ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡി രാജൻ ഉദ്ഘാടനം ചെയ്തു. പി.പി ഷൈജൽ, കെ.പ്രകാശൻ, സി.കെ നൗഷാദ്, കെ.ടി റഷീദ് എന്നിവർ സംസാരിച്ചു. നാസർ കുർണിയൻ,കെടി ഹാഷിം, ഹാറൂൺ റഷീദ് ഷൈജൽ കൈപ്പ,അഡ്വ. ജിതിൻ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Read More

സ്വാപ്പ് ഷോപ്പും, ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്വാപ്പ് ഷോപ്പും’ (കൈമാറ്റ കട) ഹരിതകർമ്മ സേനയുടെ സഹകരണത്തോടെയുള്ള ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു. പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിച്ചു. ‘കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപയോഗപ്രദമായ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുസ്തകങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കുടുംബശ്രീ മുഖേന ശേഖരിച്ചാണ് സ്വാപ്പ് ഷോപ്പ് സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് ഇത്തരം സാധനങ്ങൾ പൂർണ്ണമായും സൗജന്യമായി കൈപ്പറ്റുന്നതിനും, തങ്ങളുടെ പക്കലുള്ള ഉപയോഗപ്രദമായ വസ്തുക്കൾ മറ്റുള്ളവർക്കായി…

Read More

ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു

മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിന്റെ (CG&AC) നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ത്രിദിന ജില്ലാതല പരിശീലന ക്യാമ്പ് ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ പനമരത്ത് സമാപിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി. അബ്‌ദുൾ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.   കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, കരിയർ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്….

Read More

കാപ്പ പ്രകാരം ജയിലിലടച്ചു

പടിഞ്ഞാറത്തറ : കാവുമന്ദം തരിയോട് 8-ആം മൈല്‍, കാരനിരപ്പേല്‍ വീട്ടില്‍ ഷിജു @ കുരിശ് ഷിജു (46) വിനെയാണ് കാപ്പ(KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെ തിരെയുള്ള അതിക്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്….

Read More

പാരിസൺ എസ്റ്റേറ്റ് മാനേജ്മെന്റ് നെ വെള്ളപൂശാൻ മാനന്തവാടി മുനിസിപ്പൽ ചെയർമാനും, കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നടത്തുന്ന നീക്കം അപകടകരം: മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി.

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിനു വേണ്ടി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തിവന്ന ഭൂമി അന്വേഷണങ്ങൾ വഴിമുട്ടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുമായി സിവിൽ കോടതിയിൽ ഭൂമിയുടെ അവകാശ തർക്കം നിലനിൽക്കുന്ന പാരിസൺ ഗ്രൂപ്പുമായി ധാരണയിലെത്തി എന്നും അവർ 25 ഏക്കർ ഭൂമി മെഡിക്കൽ കോളേജിന് സൗജന്യമായി നൽകാൻ സമ്മതിക്കുകയും, അതിന്റെ തൊട്ടടുത്തുള്ള ഭൂമി തരം മാറ്റുന്നതിന് അവർക്ക് അനുമതി നൽകണമെന്ന ഉപാധി അവർ വെച്ചിട്ടുണ്ടെന്നും, ഉള്ള മാനന്തവാടി മുനിസിപ്പൽ ചെയർമാന്റെ വെളിപ്പെടുത്തൽ ദുരൂഹത നിറഞ്ഞതാണ്.  ആസാം…

Read More

പെൺതെയ്യങ്ങൾ പുസ്തക പ്രകാശനം ചെയ്തു

റീജ കാർത്തിക എഴുതിയ “പെൺതെയ്യങ്ങൾ ” എന്ന കഥാ സമാഹരം തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൽവെച്ച് മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ ഡോ :സോമൻ കടലൂർ എഴുത്തുകാരൻ മനീഷ് മുഴക്കുന്നിനു നൽകി പ്രകാശനം നിർവ്വഹിച്ചു. തിരൂർ മലയാളം സർവ്വകലശാല പ്രൊഫസറായ ഡോ:സുനീത.ടി.വി പുസ്തക പരിചയം നടത്തി. പ്രസ്തുത ചടങ്ങിൽ സജി പ്രസാദ് സ്വാഗതവും, ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിലെ നാച്ചുറൽ ഹൈജിനിസ്റ്റായ പി. എ രാധാകൃഷ്ണൻ അദ്ധ്യക്ഷതയും വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും സംവിധായകനുമായ…

Read More

ഡബ്ല്യുഎല്‍എഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി.

മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് കോളജില്‍ ഡബ്ല്യുഎല്‍എഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രിയ പീലിക്കോടിന് ഡെലിഗേറ്റ് പാസ് നല്‍കി ഹോസ്പ്പിറ്റാലിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎല്‍എഫ് കോഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ്, ഗവ.കോളജ് അധ്യാപകരായ ഡോ.സുമേഷ്, സായിറാം, വിജയലക്ഷ്മി, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീഹരി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മാനന്തവാടി ഒഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ വച്ച് WLF ഡെലിഗേറ്റ് പാസുകളുടെ വിതരണ…

Read More

കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ഒക്ടോബര്‍ 10,11 തീയതികളില്‍

പുത്തൂർവയൽ: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെആർഡിഎസ്എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ആരവം” സംസ്ഥാന റവന്യൂ പഠന ക്യാമ്പ് 2026 ഒക്ടോബർ 10, 11 തീയതികളിൽ പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കേന്ദ്രത്തിൽ വച്ച് നടക്കും. പഠന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും. “റവന്യൂ വകുപ്പ് പുനഃ സംഘടനയും ജനകീയ റവന്യൂ സർവ്വീസും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം…

Read More

ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കൽപ്പറ്റ: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജനപ്രതിനിധികളെയും യുവജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ക്യാമ്പയിൻ പോസ്റ്റർ, ടീമുകൾക്കുള്ള പ്രവർത്തന ബാഗ് എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം…

Read More

കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., എഫ്.എൻ.എച്ച്.ഡബ്ല്യു., ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പ്രതിനിധി ജയന്തി എം.എസ്. സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ….

Read More