ഇത്തവണയും പതിവ് തെറ്റിച്ചില്ല: നബിദിനഘോഷയാത്രയ്ക്ക് കണിയാരത്ത് ഉജ്ജ്വല സ്വീകരണം

മാനന്തവാടി: നബിദിനഘോഷ യാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്‌സുമെല്ലാം നല്‍കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്‌തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല….

Read More

യൂത്ത് അസോസിയേഷൻ മേഖല മത്സരം; മാനന്തവാടിക്ക് ഓവറോൾ

പുതുശേരിക്കടവ്: ജെഎസ്ഒവൈ എ മേഖലാമൽസരം പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു .മേഖല പ്രസിഡൻ്റ് ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ഫാ.ബിജുമോൻ ജേക്കബ് ,ഭദ്രാസന സെക്രട്ടറി കെ പി എൽദോ ,മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എം ജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, പള്ളി ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ, ജിൻസി മാത്യു, മഞ്ജു കടിയു കുന്നേൽ,പ്രസംഗിച്ചു. മാനന്തവാടി ,കോറോം, പുതുശേരിക്കടവ് യൂണിറ്റുകൾ…

Read More

കോഴിക്കോട് വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.   വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി…

Read More

അഡ്വ.ജുനൈദ് കൈപ്പാണിക്ക് പഴഞ്ചന മഹല്ലിന്റെ ആദരം.

വെള്ളമുണ്ട: കേരള ഹൈqക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. ജുനൈദ് കൈപ്പാണിയെ പഴഞ്ചന മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മഹല്ല് പ്രസിഡന്റ് കെ. ഷൗക്കത്തലി മൗലവി, മഹല്ല് സെക്രട്ടറി പി. മുഹമ്മദ്, എ.പി. മമ്മു ഹാജി, ഇ.കെ. മോയി ഹാജി, മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് ദാരിമി,നബിദിന സ്വാഗതസംഘം ചെയർമാൻ ഇ.കെ. സുബൈർ, കൺവീനർ റഷീദ് എ., ട്രഷറർ സിറാജ് മുരുക്കോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വയനാട്ടിലെ ആദ്യകാല മുസ്ലിം കുടിയേറ്റ പ്രദേശവും 400 വർഷത്തോളം…

Read More

കലുങ്ങിലേക് വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.

മാനന്തവാടി: മാനന്തവാടി പനമരം റോഡിൽ പയോട് റോഡിന്റെ സൈഡിൽ നിന്നും 12 അടിയോളം താഴ്ചയുള്ള കലുങ്ങിലേക് വീണു പരിക്കെറ്റ കരിഞ്ഞാലി ഉന്നതിയിലെ മനോജ്‌ എന്നാ യുവാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി ഹോസ്പിറ്റൽ എത്തിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഇ ജെ മത്തായി,ഇ കെ ആഷിഫ് , കെ ജെ ജിതിൻ ,ബിനീഷ് ബേബി, പ്രിയേഷ് സോൽവിൻ ഹോം ഗാർഡ് പി യു ജോബി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

Read More

കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്‌ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും…

Read More

ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ

മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ ഓണം കളറാക്കി. നഗരസഭ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷെല്ലി ജിൻസ്, കൗവല്ല്യ അച്ചപ്പൻ, ലിസി ജോസ്, സബിത,മജ്ജുള അശോകൻ, സ്മിത അനിൽകുമാർ , മുൻ കൗൺസിലർ ലൈലസജി, എ.ഡി എസ് പ്രസിഡൻ്റ് ബിന്ദു, ഷീല സിബി തുടങ്ങിയവർ സംസാരിച്ചു. രാഷട്രപതി…

Read More

തിരുനെല്ലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു

കാട്ടിക്കുളം: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തിരുനെല്ലിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ‘ബെദിയാട്ട’ ചളിയുത്സവം സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാമൂല ഉളിക്കല്ലിലെ പാടശേഖരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഉത്സവം അരങ്ങേറിയത്. പരമ്പരാഗത ജൈവകൃഷിരീതികളും തനത് കാർഷിക സംസ്‌കാരവും തൊട്ടറിയാനും, തദ്ദേശീയ വിഭാഗങ്ങളുടെ ശാക്തീകരണവും പാരമ്പര്യ കാർഷിക രീതികളുടെ വീണ്ടെടുപ്പും ലക്ഷ്യമിട്ടാണ് ഉത്സവം ഒരുക്കിയത്. നിരവധി സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ…

Read More

രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും

കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു. ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള…

Read More