‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ ഡബ്ലൂ ടൂ; സ്നേഹസംഗമം സംഘടിപ്പിച്ചു

പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച സ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ ടൂ പ്രസിഡന്റ്‌ മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു. റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ്‌ പി തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും…

Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ

കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച ഗോകുലിന് പ്രായപൂർത്തിയായിട്ടില്ലെന്ന് രേഖകൾ, പരാതി നൽകുമെന്ന് കുടുംബം. എഫ്ഐആറിൽ രേഖപ്പെടുത്തിയത് ജനനവർഷം മാത്രം. 18 വയസ്സ് തികയാൻ രണ്ടുമാസം ബാക്കിയുണ്ടെന്ന് കുടുംബം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് കുടുംബം. പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നു.

Read More

ലഹരിക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് നടത്തി കോൺഗ്രസ്

കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അക്രമരാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗവും വ്യാപകമായ അക്രമങ്ങളും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ആണ്. ഇതിനെതിരെ കെപിസിസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റി മാർച്ച് സംഘടിപ്പിച്ചത്. നൈറ്റ്…

Read More

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍.

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല…

Read More

ലഹരി വില്‍പ്പന കൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്

കല്‍പ്പറ്റ: ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയിലായ സംഭവത്തിലാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടി പുരോഗമിക്കുന്നത്. ഒന്നാം പ്രതി കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ്(44)ന്റെ കെ.എല്‍ 11 എ.പി 2244 ഫോര്‍ഡ് ഫിഗോ കാര്‍ കണ്ടുകെട്ടുന്നതിനായുള്ള വയനാട് പോലീസിന്റെ റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി…

Read More

വന ദിനാചരണം നടത്തി

വന ദിനാചരണം നടത്തി ബത്തേരി : വന ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹിക വനവൽക്കരണ വിഭാഗം വയനാട് , കൽപറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് എന്നിവ ചേർന്ന് ബത്തേരി ഡയറ്റ് ഹാളിൽ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗങ്ങൾ ,കുരുവിക്കൊരു കൂട് ,കുഞ്ഞിക്കിളിക്കൊരു കുടിനീർ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി എം.ടി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, ബത്തേരി നഗരസഭാ…

Read More

കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍…

Read More

“മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും” ദുരുദ്ദേശത്തോടെ അടുത്താൽ ഇടി ഉറപ്പ്; സ്ത്രീകൾക്കായി കേരളാ പോലീസിന്റെ ജ്വാല സ്വയം പ്രതിരോധ പരിശീലനം

കൽപ്പറ്റ: ദുരുദ്ദേശത്തോടെ തങ്ങളുടെ നേരെ വരുന്നവരെ നോക്കി സ്ത്രീകൾ ഇനി ആത്മവിശ്വാസത്തോടെ പറയും- “മുട്ടാൻ നിക്കണ്ട, മുട്ടനിടി കിട്ടും”. പറയുക മാത്രമല്ല, അതിക്രമത്തിന് ശ്രമിച്ചാൽ പ്രതിരോധിക്കുകയും ചെയ്യും. കേരളാ പോലീസിന്റെ ‘ജ്വാല 3.0’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ അവർ അതിനുള്ള ധൈര്യം ആർജിച്ചു കഴിഞ്ഞു. അക്രമത്തെ ചെറുക്കാനുള്ള തന്ത്രങ്ങളും, അപകടകരമായ സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള കഴിവും, സ്വയം സംരക്ഷിക്കാനുള്ള കഴിവും പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കി കഴിഞ്ഞു. അതുകൊണ്ട്, അക്രമികളെ വഴി മാറുക. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്…

Read More

യേശുദാസൻ സ്‌മാരക ട്രസ്റ്റ് ജുനൈദ് കൈപ്പാണിയെ ആദരിച്ചു

തരുവണ: മികച്ച ജനപ്രതിനിധിക്കുള്ള ദേശീയ പുരസ്‌കാരം ഡൽഹിയിൽ വെച്ച് ഏറ്റുവാങ്ങി തിരികെയെത്തിയ ജുനൈദ് കൈപ്പാണിയെ യേശുദാസൻ മാസ്‌റ്റർ സ്‌മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. യേശുദാസൻ സ്മാരക ട്രസ്റ്റ്‌ ചെയർപേഴ്സൺ വിജയമ്മ യേശുദാസ് സ്നേഹോപഹാരം കൈമാറി. വെള്ളമുണ്ട എഴേനാലിൽ നടന്ന മുപ്പത്തിയൊന്നാമത് യേശുദാസൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

Read More

റമദാൻ ആദ്യവെള്ളി, ജില്ലയിൽ സഹചാരി ഫണ്ട് ശേഖരണം: സഹചാരി ഫണ്ട് ശേഖരണം പോസ്റ്റർ പ്രകാശനം ചെയ്തു.

പനമരം : വിശുദ്ധ റമദാനിലെ ആദ്യവെള്ളിയാഴ്ച ജില്ലയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വയനാട്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചാരി പോസ്റ്റർ പ്രകാശനവും സംഗമവും നടന്നു. സഹചാരി പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നിർവ്വഹിച്ചു, പനമരം മദ്രസയിൽ ചേർന്ന ജില്ലാ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് വെള്ളിലാടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി ഷംസുദ്ധീൻ വാഫി നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ്…

Read More