മേപ്പാടിയിൽ ബഹുജന ധർണ്ണ നാളെ.
കൽപ്പറ്റ: വയനാട് ജില്ലയിലേക്ക് ഗതാഗതത്തിന് റെയിൽവേയോ മറ്റ് മാർഗ്ഗങ്ങളോ ഇല്ല. റോഡ് ഗതാഗതത്തെ മാത്രമാണ് ഈ നാട്ടിലെ ജനത പരിപൂർണ്ണമായും ആശ്രയിക്കുന്നത്. വയനാടിന് ഒരു ബദൽ പാതയായി പ്രഖ്യാപിച്ച് നിർമ്മാണം ആരംഭിച്ച മേപ്പാടി – കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത, പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ നിർത്തിവെച്ചിട്ട് നൂറ് ദിവസത്തിലധികമായി. ആനക്കാംപൊയിൽ ഭാഗത്ത് തുരങ്ക നിർമ്മാണം ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. വലത് ടണൽ 120 മീറ്ററിലധികവും ഇടത് ടണൽ 20 മീറ്ററിലധികവും പൂർത്തിയായതാണ്. പ്രദേശവാസികളുടെ പൂർണ്ണമായ…
