നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ, നല്ലമൂച്ചിക്കൽ വീട്ടിൽ, ഷരീഫ്(49) ന്റെ കടയിലും ആളൊഴിഞ്ഞ വീട്ടിലും 22.02.2025 തീയതി നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read More

ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം പിൻവലിക്കണം: സി.ഐ.ടി.യു.

കൽപറ്റ: ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച്…

Read More

സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ നാളെ*

“കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ ഫെബ്രുവരി 16 ന് (നാളെ) ബ്രാഞ്ച് കേന്ദ്രങ്ങളിൽ നടത്തും. ഡി.സി.സി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും മരണത്തിനുത്തരവാദിയായ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (എം) കുറ്റവിചാരണ. ഇന്ത്യൻ ഭരണഘടനയിലെ നിയമ വ്യവസ്ഥ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണൻ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി ഒന്നാം പ്രതിയായ…

Read More

ചൂരൽമല മുണ്ടക്കൈ പുനരധിവാസം ; സമരപരിപാടികൾ സംഘടിപ്പിക്കും: എസ്ഡിപിഐ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മറ്റി. പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ഉദാസീനതയ്ക്കും നിഷ്ക്രിയ നിലപാടുകൾക്കെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരകളായ മുഴുവൻ കുടുംബങ്ങളെയും ഉടൻ പുനരധിവസിപ്പിക്കുക, ഭൂമി നഷ്ടമായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുക, വീട് നിർമാണ മേൽനോട്ടത്തിന് ജനകീയ സമിതിയെ നിയോഗിക്കുക, ദുരന്തമേഖലയിലെ ശേഷിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ജനകീയ…

Read More

ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി കോൺസ്റ്റലേഷൻ ഫെബ്രുവരി 19ന്

വെങ്ങപ്പള്ളി : ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി പണ്ഡിത സംഗമം “കോൺസ്റ്റലേഷൻ” 2025 ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകരുമായ ഷുഐബുൽ ഹൈത്തമി വാരാമ്പറ്റ, സ്വാദിഖ് ഫൈസി താനൂർ, മുഹമ്മദ് ഫാരിസ് പി.യു എന്നിവർ നേതൃത്വം നൽകുന്ന പാനൽ ഡിസ്കഷൻ ആയാണ് പണ്ഡിത സംഗമം നടത്തുന്നത്. സദസ്യർക്ക് ആനുകാലിക വിഷയങ്ങളുൾപ്പെടെ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും സംശയനിവാരണങ്ങൾ നടത്താനുമുള്ള അവസരങ്ങൾ ഒരുക്കി കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവൻ മഹല്ലുകളിലെയും…

Read More

കടുവയെ പിടികൂടുന്നത് വയ്ക്കുന്നതിൽ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിൽ

മാനന്തവാടി:പഞ്ചാരകൊല്ലിയിൽ രാധ എന്ന യുവതിയെ കൊലപെടുത്തിയ കടുവയെ പിടുകൂടുന്നത്തിനുള്ള നടപടി വയ്ക്കുന്നതിൽ വീണ്ടും പ്രതിഷേധാവുമായി നാട്ടുകാർ. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി വാക്കെറ്റവും തർക്കവും. കടുവയെ കൂട്ടിൽ കയറ്റി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അതിനെ വെടിവെച്ചുകൊല്ലാതെ വിടില്ലെന്നും പ്രതിഷേധകാർ.

Read More

കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസർ,ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ്‌,ജില്ലാ കമ്മിറ്റിയംഗം നജ്ല,മണ്ഡലം പ്രസിഡന്റ് സഫീന,വൈസ് പ്രസിഡന്റ് ലൈല കാസിം,സെക്രട്ടറി ഉമ്മുകുൽസു എന്നിവർ നേതൃത്വം നൽകി

Read More

പുളിഞ്ഞാൽ സ്കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ: ജില്ലാ പഞ്ചായത്തിന്റെ പത്ത്‌ ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുളിഞ്ഞാൽ ഗവ.സ്കൂൾ ചുറ്റുമതിൽ പ്രവൃത്തിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം, പി. ടി. എ പ്രസിഡന്റ്‌ ജബ്ബാർ സി. പി,ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ ഹംജിത് എൻ.വി, ശാഹുൽ ഹമീദ് കെ , സിറാജ് എം. സി ,അധ്യാപകരായ വിനോദ്, ജിൽജിത്ത്, രാകേഷ്, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐഎം സമരം

കൽപ്പറ്റ: ആത്മഹത്യാ പ്രേരണക്കേസിൽ പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐ എം സമരം. ‘ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കോൺഗ്രസ്‌ കൊന്നതാണ്‌, പ്രതിയായ എംഎൽഎ രാജിവയ്‌ക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധ സദസ്സുകളിൽ നൂറുകണക്കിനുപേർ പങ്കാളികളായി. കോഴനിയമനങ്ങളിൽ പണംതട്ടി സ്വന്തം പാർടി നേതാവിനെയും മകനെയും ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കോൺഗ്രസിന്റെ വികൃതമുഖം തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം. മാനന്തവാടി പിലാക്കാവിൽ പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനംചെയ്തു. കെ…

Read More

മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ : മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ‘സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ്…

Read More