കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., എഫ്.എൻ.എച്ച്.ഡബ്ല്യു., ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പ്രതിനിധി ജയന്തി എം.എസ്. സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ….

Read More

തെരുവുവിളക്കുകള്‍ പ്രവർത്തനരഹിതം; അടിയന്തര നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായി കിടക്കുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് നെടുങ്കരണ ആവശ്യപ്പെട്ടു. പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോടടുക്കുമ്പോഴും പൊതുജനങ്ങൾ ഒത്തുചേരുന്ന റിപ്പൺ, പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പോലും പ്രവർത്തനരഹിതമായി തുടരുകയാണ്. ജനങ്ങളുടെ സുരക്ഷയെയും രാത്രികാല യാത്രകളെയും ബാധിക്കുന്ന അടിസ്ഥാന വിഷയത്തിൽ വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും, തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ…

Read More

ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും നടത്തി.

കൽപ്പറ്റ :A&B കോൺട്രാക്ടർ അസോസിയേഷന്റെ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡണ്ടായി സജിത്ത് ഇലക്ട്രോടെക്നെയും, ജില്ലാ സെക്രട്ടറിയായി കാവുമന്ദം ശരത്തിനെയും, ട്രഷറർ ആയി റഷീദ് പടിഞ്ഞാറത്തറയെയും തെരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി ഷിജു യോഹന്നാൻ, വൈസ് പ്രസിഡണ്ട് സോമൻ കമ്പളക്കാട് റിനിൽ, പ്രദീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു ജില്ലയിൽ വ്യാപകമാകുന്ന അനധികൃത വയറിംഗ്, ബിൽഡിംഗ് ഹൈറ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾ, അൺ ഓതറൈസ്ഡ് വർക്കുകൾ തുടങ്ങി കോൺട്രാക്ടർമാർ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു…

Read More

ജുദൂർ 2.0 മാപ്പിള ചരിത്ര കോൺഫറൻസ് സംഘടിപ്പിച്ചു

കൂളിവയൽ: ഇമാം ഗസ്സാലി അക്കാദമി സ്റ്റുഡന്റ്സ് അസോസിയേഷൻ (IGASA)യുടെ നേതൃത്വത്തിൽ ‘ജുദൂർ 2.0’ മാപ്പിള ചരിത്ര കോൺഫറൻസ് സംഘടിപ്പിച്ചു. മാപ്പിള ചരിത്ര സെമിനാർ സ്ഥാപന ചെയർമാൻ അബ്ദുല്ല ദാരിമി പുളിഞ്ഞാൽ ഉദ്ഘാടനം ചെയ്തു. മാപ്പിള ചരിത്രത്തിന്റെ വിവിധ തലങ്ങളും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.   സൈനുദ്ദീൻ മന്തലാംകുന്ന്, ഷഫീഖ് വഴിപ്പാറ, ബാവ കെ. പാലുകുന്ന്, ഡോ. നുഐമാൻ കെ.എ , അൻവർ സാദിഖ് ഫൈസി താനൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം…

Read More

രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ പൊലീസ് നരനായാട്ട്; കോണ്‍ഗ്രസ് കരിദിനാചരണം നടത്തി

സുല്‍ത്താന്‍ബത്തേരി: തെരത്തെടുപ്പ് അട്ടിമറി നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തി വരുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി, പ്രിയങ്ക ഗാന്ധി എം പി, കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചു കൊണ്ട് കെ പി സി സി നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. സുല്‍ത്താന്‍ബത്തേരി ബ്ലോക്ക്…

Read More

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി

ബത്തേരി: താലൂക്ക് ആശുപത്രിയിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. രക്തദാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ രക്തദാതാക്കളുടെ സംഘടനകൾക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. സ്റ്റാഫ്…

Read More

മദീനത്തു സിഎം ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷികം; ഒമ്പത് മുതല്‍ 11 വരെ

കല്‍പ്പറ്റ: സിഎം അസുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ മുട്ടില്‍ പഞ്ചായത്തിലെ ചെലഞ്ഞിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മദീനത്തു സിഎം ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ഒമ്പത് മുതല്‍ 11 വരെയാണ് ആഘോഷമെന്ന് ഉപദേശക സമിതിയംഗം യു.പി. അലി ഫൈസി, പ്രസിഡന്റ് യു.എം. അഹമ്മദ് ഷാ, സെക്രട്ടറി പി. അബൂബക്കര്‍, മാനേജര്‍ അനസ് സഖാഫി സ്വാഗതസംഘം ചെയര്‍മാന്‍ ഷമീര്‍ ബാഖവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് വൈകുന്നേരം നാലിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിനുശേഷം പി. ഹസന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യും….

Read More

സ്കൂൾ കായികോത്സവം: മീനങ്ങാടിജിഎച്ച്എസ്എസ് മുന്നിൽ

കൽപറ്റ: മുണ്ടേരി എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന വയനാട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ സ്‌കൂൾ വിഭാഗത്തിൽ മീനങ്ങാടി ജിഎച്ച്എസ് എസ് 118 പോയിൻ്റുമായി മുന്നിട്ടുനിൽക്കുന്നു. പയ്യമ്പള്ളി എസ് സി എച്ച്എസ്എസ് 74 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും ആനപ്പാറ ജി എച്ച് എസ് 68 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമാണ്. കൽപറ്റ ജി എം ആർ എസ് 25 പോയിൻ്റുമായി പിന്നാലെയുണ്ട് .ഉപജില്ലാതലത്തിൽ ബത്തേരി 223 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും മാനന്തവാടി ജില്ല 170 പോയിൻ്റുമായി രണ്ടാംസ്ഥാനത്തും…

Read More

സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി

സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി. 2030 വരെയുള്ള നാലര വർഷത്തിലധികം നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾ അവലോകനം ചെയ്യുക എന്നതാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ കൂടിയാണ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ, ഫോക്കസ് 2030 വികസന കോൺക്ലേവ് നടത്തുന്നത്. ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺക്ലേവ് കൃഷിമന്ത്രി അഡ്വ: ടി. സിദ്ദീഖ് ഓൺലൈനായി ഉദ്ഘാടനം…

Read More

വയനാട് മെഡിക്കൽ കോളേജ്; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ ഭൂമി സൗജന്യമായി നൽകും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തുന്നതിനായി ആവശ്യമായ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് ആവശ്യമായ അധിക ഭൂമി കണ്ടെത്തുന്നതിനായി നടത്തിയ ചർച്ചകളിൽ, കല്ലിയോട്ടുള്ള പാരിസൺസ് എസ്റ്റേറ്റ് ഉടമകൾ 25 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതായി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More