വത്സല ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുവത്സല ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

തിരുനെല്ലി: അന്തരിച്ച എഴുത്തുകാരി പി വത്സലക്ക് കോഴിക്കോട് ടൗൺ ഹാളിൽ എത്തി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ. ഗിരീഷ്. തിരുനെല്ലി ഗ്രാമപഞ്ചായത്ത്. ടി സന്തോഷ് കുമാർ തിരുനെല്ലി ദേവസ്വം. തുടങ്ങിയവർ പങ്കെടുത്തു

Read More

പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

പനമരം: പനമരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഷിജു എം. ജോയി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലേയും കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫിസ് ടൗണിൽ കേരള ബാങ്കിന് എതിർവശത്താണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ നിക്ഷേപത്തിന്റെ ഉദ്ഘാടനം സ്വീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിർവഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ മാനന്തവാടി ചെയർമാൻ എ. ജോണി, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശാന്ത,…

Read More

കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ.

കൽപറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി പൊൻകുഴി ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ വിവിധ കേസുകളിലായി മൂന്നു പേരെയും 630 ഗ്രാം കഞ്ചാവും, കെ.എൽ 73 ഇ 0371 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതികളായി തോങ്കട്ടേക്കുന്നത്ത് വീട്ൽ ടി.എസ് സഞ്ജിത് അഫ്താബ് (21), കുമ്പളേരി കാത്തിരുകോട്ടിൽ പി.വി പ്രവീൺ (20), അമ്പലവയൽ തടിയപ്ലിൽ വീട്ടിൽ ആൽബിൻ ക്ലീറ്റസ് (19) എന്നിവരെ അറസ്റ്റു ചെയ്തു. റെയ്‌ഡിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ടി.ആർ ഹരിനന്ദനൻ, എക്സൈസ്…

Read More

എസ്ഡിപിഐ നിവേദനങ്ങൾ നൽകി.

മാനന്തവാടി: മാനന്തവാടി മണ്ഡലം നവകേരള സദസ്സിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി നിവേദനങ്ങൾ നൽകി. ചുങ്കം,44 ടൗണുകളിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക,അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തിരമായി പുനർ നിർമിക്കുക,തകർന്നു കിടക്കുന്ന ചുങ്കം- കാപ്പിക്കളം റോഡ് റീ ടാറിങ് നടത്തുക,44 – മക്കിമല റോഡ് പണി ഉടൻ പൂർത്തിയാക്കുക, ചുങ്കം സ്കൂൾ ഗ്രൗണ്ട് സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി നിവേദനങ്ങളായി…

Read More

ദമ്പതികൾ വെന്തുമരിച്ച സംഭവം : സഹായധനം നൽകണം: ടി നാസർ

തരുവണ: പാലിയാണ കോളനിയിൽ കഴിഞ്ഞ ദിവസം കുടിലിനു തീപിടിച്ച് വെന്ത് മരിച്ച വെള്ളൻ,തേയി ഗോത്രവർഗ്ഗ ദമ്പതികളുടെ ആശ്രിതർക്ക് സർക്കാർ മതിയായ സഹായധനം നൽകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ടി നാസർ. മരിച്ച ദമ്പതികളുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി,എസ്.ഡി.പി. ഐ ജില്ലാ കമ്മിറ്റിയംഗം വി സുലൈമാൻ, മാനന്തവാടി മണ്ഡലം ജോയിന്റ് സെക്രട്ടറി പി കെ ഫൈസൽ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി മുനീർ, പി…

Read More

പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു

മാനന്തവാടി : ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. മാനന്തവാടി സെന്റ് മേരീസ് കോളേജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ ഹംസ…

Read More

താക്കോല്‍ദാനം നടത്തി

മാനന്തവാടി : മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ ആവശ്യങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായുള്ള എ.വി.എ ഗ്രൂപ്പ് സി.എസ്.ആര്‍ പദ്ധതി പ്രകാരം മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ് വാഹനം അനുവദിച്ചു. വാഹനത്തിന്റെ താക്കോല്‍ദാനം എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി അനൂപ് നിര്‍വഹിച്ചു. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. എന്‍ ഊര് സി.ഇ.ഒ പി.എ രമ്യ മോള്‍, പ്രീയദര്‍ശിനി സെക്രട്ടറി എ.ടി സുധാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

വർണക്കാഴ്ചകൾക്കു വിരുന്നൊരുക്കി പുഷ്പോത്സവത്തിനു തുടക്കമായി

കൽപ്പറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനി യിൽ പൂക്കളെയും സസ്യങ്ങളെയും സ്നേഹിക്കുന്ന നൂറുകണക്കിനാളുകളെ സാക്ഷി നിർത്തിയായിരുന്നു വർണക്കാഴ്ചകൾക്കു തുടക്കമായത്. കൽപ്പറ്റ ഇതുവരെ കാണാത്ത രീതിയിൽ അരലക്ഷം ചതുരശ്ര അടിയിൽ വിസ്മയങ്ങളുടെ മായാലോകം തന്നെയാണ് പുഷ്പമേള തീർക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പൂക്കളും ഫലങ്ങളും കൊണ്ട് മൈതാനം സമ്പന്നമാണ്. സ്റ്റാളുകൾ നിറയെ വൈവിധ്യങ്ങളായ ഉപഭോഗ സാധനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഫുഡ്കോർട്ടിൽ  വിശിഷ്ടങ്ങളായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാം. ഹൈടെക്…

Read More

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

  മാനന്തവാടി : ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. 3 മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ 1, 3 തീയതികളിലാണ് മത്സരങ്ങൾ. കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്….

Read More

ആവേശം തീർത്ത് ബഡ്‌സ് കായികമേള

വെള്ളമുണ്ട: സന്തോഷം ആവേശം തീർത്ത സ്പോർട്സ് മീറ്റിൽ അൽ കറാമ ഭിന്നശേഷി വിദ്യാർത്ഥികൾ അതിജീവനത്തിന്‍റെ കായിക പ്രകടനങ്ങൾ ഒന്നൊന്നായി നെയ്തെടുത്തപ്പോൾ കാഴ്ചകാർക്ക് ഒന്നാകെ പ്രതീക്ഷയുടെ ശലഭങ്ങൾ പറന്നിറങ്ങി. അൽ കറാമ ബഡ്‌സ് സ്കൂൾ ഭിന്നശേഷി കുട്ടികളുടെ കായിക മേള വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ആലൻ, അബ്ദുൾ റഷീദ്, ചാൻസിലേഴ്സ് ക്ലബ് പ്ലെയർ സാലി എ, മരിയ കെ എന്നിവർ സംസാരിച്ചു….

Read More