്ത. രണ്ടുമാസം മുന്‍പ് മാനന്തവാടിക്കു സമീപം ഇന്‍ഡോര്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗമാണ് ചാനല്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ…

Read More

ലോക പ്രമേഹ ദിനാചരണം; സൈക്കിൾ മരത്തോൺ നടത്തി

കൽപ്പറ്റ: ലോക പ്രമേഹ ദിനാചരണത്തി ന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി കിശോരി ലാൽ ശർമ്മ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻ്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളൻ്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ്…

Read More

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരുത്തുക : യൂത്ത് ലീഗ്

തോൽപ്പെട്ടി : തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലും കാട്ടാന കൂട്ടം വിലസുന്നു. വ്യാപകമായ കൃഷിനാശമാണ് ആന നടത്തുന്നത്.ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണ്.ആഴ്ചകളായി പകലും രാത്രിയിലും ജനവാസ മേഖലയിൽ വിലസ്സുന്ന കാട്ടാനയെ കാട്ടിലേയ്ക്ക് തുരത്തിയില്ലങ്കിൽ പൊതു ജനങ്ങളെ അണിനിരത്തി സമരവുമായി വരുമെന്ന് യൂത്ത് ലീഗ് തോൽപ്പെട്ടി ശാഖ കമ്മിറ്റി അറിയിച്ചു. സാലിം പതാരി, ഷാകിർ ഷാനു സാജിർചെറുട്ടി തുടങ്ങിയവർ സംസാരിച്ചു

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

Read More

കാലിഗ്രഫി ക്യാമ്പ് `അക്ഷരവര’ വയനാട്ടിൽ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇതാദ്യമായി കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും ഉറവിന്റെയും സഹകരണത്തോടെ `സ്‌കൂൾ ഓഫ് സസ്‌റ്റൈനബിലിറ്റി’ എന്ന സംഘടനയാണ് `അക്ഷര വര’ എന്ന പേരിൽ കാലിഗ്രഫി ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നവംബർ 17 ഞായറാഴ്ച നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. വയനാടിന്റെ തനതു സംസ്കാരത്തെയും പാരമ്പര്യത്തെയും തനത് രുചികളെയും പരിചയപ്പെടുത്തുന്ന ക്യാമ്പിന് ബെംഗളൂരുവിൽ നിന്നുള്ള പ്രസിദ്ധ കാലിഗ്രഫി വിദഗ്ധൻ ഹരികുമാർ നേതൃത്വം കൊടുക്കും….

Read More

നവംബർ 16 ന് അർധരാത്രി പുറത്തിറങ്ങിക്കോളു 2024 ലെ അവസാനത്തെ സൂപ്പർ മൂൺ കാണാം

2024 അവസാനിക്കാൻ ഇനി ഒന്നരമാസം കൂടിയെ ബാക്കിയുള്ളപ്പോൾ ചർച്ചയായി സൂപ്പർ മൂൺ പ്രതിഭാസം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ ആണ് സൂപ്പർ മൂൺ പ്രതിഭാസം നടക്കുന്നത്. ‘ബീവർ മൂൺ’ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ 2024 നവംബർ 16 നാണ് കാണാൻ സാധിക്കുക. നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകൾ…

Read More

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16,17 തിയതികളിൽ

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16,17 തിയതികളിൽ* കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16, 17 തിയതികളിൽ കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ നടക്കും. അഞ്ച് കിലോ ഭാര വ്യത്യാസത്തിൽ എട്ട് വിഭാഗങ്ങളിലായാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ , യൂത്ത്, സീനിയർ , മാസ്റ്റേഴ്സ്, ഗ്രാന്റ് മാസ്റ്റേഴ്സ്, സീനിയർ ഗ്രാ ന്റ് മാസ്റ്റേഴ്സ്, അംഗ പരിമിതർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഇടത് കൈ, വലത് കൈ, ആൺക്കുട്ടി, പെൺക്കുട്ടി, പുരുഷ –…

Read More

കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ

മാനന്തവാടി : കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കുന്ന മാനന്തവാടിയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ജില്ലയിലെ തന്നെ അനേകം ജനങ്ങൾ ആശ്രയിക്കുന്ന മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റൽ സ്വകാര്യ ആശുപത്രി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഷൂറൻസ് പ്രതീക്ഷിച്ച് വിവിധ ചികിത്സകൾക്ക് വേണ്ടി അഡ്മിറ്റായ രോഗികൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജാവുന്ന സമയത്താണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കുന്നത്. അഡ്മിറ്റ് ആവുമ്പോൾ ഇൻഷൂറൻസ് ഒക്കെ ശരി അല്ലെ എന്ന്…

Read More