കാന്തന്‍പാറയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ടി സിദ്ദിഖ്

മേപ്പാടി: കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തില്‍ വീണ് സുല്‍ത്താന്‍ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ സ്വദേശി വെട്ടുകല്ലില്‍ അമല്‍വിഷ്ണു (32) മരിച്ചിരുന്നു. കാന്തന്‍പാറയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാരത്തിനെത്തുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാവുന്ന സ്ഥിതിയുണ്ടാകുന്നത് സങ്കടകരമായ കാര്യമാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പണ്‍ 52-കാന്തന്‍പാറ റോഡിന്റെ പ്രവര്‍ത്തി…

Read More

കാട്ടാന ആക്രമണം, കൃഷിമന്ത്രി അഡ്വ ടി സിദ്ദിഖ് സ്ഥലം സന്ദർശിച്ചു.

തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കൃഷിഭൂമിയും കർഷകരെയും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. പ്രദേശത്തെ സ്വൈര്യ ജീവിതം ഉറപ്പ് വരുത്തുന്നതിനും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്…

Read More

ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ

മലപ്പുറം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്. സംസ്ഥാന…

Read More

പ്രളയബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി; 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു.

മാനന്തവാടി:  പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യു.എസ്‌.എസ്.എസ്) 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെയാണ് ദുരിതബാധിതർക്കായി ഈ അടിയന്തര സഹായ കിറ്റുകൾ ലഭ്യമാക്കിയത്.   കിറ്റുകളുടെ വിതരണോദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവ്വഹിച്ചു. ഡബ്ല്യു.എസ്‌.എസ്.എസ് ജോയിന്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എസ്‌.എസ്.എസ് പ്രോഗ്രാം ഓഫീസർ…

Read More

ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില.   തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചക്ക് ശേഷം സ്വർണം 960 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വിപണി ആരംഭിച്ചപ്പോൾ ഇത് തകർന്നടിഞ്ഞു.   ഇന്നലെ രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു….

Read More

ഗുരുവർഷം 172: ബത്തേരിയിൽ എസ്.എൻ.ഡി.പി. യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു

ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേരളം കൈവരിച്ച സാമൂഹ്യ-മാനവിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളാണെന്നും സ്വാതന്ത്ര്യവും അസമത്വത്തിന്റെ വേലിക്കെട്ടുകളും തകർത്ത് മുന്നേറാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ ഗുരുദർശനങ്ങൾ കാലാതീതമായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ബത്തേരി…

Read More

ഗുരുദേവ ദർശനങ്ങൾ കാലാതീതം: സ്വാമിനി മാതാ നാരായണ ചൈതന്യമയി

പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി. നൂറുവർഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനികലോകം ചർച്ച ചെയ്യുന്ന ഏറ്റവും പുതിയ ആശയങ്ങളാണ്. ജാതിയെ മതത്തിന്റെ വേലിക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ് ഗുരുദേവൻ ചെയ്തത്.മനുഷ്യൻ…

Read More

ഗുരുദേവ ജയന്തി ആഘോഷിച്ചു.

പുൽപ്പള്ളി: എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ…

Read More

കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി

കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി. ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.ശ്രീ.. ശിവരാമൻ ഓണ സന്ദേശം നൽകി. അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. തങ്കച്ചൻ. പി.ജെ, വി.ജി .ശിവരാമൻ എന്നിവർ സംസാരിച്ചു അസോസിയേഷൻ സെക്രട്ടറി…

Read More