മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Read More

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പ്; നേഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക് കരുത്ത് പകര്‍ന്ന് മാനന്തവാടിയില്‍ പുതിയ നഴ്സിംഗ് കോളേജ് തുടങ്ങി. ബി.എസ്. സി. നഴ്സിംഗിനായി 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. 2023 – 24 സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോളേജാണിത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് അനുവദിച്ച നേഴ്‌സിങ്ങ് കോളേജ് ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. ആദ്യ…

Read More

മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ പങ്കെടുത്ത ക്ലബുകളെ നഗരസഭ ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒക്ടോബര്‍18 മുതല്‍ ഒക്ടോബര്‍ 28 വരെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കലാ കായിക മത്സരങ്ങില്‍ 386 പോയിന്റ് നേടിയ മഹാത്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പഞ്ചാരകൊല്ലി ചാമ്പ്യന്‍മാരായി. 249 പോയിന്റ്…

Read More

പോലീസുകാർക്ക് പ്രഥമശുശ്രൂഷ പരിശീലന പരിപാടി നടത്തി

  കൽപ്പറ്റ: പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസുകാർക്കായി പ്രഥമശുശ്രൂഷ-പരിശീലന പരിപാടിയും ക്ലാസ്സും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (DMMC) ആശുപത്രിയും സംയുക്തമായി കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ് മുഖ്യാതിഥിയായി. കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി അധ്യക്ഷത…

Read More

സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തി

കല്‍പ്പറ്റ : സിപിഐ(എംഎല്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിനു രാഷ്ടീയ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.എം.അഖില്‍ കുമാര്‍, എം.കെ. ഷിബു, കെ.ആര്‍. അശോകന്‍, ബിജി ലാലിച്ചന്‍, പി.ടി. പ്രേമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു. ബിജു പുല്‍പ്പള്ളി, എന്‍.കെ. യൂസഫ്, അസീസ് വള്ളിക്കാടന്‍, കെ….

Read More

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എംഎൽഎ

കല്‍പ്പറ്റ : പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനോട് നേരില്‍ കണ്ട് നിവേദനം നല്‍കി. ചുരത്തില്‍ നിരന്തരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജില്ലയിലെ…

Read More

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നടപടികള്‍ സ്വീകരിക്കണം: ജില്ലാ വികസനസമിതി

കൽപ്പറ്റ : വയനാട് ചുരത്തില്‍ അതിരൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളും നിരവധിയാത്രക്കാരുമാണ് മണിക്കൂറുകളോളം താമരശ്ശേരി ചുരം വഴിയില്‍ കുടങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ പൂഴിത്തോട് ബദല്‍പാത സാക്ഷാത്കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് വയനാട് ജില്ലകളില്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരത്തിലെ 1,6,7,8 വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാണം. ചുരത്തില്‍ യാത്രക്കാര്‍ കുടങ്ങുന്ന അടിയന്തിര…

Read More

ലഹരിക്കെതിരെ ബൈക്ക് റാലി: വെള്ളമുണ്ട ഡിവിഷൻ സ്വീകരണം നൽകി

അഞ്ചാംമൈൽ: മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു. പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

Read More

തിറ്ഗലെ പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ചെയ്തു

കൽപ്പറ്റ : നൂറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രം പ്രൊമോഷന്‍ വീഡിയോ ലോഞ്ച് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ എല്‍ ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിച്ചു വരുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന്…

Read More

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊണ്ടർനാട് : ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. തൊട്ടിൽപ്പാലം, പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. എസ്.സി.പി.ഒമാരായ…

Read More